Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് കോണ്‍ഗ്രസ് തരംഗമെന്ന് പ്രവചിച്ചു.. ഫലം വന്നപ്പോള്‍ തോറ്റു: പാളിപ്പോയ എക്‌സിറ്റ് പോളുകള്‍

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതോടെ എക്‌സിറ്റ് പോളുകള്‍ സജീവമായിരിക്കുകയാണ്. ഇന്നലെ തന്നെ മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവിട്ടിരുന്നു. വോട്ടെണ്ണലിന് നാല് ദിവസം കൂടി അവശേഷിക്കെ എക്‌സിറ്റ് പോളുകള്‍ വീണ്ടും വാര്‍ത്തകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. എക്‌സിറ്റ് പോളുകള്‍ പലപ്പോഴും കൃത്യമായ കണക്കുകളല്ല പുറത്തുവിടുന്നത്.

മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 36000 രൂപ.! സ്വര്‍ണം വാങ്ങാന്‍ ഇനിയും കാത്തിരിക്കണോ?
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 36000 രൂപ.! സ്വര്‍ണം വാങ്ങാന്‍ ഇനിയും കാത്തിരിക്കണോ?

നേരിയ ഏറ്റക്കുറച്ചിലുകള്‍ എക്‌സിറ്റ് പോളുകളും യഥാര്‍ത്ഥ ഫലവും തമ്മില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ എക്‌സിറ്റ് പോള്‍ അമ്പെ പരാജയപ്പെട്ട സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചില എക്‌സിറ്റ് പോള്‍ പരാജയങ്ങളെ കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം...

Exit Poll 2026

2014 ലോക്‌സഭാ തിരഞ്ഞെടുപ്പ്

പത്ത് വര്‍ഷത്തെ യുപിഎ ഭരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎ വിജയം ഉറപ്പിച്ചു. എന്നാല്‍ അടിത്തട്ടിലെ തരംഗത്തിന്റെ വ്യാപ്തി മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. 543 സീറ്റില്‍ എന്‍ഡിഎ കഷ്ടിച്ച് ജയിക്കും എന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎ 336 സീറ്റുകള്‍ നേടി മിന്നുന്ന വിജയം സ്വന്തമാക്കി. ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടക്കാന്‍ മാത്രമുള്ള സീറ്റ് ലഭിച്ചു.

2015 ഡല്‍ഹി തിരഞ്ഞെടുപ്പ്

ഇവിടേയും വിജയിയെ പ്രഖ്യാപിക്കാന്‍ എക്‌സിറ്റ് പോളിനായെങ്കിലും സീറ്റെണ്ണം അമ്പേ പാളിപ്പോയി. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ ആം ആദ്മി അധികാരത്തിലെത്തും എന്നായിരുന്നു പ്രവചനം. എന്നാല്‍ ഫലം വന്നപ്പോള്‍ 70 സീറ്റില്‍ 67 സീറ്റും നേടി ആം ആദ്മി ഏകപക്ഷീയമായ വിജയം നേടി.

ഈ രാശിക്കാരാണോ? പൊന്നും പണവും വന്ന് മൂടും... ഇന്നത്തെ ദിവസം രാജയോഗത്തിന് സമാനം!
ഈ രാശിക്കാരാണോ? പൊന്നും പണവും വന്ന് മൂടും... ഇന്നത്തെ ദിവസം രാജയോഗത്തിന് സമാനം!

2015 ബിഹാര്‍ തിരഞ്ഞെടുപ്പ്

മിക്ക എക്‌സിറ്റ് പോളുകളും ഇഞ്ചോടിഞ്ച് മത്സരമാണ് പ്രവചിച്ചത്. എന്നാല്‍ സംസ്ഥാനത്തെ മഹാഗത്ബന്ധന്‍ കൊടുങ്കാറ്റില്‍ മിന്നുന്ന ജയം ആര്‍ജെഡി-ജെഡിയു മുന്നണിക്ക് ലഭിച്ചു.

2017 ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ സംഭവിച്ച വലിയ പരാജയങ്ങളില്‍ ഒന്നായിരുന്നു ഇത്. തൂക്കുസഭയായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ ഫല വന്നപ്പോള്‍ ബിജെപി 325 സീറ്റുകള്‍ നേടി.

2021 ലെ എക്‌സിറ്റ് പോളുകള്‍ എത്രയെണ്ണം ശരിയായി? കേരളത്തിലടക്കം പാളി, കൃത്യമായത് അസമില്‍ മാത്രം
2021 ലെ എക്‌സിറ്റ് പോളുകള്‍ എത്രയെണ്ണം ശരിയായി? കേരളത്തിലടക്കം പാളി, കൃത്യമായത് അസമില്‍ മാത്രം

2023 ഛത്തീസ്ഗഢ്-മധ്യപ്രദേശ് തിരഞ്ഞെടുപ്പ്

രണ്ട് സംസ്ഥാനങ്ങളിലും എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് തിരിച്ചുവരും എന്ന് പ്രവചിച്ചു. എന്നാല്‍ രണ്ടിടത്തും വിജയിച്ച് സര്‍ക്കാരുണ്ടാക്കിയത് ബിജെപിയായിരുന്നു.

2025 ബിഹാര്‍ തിരഞ്ഞെടുപ്പ്

ബിജെപി-ജെഡിയു സഖ്യത്തിന് വിജയം പ്രവചിച്ചെങ്കിലും ഫലത്തിന്റെ വ്യാപ്തി ഗ്രഹിക്കുന്നതില്‍ പരാജയപ്പെട്ടു. മിക്ക പ്രവചനങ്ങളും മിതമായ ആയ ഭൂരിപക്ഷം പ്രവചിച്ചു. എന്നാല്‍ എന്‍ഡിഎ 200 സീറ്റുകള്‍ കടന്നു. ആക്‌സിസ് മൈ ഇന്ത്യ പോലും വിജയത്തിന്റെ വ്യാപ്തിയെ കുറച്ചുകാണിച്ചു

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്

2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, എക്‌സിറ്റ് പോളുകള്‍ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി. പലരും ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന് വന്‍ ഭൂരിപക്ഷം പ്രവചിക്കുകയും 400 ലധികം സീറ്റുകള്‍ പ്രവചിക്കുകയും ചെയ്തു. എന്നാല്‍, എന്‍ഡിഎ 293 സീറ്റുകളില്‍ അവസാനിച്ചു. ബിജെപിക്ക് 240 ല്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. ഇന്ത്യാ ബ്ലോക്ക് 235 സീറ്റ് നേടി കരുത്തുകാട്ടി.

2024 ഹരിയാന തിരഞ്ഞെടുപ്പ്

2024 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍, എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചുവരവിലേക്ക് ഏതാണ്ട് ഏകകണ്ഠമായി വിരല്‍ ചൂണ്ടി. പലരും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുകയും അതിനെ ഒരു 'തരംഗം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഫലം ബിജെപിക്ക് അനുകൂലമായി മാറി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+