ഉത്തരഖണ്ഡ് ബിജെപി പിടിക്കും; പഞ്ചാബിൽ ആം ആദ്മിയും കോൺഗ്രസും ഒപ്പത്തിനൊപ്പം
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം ചാണക്യ പുറത്ത് വിട്ടു.
ദില്ലി: ഉത്തരഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് അടി പതറുമെന്ന് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം. സംസ്ഥാന ഭരണം ബിജെപി പിടിക്കുമെന്നാണ് വിളിക്കുന്ന വിവരം. അഴിമതി ആരോപണങ്ങളും യുവ നേതൃത്വത്തിന്റെ ആഭാവവും ഉത്തരഖണ്ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി.

എഴുപത് സീറ്റുകളില്‍ 53 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പുറത്ത് വരുന്ന ചാണക്യ എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്. ശരാശരി ഏഴ് സീറ്റിന്റെ മാറ്റം വരെയുണ്ടാകാം. നിലവിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസ് വെറും പതിനഞ്ച് സീറ്റില്‍ ഒതുങ്ങുമെന്നാണ് സര്‍വേ ഫലം നല്‍കുന്ന സൂചനം. ഏഴ് സീറ്റിന്റെ വരെ വ്യത്യാസം പ്രതീക്ഷിക്കുന്നണ്ട്. മറ്റ് പാര്‍ട്ടികള്‍ രണ്ട് സീറ്റ് വരെ നേടുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പഞ്ചാബില്‍ ഭരണ കക്ഷിയായ ബിജെപിയെ തകര്‍ക്ക് കോണ്‍ഗ്രസും ആം ആദ്മിയും ശക്തമായ മുന്നേറ്റം നടത്തുമെന്നും ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. അതുപോലെ തന്നെ കോണ്‍ഗ്രസും ആം ആദ്മിയും തമ്മില്‍ കടുത്ത മത്സരമുണ്ടാകും. ഇരു പാര്‍ച്ചികളും 54 സീറ്റ് വീതം നേടും. ഇരുപാര്‍ട്ടികള്‍ക്കും ഒമ്പത് സീറ്റ് കൂടാനോ കുറയാനോ സാധ്യത ഉണ്ടെന്നും സര്‍വേ ഫലം പറയുന്നു. ആകെ ഒമ്പത് സീറ്റുകള്‍ മാത്രമേ ഭരണ കക്ഷിയായ ബിജെപി അകാലിദള്‍ സഖ്യത്തിന് ലഭിക്കു എന്നും ഫലം പറയുന്നു. അതില്‍ അഞ്ച് സീറ്റ് കുറയാനോ കൂടാനോ ഉള്ള സാധ്യതയും പറയുന്നുണ്ട്.

കോണ്‍ഗ്രസും ബിജെപിയും 34 മുല്‍ 37 ശതമാനം വരെ വോട്ടുകള്‍ നേടുമെന്നാണ് കണക്കാക്കുന്നത്. ബിജെപി അകാലിദള്‍ സഖ്യം 22 മുതല്‍ 25 ശതമാനം വരെ വോട്ട് നേടുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ 10 മുതല്‍ 13 ശതമാനം വരെ വോട്ട് നേടുമെന്നാണ് പറയുന്നത്. പ്രവചനങ്ങള്‍ സത്യമായാല്‍ പഞ്ചാബില്‍ സഖ്യ സര്‍ക്കാരുണ്ടാകാനുള്ള സാധ്യതയാണ് കാണുന്നത്.












Click it and Unblock the Notifications