Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ ബിജെപി വലിയ കക്ഷി; പഞ്ചാബില്‍ ആംആദ്മി; ഗോവ ആര്‍ക്കുമില്ല, ഉത്തരാഖണ്ഡില്‍ ഇഞ്ചോടിഞ്ച്

അകാലിദള്‍-ബിജെപി സഖ്യത്തിന് ശക്തമായ തിരിച്ചടി നല്‍കി പഞ്ചാബില്‍ ആംആദ്മി മുന്നേറ്റം. യുപിയില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന് അടിപതറി. ബിജെപിയാണ് അവിടെ ഏറ്റവും വലിയ കക്ഷി

ദില്ലി: അകാലിദള്‍-ബിജെപി സഖ്യത്തിന് ശക്തമായ തിരിച്ചടി നല്‍കി പഞ്ചാബില്‍ ആംആദ്മി മുന്നേറ്റം. ആകെയുള്ള 117 സീറ്റില്‍ 63 സീറ്റ് എഎപി നേടുമെന്ന് സിവോട്ടര്‍ സര്‍വേ വ്യക്തമാക്കുന്നു. 45 സീറ്റ് സീറ്റുമായി കോണ്‍ഗ്രസായിരിക്കും തൊട്ടുപിന്നില്‍. ഭരണകക്ഷിയായ ബിജെപി-അകാലിദള്‍ സഖ്യത്തിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിലെന്ന് പറയുന്ന സിവോട്ടര്‍ സര്‍വേ അവര്‍ക്ക് ഒമ്പത് സീറ്റ് മാത്രമേ കിട്ടൂവെന്നും വ്യക്തമാക്കുന്നു.

Aravindkejriwalsad

അതേസമയം, ഗോവയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല. ഭരണകക്ഷിയായ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവും. ആകെയുള്ള 40 സീറ്റില്‍ 18 എണ്ണം ബിജെപിക്ക് കിട്ടുമെന്ന് സിവോട്ടര്‍ സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് 15 സീറ്റാണ് ലഭിക്കുക. എഎപിക്ക് രണ്ട് സീറ്റ് കിട്ടും. മറ്റുള്ളവര്‍ അഞ്ചു സീറ്റ് നേടും. എഎപി ഗോവയില്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നെങ്കിലും അവര്‍ക്ക് കാര്യമായ നേട്ടം കൊയ്യാന്‍ ആയിട്ടില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്.

ഉത്തരാഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും 32 സീറ്റ് നേടുമെന്ന് സിവോട്ടര്‍ സര്‍വേ പറയുന്നു. ആകെയുള്ള 70 സീറ്റില്‍ ബാക്കി സ്വതന്ത്രരടക്കമുള്ളവര്‍ കൈവശപ്പെടുത്തും. മുഖ്യമന്ത്രി ഹരീഷ് റാവത്ത് തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസിന് വേണ്ടി തേര് തെളിച്ചത്. യുവ നേതാക്കളെ കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാനായില്ലെന്ന് ആക്ഷേപം നിലനിന്നിരുന്നു. പിന്നീട് ഉയര്‍ന്ന അഴിമതികളും ബിജെപിക്ക് അനുകൂലമായ കളമൊരുക്കിയെന്ന് വേണം വിലയിരുത്താന്‍.

Bjp

രാജ്യം ഉറ്റുനോക്കിയ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഉത്തര്‍ പ്രദേശില്‍ 161 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് സിവോട്ടര്‍ പറയുന്നു. 403 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം 141 സീറ്റ് നേടും. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് 87 സീറ്റേ കിട്ടുകയുള്ളൂ. ബാക്കിയുള്ളവര്‍ക്ക് 14 സീറ്റ് ലഭിക്കും.

ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. ബിജെപി തരംഗം മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത്. പക്ഷേ അതും കാര്യമായ ഫലം കണ്ടില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് തകരുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്.

Narendramodi

മണിപ്പൂരില്‍ 28 സീറ്റുമായി ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന് 20 സീറ്റ് ലഭിക്കും. മറ്റുള്ളവര്‍ 12 സീറ്റ് നേടും. ആകെ 60 സീറ്റാണ് മണിപ്പൂര്‍ നിയമസഭയിലുള്ളത്. ഇന്നര്‍ മണിപ്പൂരില്‍ ബിജെപിയും കോണ്‍ഗ്രസും വോട്ടുകള്‍ വീതിച്ചെടുത്തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതിയതായി രൂപീകരിച്ച ജില്ലകളില്‍ ബിജെപിക്കാണ് ഭൂരിപക്ഷം. ഔട്ടര്‍ മണിപ്പൂരും ബിജെപി ചായ്‌വ് കാണിച്ചെന്ന് സിവോട്ടര്‍ സര്‍വേയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+