കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ തിരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ 2014ലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലേക്ക് ഒരു എത്തിനോട്ടം; ഇപ്രാവശ്യത്തെ ചാണക്യ പ്രവചനം എന്തായിരിക്കും?

Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയ നേതാക്കളുടെ വാക്‌പോരും വിദ്വേഷ പ്രചരണവും ബാക്കിയാക്കി 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്കടുക്കുകയാണ്. അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 19ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിക്കും. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ എക്‌സിറ്റ് പോള്‍ ഫലമായിരിക്കും ചൂടേറിയ ചര്‍ച്ചാ വിഷയം. 2014ലെ പൊതു തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുനപ്പരിശോധിക്കാന്‍ നല്ല സമയമാണ് ഇപ്പോള്‍.

<strong>ഇന്ത്യന്‍ പര്‍വ്വതാരോഹകര്‍ കാഞ്ചന്‍ജംഗയില്‍ മരിച്ചു, ചിലിയന്‍ സ്വദേശിയെ കാണാതായി</strong>ഇന്ത്യന്‍ പര്‍വ്വതാരോഹകര്‍ കാഞ്ചന്‍ജംഗയില്‍ മരിച്ചു, ചിലിയന്‍ സ്വദേശിയെ കാണാതായി

എന്‍ഡിഎയ്ക്ക് മികച്ച വിജയം ലഭിക്കുമെന്ന് 2014ലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഒന്നടങ്കം പ്രവചിച്ചു. പക്ഷേ എന്‍ഡിഎയുടെ വിജയം കൃത്യമായി പ്രവചിച്ചത് ചാണക്യ മാത്രമാണ്. എന്‍ഡിഎ ആകട്ടെ 543 സീറ്റുകളില്‍ 336 സീറ്റുകളും നേടുകയും ബിജെപി മാത്രം 282 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. മറുവശത്ത് യുപിഎ 60 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റായ 44 എണ്ണം മാത്രമേ നേടാനായുള്ളു.

Election

340 സീറ്റുകളുമായി എന്‍ഡിഎ ചരിത്ര വിജയം നേടുമെന്ന് ന്യസ് 24-ചാണക്യ എക്‌സിറ്റ് പോള്‍ ഫലം പ്രവചിച്ചു. യുപിഎ 70 സീറ്റുകള്‍ നേടി ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങുമെന്നും അവര്‍ പ്രവചനം നടത്തി. ഈ കണക്കുകകളുമായി വലിയ വ്യത്യാസമില്ലാതെ ടൈംസ് നൗവും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചു. എന്‍ഡിഎയ്ക്ക് 249 സീറ്റും യുപിഎയ്ക്ക് 148 സീറ്റും നേടുമെന്നായിരുന്നു പ്രവചനം.

സിഎന്‍എന്‍-ഐബിഎന്‍-സിഎസ്ഡിഎസ് പോളുകളും ഹെഡ്‌ലൈന്‍സ് ടുഡേയും എന്‍ഡിഎയ്ക്ക് 261 മുതല്‍ 283 സീറ്റുകളും യുപിഎയ്ക്ക് 92 മുതല്‍ 120 സീറ്റുകളും നേടുമെന്ന് പ്രവചിച്ചു. 281 നും 289 നും ഇടയില്‍ എന്‍ഡിഎ വിജയം നേടുമെന്ന് ഇന്ത്യ ടിവിയും സിവോട്ടറും പ്രവചിച്ചു. ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ബിജെപി വന്‍ വിജയം നേടുമെന്നും അവര്‍ പ്രവചിച്ചു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 10 മുതല്‍ ഏഴു ഘട്ടങ്ങളിലായാണ് നടന്നത്. മേയ് 19 നാണ് അവസാനഘട്ട തിരഞ്ഞെടുപ്പ്. മേയ് 23 ന് ഫലം പ്രഖ്യാപിക്കും. എന്നാല്‍, മെയ് 19ന് വൈകീട്ട് 5 മണിക്ക് ശേഷം എക്‌സിറ്റ് പോളുകള്‍ ഫലം പ്രവചിക്കും. അതിനാല്‍ വീണ്ടും ഒരു തവണ കൂടി മോദി സര്‍ക്കാര്‍ വരുമോയെന്ന് കാത്തിരുന്ന് കാണാം.

English summary
Exit poll in Lok sabha election 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X