എക്‌സിറ്റ് പോള്‍ ഫലം: ഇന്ത്യാ മുന്നണിക്ക് ഒന്നും ചെയ്യാനാകില്ല; ബിജെപിക്ക് തുടര്‍ഭരണം ഉറപ്പ്...
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് റിപ്പബ്ലിക് ടിവി - മാട്രിസ് സര്‍വേ. ആകെയുള്ള 543 സീറ്റില്‍ 353 മുതല്‍ 368 വരെ സീറ്റ് എന്‍ ഡി എക്ക് ലഭിക്കും എന്നാണ് സര്‍വേ പറയുന്നത്. ബി ജെ പി പറയുന്ന 400 പ്ലസ് സീറ്റ് എന്നതിലേക്ക് എത്തിയില്ലെങ്കിലും മൂന്നാം തവണയും അധികാരത്തില്‍ എത്തും എന്നാണ് റിപ്പബ്ലിക് ടിവി - മാട്രിസ് സര്‍വേയില്‍ പറയുന്നത്.
അതേസമയം ഇന്ത്യാ മുന്നണിക്ക് 118 മുതല്‍ 113 സീറ്റും മറ്റുള്ളവര്‍ക്ക് 43 മുതല്‍ സീറ്റുകള്‍ വരെയുമാണ് റിപ്പബ്ലിക് ടിവി - മാട്രിസ് സര്‍വേയുടെ പ്രവചനം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 370-ലധികം സീറ്റുകളും എന്‍ഡിഎയെ 400-ലധികം സീറ്റുകളും നേടുമെന്നായിരുന്നു ഇന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞത്. ഉത്തര്‍പ്രദേശിലെ എക്‌സിറ്റ് പോള്‍ ഫലവും റിപ്പബ്ലിക് ടിവി - പിമാര്‍ക്യൂ സര്‍വേ പുറത്ത് വിട്ടിട്ടുണ്ട്.

ഇത് പ്രകാരം ഉത്തര്‍ പ്രദേശിലെ ആകെയുള്ള 80 സീറ്റില്‍ 69 ഉം എന്‍ഡിഎക്ക് ജയിക്കാനാകും എന്നാണ് റിപ്പബ്ലിക് ടിവി - പിമാര്‍ക്യൂ സര്‍വേ പറയുന്നത്. ഇന്ത്യാ മുന്നണിക്ക് 11 സീറ്റാണ് റിപ്പബ്ലിക് ടിവി - പിമാര്‍ക്യൂ സര്‍വേയുടെ പ്രവചനത്തില്‍ പറയുന്നത്.













Click it and Unblock the Notifications