Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്‌സിറ്റ് പോള്‍ ഫലം: 400 സീറ്റെന്നത് അതിമോഹം തന്നെ... എങ്കിലും മൂന്നാമതും മോദി ഭരിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ തന്നെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. അവസാന ഘട്ട വോട്ടെടുപ്പിന് ശേഷം പുറത്ത് വന്ന എല്ലാ എക്‌സിറ്റ് പോളുകളും എന്‍ ഡി എക്ക് അനുകൂലമായാണ് ഫലം പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബി ജെ പി നേതാക്കളും ആവര്‍ത്തിച്ച് ഉറപ്പിച്ച് പറഞ്ഞ 400 സീറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താനാകില്ല എന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറഞ്ഞുവെക്കുന്നു.

ഇതുവരെ പുറത്ത് വന്ന് ഒമ്പത് എക്‌സിറ്റ് പോളുകളില്‍ എട്ടും ബി ജെ പിക്ക് തുടര്‍ ഭരണമാണ് പ്രവചിക്കുന്നത്. ലോക്‌പോള്‍-മെഗാ സര്‍വേ പ്രകാരം ബിജെപിക്ക് 325-335 സീറ്റുകളും ഇന്ത്യാ മുന്നണിക്ക് 155-165 സീറ്റുകളുമാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ 48-55 സീറ്റ് വരെ നേടും. റിപ്പബ്ലിക് ടിവി-പിമാര്‍ക്യു സര്‍വേയില്‍ എന്‍ഡിഎക്ക് 359 സീറ്റ്, ഇന്ത്യക്ക് 154, മറ്റുള്ളവര്‍ക്ക് 30 എന്നാണ് പ്രവചനം.

2024 loksabha election

റിപ്പബ്ലിക് ഭാരത്-മാട്രിസ് സര്‍വേയില്‍ ബിജെപിക്ക് 353 മുതല്‍ 368 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. ഇന്ത്യാ മുന്നണിക്ക് 118 മുതല്‍ 133 സീറ്റും മറ്റുള്ളവര്‍ക്ക് 43-48 സീറ്റും റിപ്പബ്ലിക് ഭാരത്-മാട്രിസ് സര്‍വേ പ്രവചിക്കുന്നു. ഇന്ത്യാ ന്യൂസ്-ഡൈനാമിക്‌സ് സര്‍വേയില്‍ ബി ജെ പിക്ക് 371 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യാ മുന്നണി 125 സീറ്റും മറ്റുള്ളവര്‍ 47 സീറ്റും നേടും എന്നാണ് പ്രവചനം.

ജന്‍ കി ബാത്തില്‍ ബിജെപിക്ക് 362 മുതല്‍ 392 വരെ സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് പ്രവചിച്ചിരിക്കുന്നതും ഈ സര്‍വേയിലാണ്. ഇന്ത്യാ മുന്നണിക്ക് 141 മുതല്‍ 161 സീറ്റും മറ്റുള്ളവര്‍ക്ക് 10 മുതല്‍ 20 സീറ്റ് വരെയും ജന്‍ കി ബാത്ത് പ്രവചിക്കുന്നു. ന്യൂസ് നാഷന്‍സ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് 342-378 എന്ന നിലയിലാണ് സീറ്റ് പ്രവചിക്കുന്നത്. ഇന്ത്യ 153-169 സീറ്റും മറ്റുള്ളവര്‍ 21-23 സീറ്റും നേടും.

എന്‍ഡിടിവി 365 സീറ്റുമായി എന്‍ഡിഎ തുടര്‍ഭരണം പ്രവചിക്കുന്നു. ഇന്ത്യക്ക് 142 സീറ്റും മറ്റുള്ളവര്‍ക്ക് 36 സീറ്റും ലഭിക്കും. ടിവി5 തെലുഗ് പ്രവചനം പ്രകാരം ബിജെപി 359 സീറ്റും ഇന്ത്യ 154 സീറ്റും മറ്റുള്ളവര്‍ 30 സീറ്റും നേടും. ദൈനിക് ഭാസ്‌കര്‍ എന്‍ഡിഎക്ക് 281-350 സീറ്റും ഇന്ത്യക്ക് 145-201 സീറ്റുമാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് 33-39 സീറ്റ് വരെ നേടും എന്നാണ് ദൈനിക് ഭാസ്‌കറിന്റെ പ്രവചനം.

ഈ എക്‌സിറ്റ് പോളുകള്‍ പ്രകാരം എന്‍ഡിഎക്ക് ശരാശരി 336 മുതല്‍ 352 സീറ്റും ഇന്ത്യാ മുന്നണിക്ക് 155-167 സീറ്റുമാണ് ലഭിക്കുക. മറ്റുള്ളവര്‍ക്ക് 34 മുതല്‍ 38 സീറ്റ് വരേയും ലഭിക്കും. ഏതായാലും ഇരുമുന്നണികളുടേയും നേതാക്കള്‍ പറഞ്ഞ അവകാശ വാദങ്ങളുടെ അടുത്ത് പോലും നില്‍ക്കുന്ന കണക്കുകളല്ല എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം സൂചിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

2024 LOKSABHA ELECTION

ബിജെപിക്ക് 370, എന്‍ഡിഎക്ക് 400 എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരെല്ലാം ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ആ സംഖ്യയിലേക്ക് അല്‍പമെങ്കിലും അടുത്ത് നില്‍ക്കുന്ന കേവലം ഒരു എക്‌സിറ്റ് പോള്‍ ഫലം മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ബിജെപി ഒറ്റക്ക് നേടുമെന്ന് പറഞ്ഞ സീറ്റ് പോലും എന്‍ഡിഎക്ക് ലഭിക്കില്ല എന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.

അതേസമയം തുടര്‍ച്ചയായ മൂന്നാം ടേമിലും നരേന്ദ്ര മോദി തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും എന്ന് എക്‌സിറ്റ് പോളുകള്‍ ഉറപ്പിക്കുന്നു. അതിനിടെ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിന്റെ അവകാശവാദങ്ങളും എക്‌സിറ്റ് പോളുകള്‍ തകര്‍ക്കുകയാണ്. ഇന്ത്യ സഖ്യം 295 സീറ്റ് നേടും എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എക്‌സിറ്റ് പോളിന് തൊട്ടുമുമ്പ് പറഞ്ഞത്. എന്നാല്‍ പുറത്ത് വന്ന ഒരു സര്‍വേയിലൊഴികെ മറ്റൊന്നിലും ഇന്ത്യാ മുന്നണിക്ക് 200 ല്‍ കൂടുതല്‍ സീറ്റ് പ്രവചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+