കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സിറ്റ് പോള്‍ ഫലം നുണയെന്ന് തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി, ഡിഎംകെയ്ക്ക് വന്‍ഭൂരിപക്ഷമെന്ന് എക്സിറ്റ് പോള്‍

  • By Desk
Google Oneindia Malayalam News

ചെന്നൈ: എക്‌സിറ്റ് പോള്‍ ഫലം ബിജെപിക്ക് വലിയ വിജയവും നരേന്ദ്രമോദിക്ക് പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ സാധിക്കുമെന്നത് നുണയാണെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ എഐഡിഎംകെ. തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയാണ് എക്‌സിറ്റ് പോള്‍ നുണയാണെന്ന പ്രസ്താവനയുമായ് എത്തിയിരിക്കുന്നത്. 302 സീറ്റ് ബിജെപിക്കും 122 സീറ്റ് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎക്കും 118 സീറ്റ് മറ്റ് പാര്‍ട്ടികളും നേടുമെന്നാണ് പറയുന്നത്.

<strong>വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അവനവനെ അറിയലായിരിക്കണം: ഡോ. ശശികുമാർ പുറമേരി</strong>വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അവനവനെ അറിയലായിരിക്കണം: ഡോ. ശശികുമാർ പുറമേരി

എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബിജെപി നേതൃത്വം ആശ്വസിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ സഖ്യകക്ഷിയായ എഐഡിഎംകെയ്ക്ക് ഈ ഫലത്തില്‍ വലിയ താത്പര്യമില്ലെന്നാണ് കാണുന്നത്. ഡിഎംകെയ്ക്ക് ഉജ്ജ്വല വിജയം വരിക്കാന്‍ സാധിക്കുമെന്നതിനാലാണിത്. യുപിഎ സഖ്യകക്ഷിയായ ഡിഎംകെ സംസ്ഥാനത്തെ ആകെ ഉള്ള 39 സീറ്റില്‍ 27 നേടുമെന്നതാണ് എഐഡിഎംകെ നേതൃത്വത്തെ ആശങ്കയിലാക്കുന്നത്. 38 സീറ്റില്‍ 34 ഉം ഡിഎംകെ നേടുമെന്നും ചില സര്‍വ്വേ ഫലങ്ങള്‍ പറഞ്ഞിരുന്നു.

palaniswamy

എഐഡിഎംകെ ബിജെപി സഖ്യത്തിന് 11സീറ്റിലോതുങ്ങേണ്ടി വരുമെന്നാണ് കരുതുന്നത്. 39 സീറ്റും എഐഡിഎംകെ സഖ്യം നേടുമെന്നാണ് അവസാന നിമിഷവും ഇപിഎസ് പത്യാശിക്കുന്നത്. 2014ല്‍ ജയലളിതയുടെ നേതൃത്വത്തില്‍ 2 സീറ്റ് നേടിയിരുന്നു ആ പ്രഭാവം ജയലളിതയുടെ വിയോഗത്തോടെ ഇല്ലാതായതും ഡിഎംകെയ്ക്ക് ഗുണമായി. ഇതോടെ ദിനകര പക്ഷമായി വിഭജിച്ച പാര്‍ട്ടിക്ക് തിരിച്ചടി മാത്രമാണ് ഉണ്ടാകുന്നതും.

ഇതെല്ലാം തന്നെ ഡിഎംകെയ്ക്ക് വോട്ട് വീഴ്ത്തുന്നതിന് കാരണവുമാകുന്നു. തമിഴ്‌നാട്ടിലെ ഫലങ്ങള്‍ നുണയാണെന്ന് ഇപിഎസ് പറയുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലം മാധ്യമങ്ങള്‍ക്ക് കോഴ നല്‍കി സ്വാധിനിച്ചതിനാലാണ് ബിജെപിക്ക് അനുകൂലമാകുന്നതെന്നാണ് ടിടിവി ദിനകരന്‍ പറയുന്നത്.

English summary
Exit poll is a lie says BJP ally AIADMK's leader TN Chief minister O Paneerselvam, DMK will bag majority seats in TN says exit poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X