കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ വിജയം മുതല്‍ ബ്രാന്‍ഡ് മോദി വരെ..... തിരഞ്ഞെടുപ്പ് ഫലത്തിന്റെ സ്വാധീനം ഇങ്ങനെ......

Google Oneindia Malayalam News

ദില്ലി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം ഏങ്ങനെ വന്നാലും ഏറ്റവുമധികം ബാധിക്കുക ബിജെപിയെ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം സമ്മിശ്രമായ രീതിയിലാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തതയുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ ആര് ജയിക്കുമെന്ന് ഉറപ്പില്ലെങ്കിലും കോണ്‍ഗ്രസിനാണ് കൂടുതല്‍ സാധ്യത പ്രവചിക്കുന്നത്.

ഇതിന്റെ ഫലങ്ങള്‍ നിരവധി കാര്യങ്ങള്‍ക്ക് കരുത്ത് പകരും. പ്രധാനമായും ബിജെപിക്ക് ബദല്‍ ആരാകുമെന്ന ചോദ്യത്തിന് ഒരുത്തരവും ഇതിലൂടെ ലഭിക്കും. കോണ്‍ഗ്രസിനെ സംബന്ധിച്ചാണ് ഏറ്റവും നേട്ടമുണ്ടാകുക. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ വര്‍ധനവുണ്ടാകുമെന്ന് ഉറപ്പാണ്. ഇത് എത്ര ശതമാനമായാലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തും. അതുകൊണ്ട് ബിജെപി ശരിക്കും ഭയപ്പെടേണ്ട ശക്തിയായി കോണ്‍ഗ്രസ് വളര്‍ന്നെന്ന് വ്യക്തമാണ്.

രാഹുലിന്റെ വലിയ വിജയം

രാഹുലിന്റെ വലിയ വിജയം

ഇത്രയും കാലം രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഇല്ലാത്തതിന്റെ പേരിലാണ് ബിജെപി പരിഹസിച്ചിരുന്നത്. പഞ്ചാബ് മാത്രമാണ് ഇതിനൊരു അപവാദമായി ന്നിരുന്നത്. എന്നാല്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ അത് രാഹുലിന്റെ വിജയമായി വിലയിരുത്തപ്പെടും. അത് 2019ല്‍ മോദിക്ക് പകരക്കാരന്‍ എന്ന നിലയിലേക്ക് രാഹുലിനെ വളര്‍ത്തുകയും ചെയ്യം. ബിജെപിക്ക് എതിരാളികളില്ല എന്ന അമിത് ഷായുടെ വെല്ലുവിളികളും ഇതോടെ തകരും.

തെലങ്കാനയിലെ ഫലം

തെലങ്കാനയിലെ ഫലം

തെലങ്കാനയില്‍ പ്രതിപക്ഷ ഐക്യം ഒന്നിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ തിരിച്ചടിയുണ്ടാവുമെന്നാണ് വ്യക്തമാകുന്നത്. ഇത് ദക്ഷിണേന്ത്യയില്‍ വലിയ നേട്ടമുണ്ടാക്കാനുള്ള ടിഡിപിയുടെ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയാവും. അതേസമയം കോണ്‍ഗ്രസിന് ഇത് നേട്ടമാകാനും സാധ്യതയുണ്ട്. കര്‍ണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. പക്ഷേ ടിഡിപിക്ക് ഇത് ആന്ധ്രയില്‍ അടക്കം വലിയ രാഷ്ട്രീയ നഷ്ടത്തിന് കാരണമാകും.

വസുന്ധരയുടെ നഷ്ടം

വസുന്ധരയുടെ നഷ്ടം

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഉണ്ടാക്കുന്ന നേട്ടം അവര്‍ക്ക് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുന്നതായിരിക്കും. 2019 മാത്രമല്ല 2023ലും അവര്‍ക്ക് ഇതോടെ പ്രതിസന്ധികള്‍ ഒഴിഞ്ഞ് കിട്ടും. വസുന്ധര രാജയുടെ സര്‍ക്കാര്‍ താഴെ വീണാല്‍ ബിജെപി ദേശീയ നേതൃത്വം സംസ്ഥാനത്ത് ഇടപെടും. ഇവര്‍ക്ക് പകരം ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് എന്നിവരെ നേതൃത്വത്തിന്റെ ചുമതല ഏല്‍പ്പിക്കും. എക്‌സിറ്റ് പോളിന് മുമ്പ് തന്നെ ഇവിടെ ബിജെപി തോല്‍ക്കുമെന്ന് ഉറപ്പിച്ചതാണ്. അതേസമയം വസുന്ധരയ്ക്ക് പകരം വരുന്നവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അത്ര ശക്തിയുള്ളവരല്ല. അതാണ് കോണ്‍ഗ്രസിനെ ഏറെ സന്തോഷിപ്പിക്കുക.

ബ്രാന്‍ഡ് മോദി

ബ്രാന്‍ഡ് മോദി

ബ്രാന്‍ഡ് മോദി എന്ന വിശേഷണം കഴിഞ്ഞ അഞ്ച് വര്‍ഷമായി ദേശീയ രാഷ്ട്രീയത്തില്‍ ശക്തമാണ്. കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചാല്‍ അത് ഏറ്റവും തിരിച്ചടിയാവുക മോദിക്കായിരിക്കും. 2014ല്‍ അദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ പറ്റുന്ന ഒരു നേതാവും ദേശീയ തലത്തില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാന തിരഞ്ഞെടുപ്പുകളിലും അങ്ങനെയൊന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ രാഹുല്‍ ഗാന്ധി പുതിയൊരു നേതാവായി എത്തിയിരിക്കുകയാണ്. മോദിയെന്ന ബ്രാന്‍ഡിനോട് മത്സരിക്കാനാവുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം അദ്ദേഹത്തിന് തെളിയിച്ച് കൊടുത്തു. അതുകൊണ്ട് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ് അദ്ദേഹം നേരിടുന്നത്.

2019ല്‍ പോരാട്ടം പൊടിപ്പാറും

2019ല്‍ പോരാട്ടം പൊടിപ്പാറും

2019ല്‍ കോണ്‍ഗ്രസിനെ നേരിടുക തന്നെയാവും ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളി. 2014ല്‍ യുപിഎക്കെതിരെ കടുത്ത ജനവികാരം ഉണ്ടായിരുന്നു. അതാണ് ഭൂരിപക്ഷത്തിലേക്ക് ബിജെപിയെ നയിച്ചത്. ഇപ്പോള്‍ അത് ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇത്രയും കാലം മോദിയുടെ നേതൃ പാടവത്തില്‍ ബിജെപി തേരോട്ടം നടത്തുകയായിരുന്നു. പ്രതിപക്ഷത്ത് നേതാക്കള്‍ ഇല്ലെന്ന പോരായ്മയും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മോദിയുടെ പ്രചാരണങ്ങള്‍ക്കെല്ലാം ഉള്ള ബദല്‍ രാഹുലില്‍ ഉണ്ട്. മറ്റൊന്ന് ഗുജറാത്തില്‍ പോലും പ്രതിപക്ഷത്ത് നിന്ന് മോദി പരീക്ഷണം നേരിട്ടിട്ടില്ല എന്നതാണ്. അതുകൊണ്ട് ഇഞ്ചോടിഞ്ച് പോരാട്ടം ഇതുവരെ അദ്ദേഹം നടത്തിയിട്ടില്ല. ഇക്കാരണം കൊണ്ട് തന്നെ പോരാട്ടം പൊടിപ്പാറാനാണ് സാധ്യത.

കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കേണ്ടി വരും

കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കേണ്ടി വരും

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ എസ്പിയും ബിഎസ്പിയും പരാജയപ്പെട്ടിരുന്നു. ഇവര്‍ക്ക് കാര്യമായ നേട്ടമൊന്നും എക്‌സിറ്റ് പോളില്‍ പ്രവചിക്കുന്നില്ല. ഇതോടെ ഒരു കാര്യം ഉറപ്പാണ്. കോണ്‍ഗ്രസിനെ ആശ്രയിച്ചല്ലാതെ ഇവര്‍ക്ക് മുന്നോട്ട് പോകാനാവില്ല. മഹാസഖ്യം രൂപീകരിക്കുമ്പോള്‍ അതിന്റെ ചങ്ങല രാഹുലിന്റെ കൈയ്യിലായിരിക്കും. അഖിലേഷ് യാദവിനും മായാവതിക്കും വലിയ തിരിച്ചടിയാണിത്. യുപിയില്‍ ഇവര്‍ ഒറ്റയ്ക്ക് സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ച് കഴിഞ്ഞു. എന്നാല്‍ ഈ തീരുമാനമെല്ലാം ഇനി മാറ്റേണ്ടി വരും. കാരണം ഹിന്ദിഹൃദയ ഭൂമിയിലെ ഫലം യുപിയെയും സ്വാധീനിക്കും.

പാര്‍ലമെന്റില്‍ മേല്‍ക്കൈ

പാര്‍ലമെന്റില്‍ മേല്‍ക്കൈ

തിരഞ്ഞെടുപ്പ് വിജയത്തില്‍ കരുത്തരായത് കൊണ്ട് പാര്‍ലമെന്റില്‍ അവര്‍ക്കെതിരെയുള്ള ശബ്ദങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കാറില്ല. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റാല്‍ മോദിയുടെയും അമിത് ഷായുടെയും വീരപരിവേഷം ഇല്ലാതാവും. അതോടെ പാര്‍ലമെന്റിന്റെ ശീതകാല സെഷന്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനും സാക്ഷിയാകും. അടുത്ത ആഴ്ച്ച സമ്മേളനം ആരംഭിക്കുകയാണ്. റാഫേല്‍ അടക്കമുള്ള നിരവധി വിഷയങ്ങളില്‍ ബിജെപി ഇതോടെ മറുപടി പറയേണ്ടി വരും. നിലവില്‍ കോണ്‍ഗ്രസിനെ പരമാവധി പരിഹസിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി തോല്‍വി ഉറപ്പിച്ചു... മുഖ്യമന്ത്രിമാര്‍ അടിയന്തര യോഗം ചേര്‍ന്നു!!രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി തോല്‍വി ഉറപ്പിച്ചു... മുഖ്യമന്ത്രിമാര്‍ അടിയന്തര യോഗം ചേര്‍ന്നു!!

ആംആദ്മി പാര്‍ട്ടിയും പ്രതിപക്ഷ ഐക്യത്തിലേക്ക്.... ഡിസംബര്‍ പത്തിലെ യോഗത്തില്‍ പങ്കെടുക്കുംആംആദ്മി പാര്‍ട്ടിയും പ്രതിപക്ഷ ഐക്യത്തിലേക്ക്.... ഡിസംബര്‍ പത്തിലെ യോഗത്തില്‍ പങ്കെടുക്കും

English summary
exit poll may effect brand modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X