കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ വീഴുമെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍; കിങ് മേക്കറാവുക ടിടിവി ദിനകരന്‍

Google Oneindia Malayalam News

ചെന്നൈ: 22 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിര‍ഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ നീക്കങ്ങള്‍ സങ്കീര്‍ണമായേക്കും എന്ന സാധ്യതകളിലേക്കാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ എടപ്പാടി പളനിസാമി സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമാകുമെന്നാണ് ഭൂരിപക്ഷം സര്‍വ്വെകളും പ്രവചിക്കുന്നത്.

ഏറ്റവും കുറഞ്ഞത് പത്ത് സീറ്റിലെങ്കിലും വിജയിച്ചാല്‍ മാത്രമെ സര്‍ക്കാറിന് സഭയില്‍ കേവല ഭൂരിപക്ഷം ലഭിക്കുകയുള്ളു. അതേസമയം 22 ല്‍ 21സീറ്റുകളില്‍ വിജയിക്കന്‍ കഴിഞ്ഞാല്‍ ഡിഎംകെയ്ക്ക് സഭയില്‍ കേവലം ഭൂരിപക്ഷം തികയ്ക്കാനുള്ള അംഗസഖ്യതികയും. ഇതിനുള്ള സാധ്യത വിരളമായതിനാല്‍ അമ്മാ മക്കള്‍ മുന്നേറ്റ കഴകം ടിടിവി ദിനകരന്‍റെ നീക്കങ്ങളായിരിക്കും വരും നാളുകളില്‍ തമിഴ്നാട്ടില്‍ നിര്‍ണ്ണായകമാവുക.

tamilnadu

ആകെ 234 സീറ്റുകളാണ് തമിഴ്നാട് നിയമസഭയില്‍ ഉള്ളത്. ഇതില്‍ ഒഴിവുവന്ന 22 സീറ്റുകളിലേക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 22 ല്‍ 21 ഉം അണ്ണാ ഡിഎംകെയുടെ സിറ്റിങ് സീറ്റുകളാണ്. കരുണാനിധി മരിച്ചതിലൂടെ ഒഴിവ് വന്ന ഒരെണ്ണമാണ് ഡിഎംകെയുടെ സിറ്റിങ് സീറ്റ്.

<strong> കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ദക്ഷിണേന്ത്യയില്‍; കൂടെ നില്‍ക്കുന്നവര്‍ ആര്, കൈവിടുന്നവര്‍ ആര്, നാളെ അറിയാം</strong> കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ദക്ഷിണേന്ത്യയില്‍; കൂടെ നില്‍ക്കുന്നവര്‍ ആര്, കൈവിടുന്നവര്‍ ആര്, നാളെ അറിയാം

കേവലഭൂരിപക്ഷത്തില്‍ 118 സീറ്റുകളാണ് തമിഴ്നാട് നിയമസഭയില്‍ വേണ്ടത്. അണ്ണാ ഡിഎംകെയ്ക്ക് സ്പീക്കര്‍ ഉള്‍പ്പടേ 114 എംഎല്‍എമാര്‍ മാത്രമാണ് നിലവില്‍ ഉള്ളത്. ഇതില്‍ തന്നെ മൂന്ന് പേര്‍ ഇതിനോടകം തന്നെ ടിടിവി ദിനകരന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ അണ്ണാഡിഎംകെ പക്ഷത്ത് 3 സ്വതന്തര്‍മാരുമുണ്ട്. അവര്‍ ഏത് നിമിഷവും കളം മാറാനും സാധ്യതയുണ്ട്.

അതായത് 108 അംഗങ്ങളുടെ പിന്തുണ മാത്രമാണ് നിലവില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉറപ്പുള്ളത്. അതിനാല്‍ തന്നെ ഏറ്റവും കുറഞ്ഞത് 10 സീറ്റുകളെങ്കിലും നേടാനായില്ലെങ്കില്‍ ഭരണം നിലനിര്‍ത്തുക എന്ന എടപ്പാടി പളനിസ്വാമിയെ സംബന്ധിച്ച് ഞാണില്‍മേല്‍ കളിയായി മാറും.

English summary
exit poll prediction in tamilnadu byelection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X