Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദി പ്രധാനമന്ത്രിയാകില്ല.. ആയാല്‍ തല മൊട്ടയടിക്കും'; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ആം ആദ്മി നേതാവ്

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി നേതാവും ന്യൂഡല്‍ഹി ലോക്സഭാ സീറ്റിലെ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയുമായ സോമനാഥ് ഭാരതി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം തെറ്റാണ് എന്ന് ചൊവ്വാഴ്ച വോട്ടെണ്ണുമ്പോള്‍ മനസിലാകുമെന്നും നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാല്‍ താന്‍ തല മൊട്ടയടിക്കുമെന്നും സോമനാഥ് ഭാരതി വെല്ലുവിളിച്ചു.

തന്റെ എക്‌സ് അക്കൗണ്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശനിയാഴ്ച പുറത്ത് വന്ന എല്ലാ എക്സിറ്റ് പോളുകളും ബിജെപിക്കും എന്‍ഡിഎയ്ക്കും വ്യക്തമായ വിജയം പ്രവചിക്കുന്നു. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും എന്‍ഡിഎക്ക് 350 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം തെറ്റാണ് എന്നാണ് സോമനാഥ് ഭാരതി അവകാശപ്പെടുന്നത്.

2024 loksabha election

മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത് 2019-ല്‍ ബി ജെ പി അതിന്റെ ക്ലീന്‍ സ്വീപ്പിന് അനുസൃതമായി ഡല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ ആറെണ്ണമെങ്കിലും നേടുമെന്നാണ്. എന്നാല്‍ ഈ വിജയം സ്വന്തമാക്കുക ഇന്ത്യാ സഖ്യമായിരിക്കും എന്നാണ് സോമനാഥ് ഭാരതി തറപ്പിച്ചു പറയുന്നത്. സംസ്ഥാനത്തെ ഏഴ് സീറ്റില്‍ എഎപി നാല് സീറ്റുകളില്‍ മത്സരിക്കുന്നു. കോണ്‍ഗ്രസ് മൂന്ന് സീറ്റിലും.

ഇത്തവണ ഇന്ത്യാ സഖ്യം ഡല്‍ഹി തൂത്തുവാരി ഏഴ് മണ്ഡലങ്ങളിലും വിജയിക്കും എന്നാണ് അദ്ദേഹം പറയുന്നത്. 'മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാല്‍ ഞാന്‍ എന്റെ തല മൊട്ടയടിക്കും. എന്റെ വാക്ക് അടയാളപ്പെടുത്തി വെച്ചോളൂ! എല്ലാ എക്സിറ്റ് പോളുകളും ജൂണ്‍ 4-ന് തെറ്റാണെന്ന് തെളിയിക്കപ്പെടും, മോദി ജി മൂന്നാം തവണയും പ്രധാനമന്ത്രിയാകില്ല. ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ഇന്ത്യ അലയന്‍സിലേക്ക് പോകും,' സോമനാഥ് ഭാരതി പറഞ്ഞു.

2024 loksabha election

മോദിയെക്കുറിച്ചുള്ള ഭയം എക്‌സിറ്റ് പോളുകള്‍ അദ്ദേഹത്തെ അയഞ്ഞതായി കാണിക്കാന്‍ അനുവദിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 4 ന് പുറത്ത് വരുന്ന യഥാര്‍ത്ഥ ഫലങ്ങള്‍ക്കായി നാമെല്ലാവരും കാത്തിരിക്കേണ്ടതുണ്ട്. രാജ്യം ബി ജെ പിക്കെതിരെ വളരെ ശക്തമായി വോട്ട് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ ബന്‍സുരി സ്വരാജിനെതിരെയാണ് സോമനാഥ് ഭാരതി മത്സരിക്കുന്നത്.

മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളായ ബന്‍സുരി സ്വരാജിന്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റമാണിത്. അതേസമയം എന്‍ഡിടിവിയുടെ പോള്‍ ഓഫ് പോള്‍സ് എന്‍ഡിഎക്ക് 365 സീറ്റുകളാണ് പ്രവചിക്കുന്നത്. ഇന്ത്യന്‍ സഖ്യത്തിന് 146 മാത്രമേ ലഭിക്കൂ. ന്യൂസ് നേഷന്‍ എക്‌സിറ്റ് പോളില്‍ എന്‍ഡിഎ 342-378 മണ്ഡലങ്ങളിലും ഇന്ത്യ 153-നും 169-നും ഇടയില്‍ മണ്ഡലങ്ങളില്‍ വിജയിക്കുമെന്ന് പ്രവചിക്കുന്നു.

എന്‍ഡിഎക്ക് 362-392, ഇന്ത്യക്ക് 141-161 എന്നിങ്ങനെയാണ് ജാന്‍ കി ബാത്തിന്റെ കണക്കുകള്‍. റിപ്പബ്ലിക് ടിവി - പി മാര്‍ക് എന്‍ഡിഎയ്ക്ക് 358 ഉം ഇന്ത്യ 154 ഉം സീറ്റുകളാണ് പ്രവചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+