ഗോവ ഇത്തവണയും ബിജെപി പിടിക്കും; ഉത്തരാഖണ്ഡ് പിടിച്ചടക്കും... ആജ് തക് എക്‌സിറ്റ് പോള്‍
ദില്ലി: ആജ് തക് -ആക്‌സിസ് മൈ ഇന്ത്യ ഫലങ്ങളും പുറത്ത് വരുന്നു. ബിജെപിയ്ക്ക് ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാകും എന്നാണ് പ്രവചനം. ഗോവയില്‍ ഇത്തവണയും ബിജെപി അധികാരത്തിലെത്തും എന്നാണ് പ്രവചനം. ഉത്തരാഖണ്ഡ് ഇത്തവണ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപി പിടിച്ചെടുക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.
ഗോവയില്‍ ബിജെപി ഇത്തവണയും അധികാരത്തില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. നാല്‍പത് സീറ്റുകളില്‍ 18 മുതല്‍ 22 സീറ്റുകള്‍ വരെ ബിജെപി സ്വന്തമാക്കും. 9 മുതല്‍ 13 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തും. ആം ആദ്മി പാര്‍ട്ടി ഇത്തവണ ഗോവയില്‍ അക്കൗണ്ട് തുറന്നേക്കും. രണ്ട് സീറ്റുകള്‍ വരെ എഎപിയ്ക്ക് ലഭിച്ചേക്കും എന്നാണ് എക്‌സിറ്റ് പോള്‍ ഫലം.

പഞ്ചാബില്‍ അകാലിദള്‍-ബിജെപി സഖ്യം ഇത്തവണ നിലംതൊടില്ലെന്ന് തന്നെയാണ് ആജ് തക് എക്‌സിറ്റ് പോള്‍ ഫലവും. കോണ്‍ഗ്രസ് 62 മുതല്‍ 71 സീറ്റുകള്‍ വരെ നേടി അധികാരം പിടിക്കും. ആം ആദ്മി പാര്‍ട്ടി 42 മുതല്‍ 51 വരെ സീറ്റുകള്‍ സ്വന്തമാക്കി ശക്തി തെളിയിക്കും.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയാകും. ഹരീഷ് റാവത്ത് സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തിയേക്കും. 46 മുതല്‍ 53 വരെ സീറ്റുകള്‍ ബിജെപി സ്വന്തമാക്കിയേക്കും. കോണ്‍ഗ്രസ് 12 മുതല്‍ 21 സീറ്റുകളിലേക്ക് ചുരുങ്ങും.
മണിപ്പൂരില്‍ ഇത്തവണ കോണ്‍ഗ്രസിന് മുന്‍തൂക്കം ഉണ്ടാകും എന്നാണ് ആജ് തക് എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസിന് 30 മുതല്‍ 36 വരെ സീറ്റുകള്‍ ലഭിച്ചേക്കും. ബിജെപിയ്ക്ക് 16 മുതല്‍ 22 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.












Click it and Unblock the Notifications