ഉത്തരാഖണ്ഡിൽ ബിജെപി കഷ്ടിച്ച് ജയിക്കും..കോൺഗ്രസിന് ഭരണം പോകുമെന്ന് സിഎൻഎൻ സർവ്വേ
ദില്ലി: സിഎന്‍എന്‍- ന്യൂസ് 18 സര്‍വ്വേ ഫലങ്ങളും പുറത്ത് വന്നു. ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ വരില്ലെന്നാണ് പ്രവചനം. 202 സീറ്റുകള്‍ വേണ്ടയിടത്ത് 161 സീറ്റുകളാണ് ബിജെപിയ്ക്ക് ലഭിക്കുക. കോണ്‍ഗ്രസ്-എസ്പി സഖ്യം 147 സീറ്റുകളും ബിഎസ്പി 81 സീറ്റുകളും നേടും.
70 സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത് 36 സീറ്റുകളാണ്. 36 സീറ്റുകളുടെ കഷ്ടിച്ചുള്ള ഭൂരിപക്ഷം നേടി ബിജെപി ഉത്തരാഖണ്ഡില്‍ ഭരണത്തില്‍ വരുമെന്നാണ് സിഎന്‍എന്‍ സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ്സിന് 26 സീറ്റുകളാണ് ലഭിക്കുക. മറ്റുള്ളവര്‍ക്ക് വെറും 6 സീറ്റുകളും

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. 57 സീറ്റുകളാണ് ആംആദ്മി പാര്‍ട്ടി നേടുക. കോണ്‍ഗ്രസ് 53ും അകാലി ദള്‍-ബിജെപി സഖ്യം വെറും 7 സീറ്റുകളുമാകും നേടുക.
ഗോവയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. 21 സീറ്റ് വേണ്ടയിടത്ത് 19 സീറ്റുകളാണ് ബിജെപിയ്ക്ക്് പ്രവചിക്കുന്നത്. 14 സീറ്റുകള്‍ കോണ്‍ഗ്രസ്സിന് പ്രവചിക്കുമ്പോള്‍ 6 സീറ്റുകളാണ് ആംആദ്മി പാര്‍ട്ടി നേടുക.
മണിപ്പൂരില്‍ ബിജെപി 25 സീറ്റുകള്‍ നേടും. ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. കോണ്‍ഗ്രസ് 24 സീറ്റുകളും മറ്റുള്ളവര്‍ 11 സീറ്റുകളും നേടും.












Click it and Unblock the Notifications