Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്‌സിറ്റ് പോള്‍ മണ്ടത്തരങ്ങള്‍!! ഒന്നല്ല ആറെണ്ണം; കണക്കുകളില്‍ സന്തോഷം വേണ്ട, സങ്കടവും

രാജ്യം നിര്‍ണായക ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടികളുടെ അന്തിമഘട്ടത്തിലാണ്. ഏഴ് ഘട്ടങ്ങളായി രാജ്യത്തുടനീളം വോട്ടെടുപ്പ് പൂര്‍ത്തിയായി. അവസാന ഘട്ടമായ ജൂണ്‍ ഒന്നിന് പോളിങ് പൂര്‍ത്തിയായ പിന്നാലെ വിവിധ ഏജന്‍സികളും മാധ്യമ സ്ഥാപനങ്ങളും ചേര്‍ന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു. വോട്ട് ചെയ്തവരില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കുന്നതാണ് എക്‌സിറ്റ് പോള്‍.

എന്നാല്‍ വിശദമായി പരിശോധിച്ചാല്‍ പലതും തട്ടിക്കൂട്ടിയ കണക്കുകളാണ് എന്ന് വ്യക്തമാകും. ഏകദേശ സാധ്യതകളാണ് എക്‌സിറ്റ് പോള്‍ എന്ന് പറയാം. കൃത്യമായ കണക്കല്ല. ജൂണ്‍ ഒന്നിന് പുറത്തുവന്ന ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും നരേന്ദ്ര മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നു. പ്രതിപക്ഷ ചേരിയായ ഇന്ത്യ സഖ്യത്തിന് 200 സീറ്റ് പോലും തികയില്ലെന്നും വ്യക്തമാക്കുന്നു. കണക്കുകളിലെ ചില മണ്ടത്തരങ്ങള്‍ പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്...

exit-poll

ആന്ധ്ര പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. ആന്ധ്ര പ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്നത്. സിക്കിമില്‍ പ്രാദേശിക കക്ഷിയായ എംകെഎമ്മും അരുണാചല്‍ പ്രദേശില്‍ ബിജെപിയും അധികാരം നിലനിര്‍ത്തി. ആന്ധ്ര, ഒഡീഷ ഫലങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം ജൂണ്‍ നാലിന് അറിയാം.

ഭരണകക്ഷിയായ വൈഎസ്ആര്‍സിപി, കോണ്‍ഗ്രസ്, ടിഡിപി-ജനസേന-ബിജെപി സഖ്യം തുടങ്ങി മൂന്ന് കക്ഷികളാണ് ആന്ധ്രയില്‍ പ്രധാനമായും മല്‍സര രംഗത്തുള്ളത്. ഇവിടെ മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത് ടിഡിപി സഖ്യത്തിന് ഭരണം ലഭിക്കുമെന്നാണ്. ആന്ധ്ര പ്രദേശ് ഈ സഖ്യം തൂത്തുവാരുമെന്നാണ് കണക്കുകള്‍. അതേസമയം, ചില എക്‌സിറ്റ് പോളുകള്‍ വൈഎസ്ആര്‍സിപി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു.

ഒരു വോട്ടെടുപ്പില്‍ രണ്ട് തരം കണക്കുകള്‍ എങ്ങനെ വരുമെന്ന ചോദ്യം ഇവിടെ ബാക്കിയാണ്. ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാം. എന്നാല്‍ തീര്‍ത്തും വിപരീതമായ ഫലങ്ങള്‍ എങ്ങനെ സംഭവിക്കുന്നു എന്നതാണ് ചോദ്യം. രാജസ്ഥാനിലെ കണക്കുകള്‍ അതിനേക്കാള്‍ രസകരമാണ്. എന്‍ഡിഎ 33 സീറ്റ് നേടുമെന്നാണ് ന്യൂസ്24 പറയുന്നത്. രാജസ്ഥാനില്‍ 25 ലോക്‌സഭാ സീറ്റുകള്‍ മാത്രമേയുള്ളൂ എന്നതാണ് സത്യം.

ഹിമാചല്‍ പ്രദേശില്‍ എന്‍ഡിഎയ്ക്ക് ആറ് മുതല്‍ എട്ട് വരെ സീറ്റുകള്‍ കിട്ടുമെന്നാണ് സീ ന്യൂസ്, ആക്‌സിസ് മൈ ഇന്ത്യ എന്നിവരുടെ എക്‌സിറ്റ് പോള്‍. ഹിമാചല്‍ പ്രദേശില്‍ ആകെ നാല് ലോക്‌സഭാ സീറ്റുകളേയുള്ളൂ. പിന്നെ എങ്ങനെ ആറിലധികം സീറ്റ് എന്‍ഡിഎയ്ക്ക് കിട്ടുമെന്ന ചോദ്യത്തിനും ഉത്തരം വേണം. ഹരിയാനയില്‍ എന്‍ഡിഎയ്ക്ക് 16-19 സീറ്റ് പ്രവചിച്ച എക്‌സിറ്റ് പോളുകളുമുണ്ട്. ഹരിയാനയില്‍ 10 ലോക്‌സഭാ സീറ്റുകള്‍ മാത്രമാണുള്ളത്.

ഒഡീഷയില്‍ 21 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇന്ത്യ ടുഡെ ടിവി പുറത്തുവിടുന്ന കണക്കുകള്‍ ഇങ്ങനെയാണ്- ബിജെപിക്ക് 18-20 സീറ്റുകള്‍ ലഭിക്കും. ഒഡീഷ ഭരിക്കുന്ന ബിജെഡിക്ക് രണ്ട് സീറ്റുകള്‍ കിട്ടും. കോണ്‍ഗ്രസിന് ഒരു സീറ്റും. മൊത്തം സീറ്റുമായി ഈ കണക്ക് എങ്ങനെ ഒത്തുപോകും. ബിഹാറില്‍ മറ്റൊരു തമാശ കലര്‍ന്ന കണക്കാണ് പുറത്തുവന്നത്. ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് നാല് മുതല്‍ ആറ് സീറ്റ് വരെ കിട്ടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പറയുന്നത്. പക്ഷേ, പാര്‍ട്ടി അഞ്ച് സീറ്റില്‍ മാത്രമേ മല്‍സരിച്ചിട്ടുള്ളൂ. ജൂണ്‍ ഒന്നിന് പുറത്തുവന്നത് എക്‌സിറ്റ് പോള്‍ അല്ല മോദി പോള്‍ ആണ് എന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+