Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്സിറ്റ് പോൾ Live: ബംഗാളില്‍ അട്ടിമറി പ്രവചനം; കേരളത്തില്‍ മാറ്റം, മാറാതെ തമിഴ്‌നാടും അസമും

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും എക്‌സിറ്റ് പോള്‍ ഫലം അറിയാം. കേരളത്തില്‍ യുഡിഎഫിന് മേല്‍കൈ എന്നാണ് മിക്ക സര്‍വെകളും പറയുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യവും അസമില്‍ ബിജെപി സഖ്യവും ജയിക്കുമെന്നാണ് പ്രവചനങ്ങള്‍. അതേസമയം, ബംഗാളില്‍ തൃണമൂല്‍ തുടരുമെന്നും ബിജെപി ഭരണം പിടിക്കുമെന്നുമുള്ള രണ്ട് തരം പ്രവചനങ്ങളുണ്ട്. പുതുച്ചേരിയില്‍ എന്‍ഡിഎ അധികാരത്തില്‍ തുടരുമെന്നാണ് ഫലങ്ങള്‍.

എക്‌സിറ്റ് പോള്‍ ഫലം തെറ്റാനുള്ള സാധ്യതയുമുണ്ട്. എങ്കിലും പൊതുവേയുള്ള ട്രെന്‍ഡ് അറിയാം. ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാം...

exit poll result 2026

Apr 29, 2026, 10:02 pm IST

കേരളം യുഡിഎഫ് ഭരിക്കുമെന്ന് മനോരമ-സി വോട്ടര്‍ എക്‌സിറ്റ് പോള്‍. യുഡിഫ് 82-94 സീറ്റ്. എല്‍ഡിഎഫ് 44-56 സീറ്റ്. എന്‍ഡിഎ 1-3 സീറ്റ് ലഭിച്ചേക്കും.
Apr 29, 2026, 9:22 pm IST

അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച് സലാം ജയിക്കുമെന്ന് മനോരമ എക്‌സിറ്റ് പോള്‍. ജി സുധാകരന്‍ പിന്നില്‍. ആലപ്പുഴ ജില്ലയില്‍ യുഡിഎഫിന് 5-7 സീറ്റുകള്‍ കിട്ടിയേക്കും. എല്‍ഡിഎഫിന് 2-4 സീറ്റ് വരെ കിട്ടിയേക്കും.
Apr 29, 2026, 9:08 pm IST

പൂഞ്ഞാര്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെ എംജെ സെബാസ്റ്റ്യന്‍ ജയിക്കുമെന്ന് മനോരമ എക്‌സിറ്റ് പോള്‍. പിസി ജോര്‍ജ് ജയിക്കില്ല. ഇത് ശരിയാണെങ്കില്‍ ഷോണ്‍ ജോര്‍ജും പിസി ജോര്‍ജും ഈ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന കാര്യവും എടുത്തു പറയണം. കോട്ടയം ജില്ലയില്‍ യുഡിഎഫിന് 7-9 സീറ്റ് കിട്ടിയേക്കും. എല്‍ഡിഎഫിന് 0-2 സീറ്റുകള്‍ കിട്ടിയേക്കും.
Apr 29, 2026, 9:00 pm IST

പാലായില്‍ നേരിയ മുന്‍തൂക്കം യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനാണ് എന്ന് മനോരമ ന്യൂസ് എക്‌സിറ്റ് പോള്‍. ജോസ് കെ മാണി തൊട്ടുപിന്നിലുണ്ട്. ഷോണ്‍ ജോര്‍ജ് തോല്‍ക്കും.
Apr 29, 2026, 8:51 pm IST

ഇടുക്കി മണ്ഡലത്തില്‍ റോഷി അഗസ്റ്റില്‍ തോല്‍ക്കുമെന്ന് മനോരമ-സി വോട്ടര്‍ എക്‌സിറ്റ് പോള്‍. യുഡിഎഫ് സ്ഥാനാര്‍ഥി റോയ് കെ പൗലോസ് ജയിക്കുമെന്നാണ് ഫലം. ആറാമൂഴത്തില്‍ റോഷി വീഴുമെന്നാണ് പറയുന്നത്.
Apr 29, 2026, 8:44 pm IST

പി രാജീവും വിഇ അബ്ദുല്‍ ഗഫൂറും ഏറ്റുമുട്ടിയ കളമശേരിയില്‍ ബലാബലം ആണെന്ന് മനോരമ ന്യൂസ് എക്‌സിറ്റ് പോള്‍. ഇവിടെ പ്രവചനത്തിന് അതീതമാണ് കാര്യങ്ങള്‍. തൃപ്പൂണിത്തുറയില്‍ യുഡിഎഫിനാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. ദീപക് ജോയ്ക്ക് മുന്‍തൂക്കം എന്ന് ഫലം. കുന്നത്തുനാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിപി സജീന്ദ്രന്‍ ജയിക്കുമെന്നാണ് പ്രവചനം. എറണാകുളം ജില്ലയില്‍ എല്‍ഡിഎഫിന് 0-2 സീറ്റ് മാത്രമേ കിട്ടുകയുള്ളൂ. യുഡിഎഫിന് 12-14 സീറ്റ് കിട്ടിയേക്കാമെന്നും സര്‍വ്വെ പറയുന്നു.
Apr 29, 2026, 8:36 pm IST

തമിഴ്‌നാട്ടില്‍ നിന്ന് വേറിട്ട വാര്‍ത്ത. വിജയ് മുഖ്യമന്ത്രി സ്ഥാനത്തേക്കോ?
Apr 29, 2026, 8:23 pm IST

പശ്ചിമ ബംഗാളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍
Apr 29, 2026, 8:21 pm IST

തൃശൂര്‍ മണ്ഡലത്തില്‍ പത്മജ വേണുഗോപാല്‍ ജയിക്കില്ലെന്ന് മനോരമ എക്‌സിറ്റ് പോള്‍. മണ്ഡലം യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പ്രവചനം. നാട്ടിക മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ഗീത ഗോപി ജയിക്കുമെന്നും ഫലം. തൃശൂരിലെ 13 ല്‍ 9-11 സീറ്റ് എല്‍ഡിഎഫിന് കിട്ടുമെന്നും യുഡിഎഫിന് 2-4 സീറ്റുകള്‍ വരെ കിട്ടിയേക്കുമെന്നും പ്രവചിക്കുന്നു.
Apr 29, 2026, 8:20 pm IST

എക്‌സിറ്റ് പോള്‍ അവസാന വാക്കല്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖവിലക്കെടുക്കേണ്ടത് ജനങ്ങളെ ആണെന്നും അദ്ദേഹത്തിന്റെ പ്രതികരണം.
Apr 29, 2026, 8:13 pm IST

തമിഴ്‌നാട്ടില്‍ വിജയ് ഭരിക്കും? വേറിട്ട പ്രവചനവുമായി ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം.
Apr 29, 2026, 8:07 pm IST

പാലക്കാട് ജില്ലയില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ എന്ന് മനോരമ ന്യൂസ് എക്‌സിറ്റ് പോള്‍. 7-9 സീറ്റുകള്‍ എല്‍ഡിഎഫിന് കിട്ടും. 3-5 യുഡിഎഫിന് കിട്ടും. ബിജെപിക്ക് സീറ്റില്ല.
Apr 29, 2026, 8:07 pm IST

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോള്‍ പറയുന്നത് 177-187 സീറ്റുകള്‍ തൃണമൂലിന് കിട്ടുമെന്നാണ്. ജെവിസി പറയുന്നത് 131-152 സീറ്റുകള്‍ കിട്ടുമെന്ന്.
Apr 29, 2026, 8:03 pm IST

പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി ജയിക്കുമെന്നാണ് മനോരമ എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. ബിജെപിയുടെ ശോഭ സുരേന്ദ്രന്‍ പരാജയപ്പെടും.
Apr 29, 2026, 8:02 pm IST

മേജര്‍ രവി ബിജെപിക്ക് വേണ്ടി മല്‍സരിച്ച ഒറ്റപ്പാലം മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ കെ പ്രേംകുമാറിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ് എക്‌സിറ്റ് പോള്‍. നേരിയ മുന്‍തൂക്കമാണ് എല്‍ഡിഎഫിന് പറയുന്നത്.
Apr 29, 2026, 7:58 pm IST

തൃത്താലയില്‍ ജയസാധ്യത വിടി ബല്‍റാമിന് എന്ന് മനോരമ ന്യൂസ് സര്‍വ്വെ. യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചേക്കും.
Apr 29, 2026, 7:55 pm IST

മലബാറില്‍ യുഡിഎഫിന് മുന്നേറ്റം എന്ന് മനോരമ ന്യൂസ്-സി വോട്ടര്‍ എക്‌സിറ്റ് പോള്‍. അഞ്ച് ജില്ലകളില്‍ യുഡിഎഫിന് 33-37 സീറ്റുകള്‍. എല്‍ഡിഎഫിന് 11-15 സീറ്റുകള്‍ വരെ. ബേപ്പൂരില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം എന്നും ഫലം.
Apr 29, 2026, 7:53 pm IST

മലപ്പുറത്തും കോഴിക്കോടും യുഡിഎഫ് ആധിപത്യം എന്ന് മനോരമ ന്യൂസ്-സി വോട്ടര്‍ എക്‌സിറ്റ് പോള്‍.
Apr 29, 2026, 7:49 pm IST

തമിഴ്‌നാട്ടിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍ അറിയാം
Apr 29, 2026, 7:48 pm IST

തമിഴ്‌നാട്ടില്‍ വിജയ് തരംഗം എന്ന് ആക്‌സിസ് മൈ ഇന്ത്യ

ഡിഎംകെ- 92-110 എഐഎഡിഎംകെ- 22-32 ടിവികെ-98-120
Apr 29, 2026, 7:45 pm IST

കേരളത്തില്‍ പിണറായി വിജയന് മൂന്നാമൂഴം ലഭിക്കില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.
Apr 29, 2026, 7:44 pm IST

ബംഗാളില്‍ മൂന്ന് എക്‌സിറ്റ് പോളുകള്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പറയുന്നു. പീപ്പിള്‍സ് പള്‍സ്, മാട്രിസ്, പി മാര്‍ക്യു സര്‍വ്വെകളാണ് ബിജെപി ഭരണം പിടിക്കുമെന്ന് പ്രവചിച്ചത്. ഏകദേശം 142-175 സീറ്റുകള്‍ ലഭിക്കുമെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
Apr 29, 2026, 7:39 pm IST

കേരളം- പോള്‍ ഓഫ് എക്‌സിറ്റ് പോള്‍സ് എല്‍ഡിഎഫ്- 60 യുഡിഎഫ്- 77 ബിജെപി- 2 മറ്റുള്ളവര്‍ -1
Apr 29, 2026, 7:38 pm IST

തമിഴ്‌നാട്- പോള്‍ ഓഫ് എക്‌സിറ്റ് പോള്‍ ഡിഎംകെ-137 എഐഎഡിഎംകെ- 75 ടിവികെ- 17 മറ്റുള്ളവര്‍ 8
Apr 29, 2026, 7:36 pm IST

കേരളത്തില്‍ ഭരണം മാറുമെന്ന് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നു. യുഡിഎഫിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണിത്. എന്നാല്‍ വമ്പന്‍ ഭൂരിപക്ഷം പ്രവചിക്കുന്നുമില്ല.
Apr 29, 2026, 7:31 pm IST

കേരളത്തില്‍ ബിജെപിക്ക് 14 സീറ്റ് വരെ കിട്ടുമെന്ന് പീപ്പിള്‍സ് ഇന്‍സൈറ്റ് എക്‌സിറ്റ് പോള്‍ ഫലം. ഈ ഏജന്‍സി മാത്രമാണ് ബിജെപിക്ക് ഇത്രയും സീറ്റ് പ്രവചിച്ചിട്ടുള്ളത്.
Apr 29, 2026, 7:27 pm IST

യുഡിഎഫിന് പ്രതീക്ഷ വര്‍ധിപ്പിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം കിട്ടില്ല.
Apr 29, 2026, 7:26 pm IST

കേരളത്തിലെ വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍
Apr 29, 2026, 7:24 pm IST

വയനാട്ടില്‍ യുഡിഎഫിന് 2-3 സീറ്റുകള്‍ കിട്ടുമെന്ന് മനോരമ ന്യൂസ്. എല്‍ഡിഎഫിന് 0-1.
Apr 29, 2026, 7:23 pm IST

മഞ്ചേശ്വരം മണ്ഡലത്തില്‍ ശക്തമായ മല്‍സരം എന്ന് മനോരമ ന്യൂസ് സര്‍വ്വെ. യുഡിഎഫ് ജയിക്കും. കാസര്‍കോട് ജില്ലയില്‍ യുഡിഎഫ് 2-4, എല്‍ഡിഎഫ് 1-3.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+