ഒഡീഷയില്‍ ബിജെഡി അധികാരം നിലനിര്‍ത്തുമെങ്കിലും ആശങ്കകള്‍ അവസാനിക്കുന്നില്ല; ശക്തിയാര്‍ജിച്ച് ബിജെപി
ഭുവനേശ്വര്‍: ഞായറാഴ്ച വൈകീട്ട് പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ ഒഡീഷയില്‍ ഭരണം നിലനിര്‍ത്താന്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം ഇനിയും കാഴ്ച വെക്കണമെന്ന സന്ദേശം നല്‍കുമ്പോള്‍ ബിജെപിക്ക് അധികാരം പിടിക്കാന്‍ വലിയ തരത്തിലുള്ള സ്വപ്‌ന സാധ്യതകളും ബാക്കിവെക്കുന്നുണ്ട്.
ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിവിധ ഏജന്‍സികള്‍ വ്യത്യസ്തമായ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ നടത്തിയപ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പിലെ വിവിധ കക്ഷികളുടെ സീറ്റ് നിലയെ കുറിച്ച് പ്രവചനങ്ങള്‍ ആരും തന്നെ നടത്തിയില്ല. അതേ സമയം പ്രാദേശിക ചാനലുകളായ സമ്പദ് കനക് ടിവിയും എംബിസി ടിവിയും നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ചുള്ള എക്‌സിറ്റ് പോള്‍ പ്രവചനം നടത്തി. ഇത് പ്രകാരം 147 അംഗ ഒഡീഷ നിയമസഭയില്‍ ബിജെഡിക്ക് 100 സീറ്റ് മുതല്‍ 110 വരെയും 85 മുതല്‍ 95 വരെയും സീറ്റുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്.

ഉറപ്പിച്ച് ബിജെപി
എന്നാല്‍ ഈ പ്രവചനങ്ങള്‍ ഒന്നും തന്നെ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബസന്ദ പാണ്ഡെ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പ്രാദേശിക ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോള്‍ മുന്നില്‍ നില്‍ക്കവെ പാണ്ഡേയുടെ വാക്കുകള്‍ വെറും വീരസ്യമാണെന്ന് പറഞ്ഞ് തള്ളാമെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള പ്രവചനങ്ങള്‍ ബിജെഡിയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. എക്‌സിറ്റ് പോള്‍ പ്രകാരം ഇന്ത്യ ടുഡേ 2 സീറ്റും ഇന്ത്യ ടിവി 15 സീറ്റും ബിജെഡിക്ക് ലഭിക്കുമെന്ന് പ്രവചിക്കുന്നു.

ബിജെപിക്ക് നേട്ടമെന്ന്
അതേസമയം ബിജെപിക്ക് 2014നെ അപേക്ഷിച്ച് വലിയ നേട്ടമായ 6 നും (ന്യൂസ് 18-ഐ പി എസ് ഒ) 19 നും ഇടയില്‍ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെ ഒറ്റ സീറ്റിലാണ് (ജുവര്‍ ഓറം: സുന്ദര്‍ഗഡ്) ബിജെപി ഇവിടെ ജയിച്ചത്. പക്ഷേ 2014ലെ എക്‌സിറ്റ് പോളിനെ മറികടന്ന് ഗംഭീര വിജയമാണ് സംസ്ഥാനത്ത് ബിജെഡി ജയിച്ചത്.

21 സീറ്റുകളില്‍ വിജയം!!
സംസ്ഥാനത്തെ 21 ലോക്‌സഭാ സീറ്റുകളില്‍ പാര്‍ട്ടി വിജയിക്കുമെന്നും അടുത്ത സര്‍ക്കാരിന്റെ രൂപവത്കരണത്തില്‍ ഒരു പ്രധാന പങ്കു വഹിക്കുമെന്നും ബി ജെ ഡി നേതാവും മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അവകാശപ്പെട്ടിരുന്നു. അടുത്തിടെ ബി ജെ ഡി നേതാവും സഹമന്ത്രിമാരായ സൂര്യ നാരായണ്‍ പാറ്റോയും സമാന പ്രസ്താവന നത്തി. നവീന്‍ പട്‌നായിക്കിനെ രാജ്യത്തെ പ്രധാനമന്ത്രിയാക്കാന്‍ ഇന്ത്യയും ഒഡീഷയും ആഗ്രഹിക്കുന്നുവെന്നായിരുന്നു അത്. '

ഭൂരിപക്ഷം എന്‍ഡിഎക്ക്
പൊതുതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തൂക്കുസഭ നിലവില്‍ വരുമെന്ന ധാരണയിലായിരുന്നു ഈ രണ്ട് അവകാശവാദങ്ങളും. എന്നാല്‍, എല്ലാ സര്‍വെകളിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുന്നു. നരേന്ദ്ര മോദിയും അമിത് ഷായും ഒരു പക്ഷേ നവീന്‍ പട്‌നായിക്കിന്റെ പിന്തുണ തേടിയേക്കാം പക്ഷേ എക്‌സിറ്റ് പോള്‍ ഫലം പുറത്തു വന്നതോടെ പട്‌നായിക്കിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.












Click it and Unblock the Notifications