Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎപിക്ക് 63 സീറ്റ് വരെ നേടും... സി വോട്ടര്‍ പ്രവചനം ഇങ്ങനെ, സര്‍വേകളില്‍ ആധിപത്യം നേടി കെജ്‌രിവാള്‍

ദില്ലി: ആംആദ്മി പാര്‍ട്ടിയുടെ കുതിപ്പ് പ്രവചിച്ച് എബിപി സീ വോട്ടര്‍ സര്‍വേ. എഎപി 49 മുതല്‍ 63 സീറ്റ് വരെ നേടുമെന്ന് സര്‍വേ. ബിജെപി അഞ്ച് മുതല്‍ 19 സീറ്റ് വരെ ഒതുങ്ങും. അതേസമയം കോണ്‍ഗ്രസിന് പരമാവധി നാല് സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ എഎപി ആധിപത്യം നേടുമെന്ന് ആക്‌സിസ മൈ ഇന്ത്യ പ്രവചിക്കുന്നു. 9 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് പരമാവധി മൂന്ന് സീറ്റുകള്‍ ലഭിക്കും.

1

Recommended Video

cmsvideo
    AAP Will Win Delhi According To Exit Polls | Oneindia Malayalam

    ന്യൂസ് എക്‌സ് പോള്‍സ്ട്രാറ്റ് സര്‍വേയില്‍ എഎപിക്ക് 50 മുതല്‍ 56 സീറ്റുകളാണ് പ്രവചിക്കുന്നത്. ബിജെപി പരമാവധി 14 സീറ്റ് നേടും. കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കില്ല. ടിവി 9 സര്‍വേയില്‍ എഎപികക് 54 സീറ്റും ബിജെപിക്ക് 15 സീറ്റുമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ഒതുങ്ങും. ന്യൂസ് 24 സര്‍വേയില്‍ എഎപിക്ക് 54 സീറ്റും ബിജെപിക്ക് 15 സീറ്റുമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റാണ് ഈ സര്‍വേയും പ്രവചിക്കുന്നത്.

    അതേസമയം ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയുടെ പാര്‍ലമെന്റ് മണ്ഡലമായ നോര്‍ത്ത് ഈസ്റ്റ് ദില്ലി എഎപി തൂത്തുവാരും. ഇവിടെ 9 സീറ്റുകള്‍ വരെ എഎപി നേടും. ബിജെപി മൂന്ന് സീറ്റില്‍ ഒതുങ്ങുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ പ്രവചിക്കുന്നു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ബിജെപി എംപി പര്‍വേശ് സിംഗ് രംഗത്തെത്തി. ബിജെപിക്ക് 50 സീറ്റും എഎപിക്ക് 16 സീറ്റുമാണ് പര്‍വേശ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് നാല് സീറ്റും നേടുമെന്ന് ഇയാള്‍ പറഞ്ഞു.

    പോള്‍ ഓഫ് എക്‌സിറ്റ് പോള്‍ സര്‍വേയില്‍ 50 സീറ്റുകളാണ് എഎപിക്ക് പ്രവചിക്കുന്നത്. ബിജെപി 19 സീറ്റ് വരെ നേടും. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ഒതുങ്ങും. അതേസമയം എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും എഎപി ഭൂരിപക്ഷത്തോടെ തന്നെ അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+