കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പോരാട്ടം മുറുകും, പക്ഷേ അധികാരത്തില്‍ എത്തുന്നത് ഇവര്‍, സീ ന്യൂസ് സര്‍വേയുടെ പ്രവചനം

Google Oneindia Malayalam News

ദില്ലി: നിര്‍ണായകമായ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കമെന്ന് സീ ന്യൂസ് സര്‍വേ. യോഗി ആദിത്യനാഥും അഖിലേഷ് യാദവും തമ്മിലുള്ള പോരാട്ടം കടുത്തിരിക്കുന്നതിനിടയിലാണ് ഈ സര്‍വേ വന്നിരിക്കുന്നത്. ബിജെപിക്ക് വലിയ പ്രതീക്ഷയാണ് ഈ സര്‍വേ നല്‍കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വേ പറയുന്നു. 267 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചനം.

ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യംധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യം

അതേസമയം സീറ്റിന്റെ കാര്യത്തില്‍ സമാജ് വാദി പാര്‍ട്ടിയും മുന്നേറ്റമുണ്ടാക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയില്‍ അധികം സീറ്റുകള്‍ അഖിലേഷ് യാദവിന്റെ പാര്‍ട്ടി ഇത്തവണ നേടുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

1

ബിജെപി ഇത്തവണ അധികാരത്തിലെത്താനാണ് സാധ്യതയെന്ന് സര്‍വേ പറയുന്നു. ബിജെപി 245 സീറ്റ് മുതല്‍ 267 സീറ്റ് വരെ നേടാമെന്നാണ് സര്‍വേയുടെ പ്രവചനം. കഴിഞ്ഞ തവണത്തെ സീറ്റുകളേക്കാള്‍ കുറവാണിത്. എന്നാല്‍ സീറ്റുകള്‍ കുറഞ്ഞാലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സീ ന്യൂസ് സര്‍വേ പ്രവചിക്കുന്നു. സമാജ് വാദി പാര്‍ട്ടി 125 മുതല്‍ 148 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പറയുന്നു. അതേസമയം ബിഎസ്പിയും കോണ്‍ഗ്രസും ഇത്തവണ തകരും. ബിഎസ്പി അഞ്ച് മുതല്‍ ഒന്‍പത് വരെ സീറ്റ് നേടും. മുന്‍കാല പ്രകടനങ്ങളുടെ ഏഴയലത്ത് പോലും ബിഎസ്പി എത്തില്ല. കോണ്‍ഗ്രസ് മൂന്ന് മുതല്‍ ഏഴ് സീറ്റുകളെ വരെ നേടിയേക്കുമെന്നാണ് പ്രവചനം.

2

വോട്ടുശതമാനത്തിലും ബിജെപി മുന്നിലെത്തും. 41 ശതമാനം വോട്ട് ബിജെപി നേടും. എസ്പി 34 ശതമാനം വോട്ടും നേടും. ബിഎസ്പി പത്ത് ശതമാനവും കോണ്‍ഗ്രസ് ആറ് ശതമാനവും വോട്ട് നേടും. മേഖല അടിസ്ഥാനത്തിലുള്ള സീറ്റിലും ബിജെപി മുന്നിട്ട് നില്‍ക്കുന്നുണ്ട്. പശ്ചിമ യുപിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് സര്‍വേ പറയുന്നു. 33 മുതല്‍ 37 സീറ്റുകള്‍ പശ്ചിമ യുപിയില്‍ ബിജെപി നേടിയേക്കുമെന്നാണ് പ്രവചനം. അതേസമയം സമാജ് വാദി പാര്‍ട്ടിയും ഇത്രയും സീറ്റുകള്‍ തന്നെ സ്വന്തമാക്കും. ബിഎസ്പി പരമാവധി നാല് സീറ്റുകള്‍ വരെ നേടിയേക്കും, കോണ്‍ഗ്രസിന് സ്വാധീനമുള്ള പശ്ചിമ യുപിയില്‍ ഒറ്റ സീറ്റ് പോലും പാര്‍ട്ടി നേടില്ലെന്ന് സര്‍വേ പറയുന്നു.

3

സെന്‍ട്രല്‍ യുപിയിലും ബിജെപിയുടെ കുതിപ്പാണ് പ്രകടമാകുക. 47 മുതല്‍ 49 സീറ്റുകള്‍ വരെ സെന്‍ട്രല്‍ യുപിയില്‍ ബിജെപി നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. അതേസമയം എസ്പി 16 മുതല്‍ 20 സീറ്റില്‍ ഒതുങ്ങും, ബിഎസ്പി ഇവിടെ സംപൂജ്യരാവും. കോണ്‍ഗ്രസിന് ഒന്ന് മുതല്‍ രണ്ട് സീറ്റ് വരെ ലഭിച്ചേക്കും. രുഹേല്‍ഖണ്ഡിലും ബിജെപിക്കാണ് ആധിപത്യം 19 മുതല്‍ 21 സീറ്റുകള്‍ വരെ നേടും. എസ്പി ഏഴ് സീറ്റുകള്‍ വരെ പരമാവധി നേടും. ബിഎസ്പിയും കോണ്‍ഗ്രസും ഇവിടെ അക്കൗണ്ട് തുറക്കില്ലെന്ന് സര്‍വേ പ്രവചിക്കുന്നു. യുപിയിലെ ഏറ്റവും നിര്‍ണായകമായ അവധ് മേഖലയില്‍ ബിജെപി തരംഗം തന്നെയുണ്ടാവുമെന്ന് സര്‍വേ പ്രവചിക്കുന്നു.

4

അവധില്‍ ബിജെപി 76 മുതല്‍ 82 സീറ്റ് വരെ നേടും. സമാജ് വാദി പാര്‍ട്ടി 34 മുതല്‍ 38 സീറ്റ് വരെ നേടുമെന്നാണ് സീ ന്യൂസ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസ് മൂന്ന് സീറ്റില്‍ ഒതുങ്ങും. മായാവതിയുടെ ബിഎസ്പിക്ക് സീറ്റൊന്നും കിട്ടില്ലെന്നും സര്‍വേ പ്രവചിക്കുന്നു. ബുന്ധേല്‍ഖണ്ഡിലും പൂര്‍വാഞ്ചലിലും ബിജെപി തന്നെ മുന്നേറ്റം നടത്തും. ബുന്ധേല്‍ഖണ്ഡില്‍ 17 മുതല്‍ 19 സീറ്റ് വരെ ബിജെപി നേടും. പരമാവധി ഒരു സീറ്റാണ് എസ്പിക്ക് ഇവിടെ നേടാനാവുകയെന്നും സര്‍വേ വ്യക്തമാക്കുന്നു. അതേസമയം കോണ്‍ഗ്രസം ബിഎസ്പിയും ഇവിടെ അക്കൗണ്ട് തുറക്കില്ല. പൂര്‍വാഞ്ചലില്‍ ബിജെപിയുടെ കുതിപ്പ് പ്രകടമാകും. 53 മുതല്‍ 59 സീറ്റ് നേടുമെന്നാണ് പ്രവചനം. എസ്പിക്ക് 45 സീറ്റ് വരെ പരമാവധി നേടും. കോണ്‍ഗ്രസ് പരമാവധി രണ്ട് സീറ്റ് നേടിയേക്കും. ബിഎസ്പി രണ്ട് മുതല്‍ അഞ്ച് സീറ്റും നേടിയേക്കാം.

5

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണച്ചത് യോഗി ആദിത്യനാഥിനെയാണ്. 47 ശതമാനം പേരാണ് യോഗി ആദിത്യനാഥിനെ പിന്തുണച്ചത്. അഖിലേഷ് യാദവിന് 35 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. മായാവതിക്ക് 9 ശതമാനത്തിന്റെയും പ്രിയങ്ക ഗാന്ധിക്ക് 5 ശതമാനത്തിന്റെയും പിന്തുണയാണ് ലഭിച്ചത്. അവധ്, പൂര്‍വാഞ്ചല്‍, ബുന്ധേല്‍ഖണ്ഡ്, റുഹേല്‍ഖണ്ഡ്, സെന്‍ട്രല്‍ യുപി, പശ്ചിമ യുപി എന്നിവിടങ്ങളിലും മുന്‍തൂക്കം യോഗി ആദിത്യനാഥിന് തന്നെയായിരുന്നു. ഇവിടങ്ങളിലെല്ലാം യോഗി വീണ്ടും മുഖ്യമന്ത്രിയായി വരണമെന്നാണ് ജനങ്ങള്‍ പറഞ്ഞതെന്ന് സര്‍വേ പറഞ്ഞു. പശ്ചിമ യുപിയില്‍ മാത്രമാണ് മത്സരം ഇഞ്ചോടിഞ്ച് ആയത്. ഇവിടെ 43 ശതമാനം പേര്‍ യോഗിയെ പിന്തുണച്ചപ്പോള്‍ അഖിലേഷിന് 41 ശതമാനത്തിന്റെ പിന്തുണ ലഭിച്ചു.

6

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും യുപിയില്‍ ജനപ്രീതിയില്‍ ബഹുദൂരം മുന്നിലാണെന്ന് സര്‍വേ പറയുന്നു. 2024ലും മോദി വരണമെന്ന് 72 ശതമാനം പേരാണ് ആവശ്യപ്പെട്ടത്. അതേസമയം രാഹുല്‍ ഗാന്ധിക്ക് 28 ശതമാനത്തിന്റെ പിന്തുണയാണ് ലഭിച്ചത്. അതേസമയം ഇത്തവണ അവധ് മേഖലയില്‍ എസ്പി നേട്ടമുണ്ടാക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അതുണ്ടാവില്ലെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 2017ല്‍ ബിജെപി 93 സീറ്റാണ് അവധില്‍ നിന്ന് നേടിയത്. എസ്പിക്ക് ആകെ ലഭിച്ചത് 9 സീറ്റാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ സീറ്റുകള്‍ വന്‍ തോതില്‍ കുറയുമെന്നാണ് സര്‍വേ പ്രവചിച്ചത്.

Recommended Video

cmsvideo
UP Elections 2022: കോണ്‍ഗ്രസ് ഫോര്‍മുല കിറുകൃത്യമോ? | Oneindia Malayalam

ദൃശ്യങ്ങളുള്ള ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍? അനൂപിന് ശരത്തിന്റെ ബിസിനസില്‍ മുതല്‍മുടക്ക്ദൃശ്യങ്ങളുള്ള ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍? അനൂപിന് ശരത്തിന്റെ ബിസിനസില്‍ മുതല്‍മുടക്ക്

English summary
exit polls 2022: bjp may win up second time with 267 seats, sp comes second predicts zee news survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X