കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സിനെ പാഠം പഠിപ്പിക്കും ഈ രണ്ട് സംസ്ഥാനങ്ങള്‍; ഒന്നില്‍ പോയാല്‍ പിന്നെ ആകെ നാണക്കേട്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ബിജെപി എത്തുകയാണോ എന്ന് പോലും ഒരു ഘട്ടത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സംശയിച്ചിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നൊഴിയാതെ ബിജെപിയ്‌ക്കൊപ്പം പോയത് കണ്ടതാണ്. പക്ഷേ, അപ്പോഴും മിസോറാം കോണ്‍ഗ്രസ്സിനൊപ്പം നിലകൊണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതീക്ഷയും മിസോറാം തന്നെ ആയിരുന്നു.

തെലുങ്കാനയില്‍ ടിആര്‍എസ് തന്നെ! പ്രവചിച്ച് ന്യൂസ് എക്സ് നേതാതെലുങ്കാനയില്‍ ടിആര്‍എസ് തന്നെ! പ്രവചിച്ച് ന്യൂസ് എക്സ് നേതാ

ദക്ഷിണേന്ത്യയിലേക്ക് വന്നാല്‍ കര്‍ണാടകം മാത്രമാണ് കൈയ്യിലുള്ളത്. അതും സഖ്യകക്ഷി സര്‍ക്കാര്‍. ആന്ധ്ര പ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ്സിന് ചില പ്രതീക്ഷികള്‍ ഉണ്ടായിരുന്നു. ഇത്തവണ ആ പ്രതീക്ഷകള്‍ക്ക് ചിറക് മുളപ്പിക്കും വിധത്തിലായിരുന്നു സഖ്യരൂപീകരണങ്ങള്‍.

മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഭരണം നഷ്ടമായേക്കുമെന്ന് സി വോട്ടര്‍മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഭരണം നഷ്ടമായേക്കുമെന്ന് സി വോട്ടര്‍

എന്നാല്‍ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന് അത്ര നല്ല പ്രതീക്ഷയല്ല നല്‍കുന്നത്. ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ട് പോകുന്ന അവസ്ഥയാകുമോ കോണ്‍ഗ്രസ്സിന്... എക്‌സിറ്റ് പോളുകളുടെ വിലയിരുത്തല്‍ ഇങ്ങനെ...

തെലങ്കാന

തെലങ്കാന

119 സീറ്റുകളാണ് തെലങ്കാനയില്‍ ആകെയുള്ളത്. 2014 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 63 സീറ്റുകള്‍ ഒറ്റയ്ക്ക് നേടിയെടുത്താണ് ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ്സിന് ആകെ ലഭിച്ചത് 21 സീറ്റുകള്‍ ആയിരുന്നു. ടിഡിപിയ്ക്ക് 15 സീറ്റുകളും ബിജെപിയ്ക്ക് അഞ്ച് സീറ്റുകളും അന്ന് ലഭിച്ചിരുന്നു.

ഇത്തവണയും ടിആര്‍എസ്?

ഇത്തവണയും ടിആര്‍എസ്?

ഇത്തവണയും ടിആര്‍എസ് തന്നെ അധികാരത്തില്‍ എത്തും എന്ന സൂചനകളാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞ തവണത്തേക്കാള്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ സാധിച്ചു എന്ന് തന്നെ പറയേണ്ടി വരും. സിപിഐയും ടിഡിപിയും ഇത്തവണ കോണ്‍ഗ്രസ്സിനൊപ്പമാണ് എന്ന പ്രത്യേകതയും ഉണ്ട്.

ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ

ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ

ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം സത്യത്തില്‍ കോണ്‍ഗ്രസിന്റെ ചങ്കിടിപ്പ് കൂട്ടിയിട്ടുണ്ടാകും എന്ന് ഉറപ്പാണ്, 79 മുതല്‍ 91 വരെ സീറ്റുകള്‍ ടിആര്‍എസിന് കിട്ടും എന്നാണ് ഇവരുടെ പ്രവചനം. കോണ്‍ഗ്രസ്സിന് 21 മുതല്‍ 33 വരെ സീറഅറുകളും. ബിജെപിയ്ക്ക് 1 മുതല്‍ 3 സീറ്റുകള്‍ വരെ കിട്ടിയേക്കും എന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടം

എന്നാല്‍ ഭൂരിപക്ഷം സര്‍വ്വേകളും സൂചിപ്പിക്കുന്നത് ടിആര്‍എസിന് വിജയം അത്ര എളുപ്പമാവില്ലെന്ന് തന്നെയാണ്. ന്യൂസ് എക്‌സ് - നേതാ സര്‍വ്വേ പ്രകാരം ടിആര്‍എസിന് 57 സീറ്റുകള്‍ കിട്ടും. കോണ്‍ഗ്രസ് സഖ്യത്തിന് 46 സീറ്റുകളും. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം മുള്‍മുനയില്‍ ആകും എന്ന് ഉറപ്പാണ്.

റിപ്പബ്ലിക് ടിവി - ജന്‍കി ബാത് എക്‌സിറ്റ് പോള്‍ ഫലവും സമാനമായ സാഹചര്യം ആണ് പ്രവചിക്കുന്നത്. ടിആര്‍എസിന് 50 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നും കോണ്‍ഗ്രസ് സഖ്യത്തിന് 38 മുതല്‍ 52 സീറ്റുകള്‍ വരെ ലഭിക്കും എന്നാണ് പ്രവചനം.

സാധ്യതകള്‍ പരിശോധിച്ചാല്‍

സാധ്യതകള്‍ പരിശോധിച്ചാല്‍

റിപ്പബ്ലിക് ടിവി- സി വോട്ടര്‍ പ്രവചനം ടിആര്‍എസിന് 48 മുതല്‍ 60 സീറ്റുകള്‍ വരെ ലഭിക്കും എന്നാണ്. കണ്‍ഗ്രസ്സിന് 47 മുതല്‍ 59 സീറ്റുകള്‍ വരേയും. ഇത്തരം ഒരു സാഹചര്യം വന്നാല്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമാകും.

എന്നാല്‍ ടൈംസ് നൗ- സിഎന്‍എക്‌സ് സര്‍വ്വേ കൃത്യമായി പ്രവചിക്കുന്നത് ടിആര്‍എസിന് കേവല ഭൂരിപക്ഷമായ അറുപത് സീറ്റുകളേക്കാള്‍ കൂടുതല്‍ കിട്ടും എന്നാണ്. കോണ്‍ഗ്രസ് 37 സീറ്റില്‍ ഒതുങ്ങുമെന്നും.

പ്രാദേശിക വിലയിരുത്തല്‍

പ്രാദേശിക വിലയിരുത്തല്‍

ടിവി 9 തെലുഗ്- ആര പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ ഫലം ടിആര്‍എസിന് അനുകൂലമാണ്. 75 മുതല്‍ 85 സീറ്റുകള്‍ വരെ ടിആര്‍എസ് സ്വന്തമാക്കിയേക്കാം. കോണ്‍ഗ്രസ് 25- 35 സീറ്റുകളില്‍ ഒതുങ്ങുകയും ചെയ്യും.

എന്നാല്‍ ടി ന്യൂസ് പുറത്ത് വിട്ട ഫലത്തില്‍ ടിആര്‍എസിന് അത്ര വലിയ ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നാണ് സൂചന. ടിആര്‍എസ് 55-65 സീറ്റുകളും കോണ്‍ഗ്രസ് 34-44 സീറ്റുകളും നേടിയേക്കും.

ബിജെപിയുടെ സ്ഥിതി

ബിജെപിയുടെ സ്ഥിതി

ദക്ഷിണേന്ത്യയില്‍ തെലങ്കാന ബിജെപിയ്ക്ക് എന്തായാലും ബാലികേറാ മലയാകും എന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും വെളിവാക്കുന്നത്. ബിജെപിയ്ക്ക് കിട്ടാവുന്ന പരമാവധി സീറ്റുകള്‍ ഏഴെണ്ണം മാത്രം ആണെന്നാണ് പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി അഞ്ച് സീറ്റുകള്‍ തെലങ്കാനയില്‍ സ്വന്തമാക്കിയിരുന്നു.

കോണ്‍ഗ്രസ്സിന് നിര്‍ണായകം

കോണ്‍ഗ്രസ്സിന് നിര്‍ണായകം

കോണ്‍ഗ്രസ് ഇത്തവണ ടിഡിപിയുമായും സിപിഐയ്യുമായും സഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ നേടിയ പാര്‍ട്ടിയാണ് ടിഡിപി. സിപിഐയ്ക്കും ചില പോക്കറ്റുകളില്‍ ശ്ക്തമായ സ്വാധീനം ഉണ്ട്. ഇവരെയൊക്കെ കൂടെ കൂട്ടിയിട്ടും ജയിക്കാനായില്ലെങ്കില്‍ അത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെ ആയിരിക്കും.

മിസോറാമിലെ സ്ഥിതി

മിസോറാമിലെ സ്ഥിതി

ആകെ നാല്‍പത് സീറ്റുകള്‍ മാത്രമുള്ള മിസോറാമില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് മൃഗീയ ഭൂരിപക്ഷം ആയിരുന്നു. 34 സീറ്റുകള്‍ സ്വന്തമാക്കിയാണ് ഭരണം പിടിച്ചത്. പ്രധാന പ്രതിപക്ഷമായ മിസോ നാഷണല്‍ ഫ്രണ്ടിന് അന്ന് അഞ്ച് സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു.

എംഎന്‍എഫിന്റെ തിരിച്ചുവരവ്

എംഎന്‍എഫിന്റെ തിരിച്ചുവരവ്

എന്‍ഡിഎ സഖ്യകക്ഷിയാണ് എംഎന്‍എഫ് എങ്കിലും ഇത്തവണ ബിജെപിയ്‌ക്കൊപ്പം ആയിരുന്നില്ല അവര്‍ മത്സരിച്ചത്. ഒറ്റയ്ക്ക് മിസോറാം പിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് അവര്‍. പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും നല്‍കുന്ന സൂചനകള്‍ അങ്ങനെ തന്നെ ആണ്.

രണ്ട് ഫലങ്ങള്‍

രണ്ട് ഫലങ്ങള്‍

റിപ്പബ്ലിക് ടിവി- സി വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രവചന പ്രകാരം മിസോറാമില്‍ എംഎന്‍എഫിന് 16 മുതല്‍ 20 വരെ സീറ്റുകള്‍ ലഭിച്ചേക്കും. കോണ്‍ഗ്രസ്സിന് 14 മുതല്‍ 18 വരേയും. അങ്ങനെ വന്നാല്‍ മറ്റ് കക്ഷികള്‍ ആയിരിക്കും ആര് ഭരിക്കണം എന്ന് നിശ്ചയിക്കുക.

ടൈംസ് നൗ- സിഎന്‍എക്‌സ് സര്‍വ്വേ പ്രകാരം കോണ്‍ഗ്രസ്സിന് ലഭിക്കാവുന്ന പരാമവധി സീറ്റുകള്‍ 16 ആണ്. എംഎന്‍എഫിന് 18 സീറ്റുകള്‍ വരെ ലഭിക്കാം.

English summary
Exit Polls Assembly Election 2018: What will happen in Telangana and Mizoram?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X