Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎ അല്ല, ഇന്ത്യാ മുന്നണി അധികാരത്തിലേക്ക്: ഞെട്ടിച്ച് അഗ്നി ന്യൂസ് എക്സിറ്റ് പോള്‍, 9 സീറ്റ് മാത്രം മതി

ലോക്സഭ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്ത് വരുന്ന ബഹുഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത് ബി ജെ പി നയിക്കുന്ന എൻ ഡി എ സഖ്യത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ നേടി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തില്‍ എത്തിയേക്കുമെന്നാണ് പ്രവചനം. എക്സിറ്റ് പോളുകള്‍ പ്രകാരം കേരളത്തില്‍ ഉള്‍പ്പെടെ ബി ജെ പി നേട്ടമുണ്ടാക്കുമ്പോള്‍ ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യം വലിയ തിരിച്ചടി നേരിടേണ്ടി വരും.

അതേസമയം ഇതുവരെ പുറത്ത് വന്ന എല്ലാ സർവ്വേകളില്‍ നിന്നും വ്യത്യസ്തമായ ഒരു എക്സിറ്റ് പോള്‍ ഫലമാണ് അഗ്നി ന്യൂസ് സർവ്വീസ് എന്ന ഏജന്‍സി പുറത്തുവിടുന്നത്. കോണ്‍ഗ്രസും എസ് പിയും എന്‍ സി പിയുമെല്ലാം അടങ്ങുന്ന ഇന്ത്യ സഖ്യം ബി ജെ പി നയിക്കുന്ന എന്‍ ഡി എ സഖ്യത്തെ മലർത്തി അടിക്കുമെന്ന് അഗ്നി ന്യൂസ് സർവ്വീസ് പ്രവചിക്കുന്നു.

opposition

ഇന്ത്യ സഖ്യത്തിന് 264 സീറ്റുവരെ ലഭിക്കുമെന്നാണ് ഏജന്‍സിയുടെ പ്രവചനം. പാർലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 273 സീറ്റുകളാണ്. സർവ്വേ പ്രകാരം 9 സീറ്റുകളാണ് ഇന്ത്യ സഖ്യത്തിനും കേവല ഭൂരിപക്ഷത്തിനും ഇടയിലുള്ളത്. എന്‍ ഡി എ സഖ്യം 242 സീറ്റുകളും മറ്റുള്ളവർ 37 സീറ്റുകളും നേടുമെന്നും സർവ്വേ പറയുന്നു.

അതേസമയം, ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട സർവ്വേ പ്രകാരം കേരളത്തില്‍ എല്‍ ഡി എഫ് വലിയ തിരിച്ചടി നേരിടേണ്ട വന്നേക്കും. ഇന്ത്യാ ടുഡെയുടെ സർവ്വേ പ്രകാരം 17 മുതല്‍ 18 വരെ സീറ്റുകള്‍ യു ഡി എഫ് നേടിയേക്കാം. അതായത് കഴിഞ്ഞ തവണത്തേതിന് സമാനമായ പ്രകടനം അവർ ഇത്തവണയും കാഴ്ച്ചവെച്ചേക്കാം.

ഭരണ കക്ഷിയായ എല്‍ ഡി എഫ് ഇത്തവണ കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടി വരികയെന്നാണ് ഇന്ത്യാ ടുഡെ - ആക്സിസ് മൈ ഇന്ത്യയുടെ പ്രവനം. പരമാവധി ഒരു സീറ്റാണ് എല്‍ ഡി എഫിന് കല്‍പ്പിക്കപ്പെടുന്നത്. അത് ഒരു പക്ഷെ പൂജ്യത്തിലേക്ക് ഒതുങ്ങുകയും ചെയ്തേക്കാം. ബി ജെ പിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ കേരളത്തില്‍ അവർ ഇത്തവണ പുതിയ ചരിത്രം കുറിക്കും. രണ്ട് മുതല്‍ മൂന്ന് വരെ സീറ്റുകളായിരിക്കും അവർ നേടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+