കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ ദില്ലിയില്‍ എക്‌സിറ്റ് പോളുകള്‍ തെറ്റും.... ബിജെപി മാറണമെന്ന് വോട്ടര്‍മാര്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
ദക്ഷിണ ദില്ലിയില്‍ എക്‌സിറ്റ് പോളുകള്‍ തെറ്റും

ദില്ലി: ബിജെപിക്ക് അനുകൂലമായി കഴിഞ്ഞ ദിവസം വന്ന സര്‍വേകളിലെല്ലാം ദില്ലി തൂത്തുവാരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല ഉള്ളതെന്ന് വോട്ടര്‍മാര്‍ വ്യക്തമാകുന്നു. അടിയൊഴുക്കുകള്‍ ശക്തമാണെന്ന് ഇത് സൂചിപ്പിക്കുന്നത്. മണ്ഡലത്തില്‍ ബിജെപിക്കെതിരെ ശക്തമായ ജനവികാരമാണ് ഉള്ളത്. എന്നാല്‍ ഇതൊന്നും എക്‌സിറ്റ് പോള്‍ ഫലത്തില്‍ പ്രകടമായിട്ടില്ല.

കോണ്‍ഗ്രസിന് അനുകൂലമായി കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമായത് കൊണ്ട് സമുദായ വോട്ടുകളും നിര്‍ണായകമായിരുന്നു. ഇവിടെ ബിജെപി ജയിക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് മനസ്സിലാകുന്നത്. അതേസമയം ആംആദ്മി പാര്‍ട്ടി ശക്തമായ വോട്ടുബാങ്കായി ഇവിടെ മാറിയിട്ടുണ്ട്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാനും സാധ്യതയുണ്ട്.

ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം

ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം

ബിജെപിയുടെ രമേഷ് ബിദുരിയാണ് ദക്ഷിണ ദില്ലിയില്‍ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ 1.7 ലക്ഷം വോട്ടുകള്‍ക്കാണ് ഇവിടെ ബിദുരി വിജയിച്ചത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ഇവിടെ കളത്തില്‍ ഇറക്കിയത് വിജേന്ദര്‍ സിംഗിനെയാണ്. ദില്ലിയില്‍ കായിക താരങ്ങള്‍ക്ക് നല്ല പിന്തുണ എപ്പോഴും ലഭിക്കാറുണ്ട്. അതാണ് കോണ്‍ഗ്രസിന് നല്‍കുന്ന ആശ്വാസവം. അതേസമയം മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന വികാരമാണ് ബിദുരിക്കെതിരെയുള്ളത്.

കോണ്‍ഗ്രസിന് മുന്‍തൂക്കം

കോണ്‍ഗ്രസിന് മുന്‍തൂക്കം

കോണ്‍ഗ്രസിന് കാര്യമായ തിരിച്ചുവരവ് മണ്ഡലത്തില്‍ ഉണ്ടാവും. വിജേന്ദര്‍ സിംഗ് ജാട്ട് വിഭാഗത്തിലുള്ള നേതാവാണ്. പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ബിദുരി ഗുജ്ജാര്‍ വിഭാഗമാണ്. ജാട്ടുകള്‍, ഗുജ്ജാറുകള്‍ എന്നിവ ദക്ഷിണ ദില്ലിയിലെ വോട്ടര്‍മാരില്‍ 30 ശതമാനത്തോളമുണ്ട്. ഇതില്‍ ഗുജ്ജാറുകള്‍ തന്നെ ഇത്തവണ ബിദുരിയെ കൈവിടും. അതോടെ വിജേന്ദറിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

വികാരം ഇങ്ങനെ

വികാരം ഇങ്ങനെ

ബിദുരിക്കെതിരെയുള്ള പ്രധാന ആരോപണങ്ങളില്‍ ഒന്ന് പണം നല്‍കിയാണ് സീറ്റ് നേടിയതെന്നാണ്. ഇത് ദില്ലി നിവാസികള്‍ വിശ്വസിക്കുന്നുണ്ട്. മോദി തരംഗമാണ് ബിദുരിയെ വിജയിപ്പിച്ചതെന്ന് വോട്ടര്‍മാര്‍ പറയുന്നു. മെഹ്‌റോലി ഫൂട്ട് ബ്രിഡ്ജി എംഎല്‍എ നരേഷ് യാദവ് നിര്‍മിച്ചതാണെന്ന് ജനങ്ങള്‍ പറയുന്നു. എന്നാല്‍ അതിന്റെ ക്രെഡിറ്റ് ബിദുരി എടുത്തെന്ന് വോട്ടര്‍മാര്‍ പറയുന്നു. നരേഷ് യാദവ് ഇവിടെ ജലപ്രശ്‌നം പരിഹരിച്ചെന്നും ഇവര്‍ പറയുന്നു.

എഎപിക്കും പിന്തുണ

എഎപിക്കും പിന്തുണ

ജനങ്ങള്‍ക്കിടയില്‍ ആംആദ്മി പാര്‍ട്ടി ദില്ലിക്ക് വേണ്ടി പലകാര്യങ്ങളും ചെയ്‌തെന്ന തോന്നലുണ്ട്. മറ്റൊന്ന് സംസ്ഥാന പദവിക്കായുള്ള കെജ്രിവാളിന്റെ ആവശ്യമാണ്. ഇത് ദില്ലി മുഴുവന്‍ അലയടിക്കുന്നുണ്ട്. അതേസമയം ആംആദ്മി പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ആഴത്തില്‍ ഉള്ളതാണെന്ന് ബിജെപിയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതും വലിയ വെല്ലുവിളിയാണെന്ന് നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസ് വിജയിക്കും

കോണ്‍ഗ്രസ് വിജയിക്കും

കോണ്‍ഗ്രസ് മൂന്ന് തവണ ദില്ലി ഭരിച്ചതാണെന്ന വികാരം ഇപ്പോഴും അവിടെ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് ദക്ഷിണ ദില്ലിയില്‍. ഷീലാ ദീക്ഷിതിന് മികച്ച പിന്തുണയും ഇവിടെയുണ്ട്. അതേസമയം വിജേന്ദര്‍ പാരച്യൂട്ട് സ്ഥാനാര്‍ത്ഥിയാണെന്ന് എഎപി ആരോപിക്കുന്നുണ്ട്. മണ്ഡലത്തില്‍ ബിജെപി മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് വോട്ടര്‍മാരുടെ പ്രവചനം. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലാണ് മണ്ഡലത്തിലെ പ്രധാന പോരാട്ടം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കിംഗ് മേക്കര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, ബിജെപി പടിക്കല്‍ കലമുടയ്ക്കും, 7 പേരില്‍ പ്രതീക്ഷ!!കിംഗ് മേക്കര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, ബിജെപി പടിക്കല്‍ കലമുടയ്ക്കും, 7 പേരില്‍ പ്രതീക്ഷ!!

English summary
exit polls may get wrong south delhi may go to congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X