കോൺഗ്രസിന് ആശ്വാസമായി എക്സിറ്റ് പോൾ ഫലങ്ങൾ; മധ്യപ്രദേശിലും രാജസ്ഥാനിലും മുന്നേറ്റം
മിസോറാമിൽ എംഎൻഎഫിന് വൻ വിജയമായിരിക്കുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ ഫലം. 2018ലെ നിയമഭ തിരഞ്ഞെടുപ്പിൽ എംഎൻഎഫ് അധികാരത്തിലെത്തും. 40 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ 16 മുതൽ 20 വരെ സീറ്റുകളിൽ എംഎൻഎഫ് വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. കോൺഗ്രസിനും മറ്റുള്ളവർക്കും 8 മുതൽ 12 വരെ സീറ്റുകൾ സഭിക്കുമെന്നും സർവ്വെ പ്രവചിക്കുന്നു.
ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസും ബിജെപിയും പ്രതീക്ഷയിലാണ്. അജിത് ജോഗിയുടെ ഛത്തീസ്ഗഡ് ജനതാ കോൺഗ്രസ് നിർണായക ശക്തിയാകുമെന്നും പ്രവചനങ്ങളുണ്ട്. തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ ടിആർഎസ് അനായാസ വിജയം സ്വന്തമാക്കാൻ സാധ്യതയില്ല. മഹാകൂട്ടമി ശക്തമായ വെല്ലുവിളിയാണ് ടിആർഎസിന് ഉയർത്തുന്നത്
എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് പൂർത്തിയാകുന്ന സാഹചര്യത്തിൽ ഇനി എക്സിറ്റ് പോൾ സർവ്വേകളാണ് ഏവരും ഉറ്റുനോക്കുന്നത്. മധ്യപ്രദേശിൽ ബിജെപി ഭരണം നിലനിർത്തുമെന്ന സൂചനയാണ് അഭിപ്രായ സർവ്വേകൾ പറയുന്നത്. ശക്തമായ ഭരണ വിരുദ്ധ വികാരവും ഉൾപാർട്ടി കലഹങ്ങളും ബിജെപിയെ താഴെയിറക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
ദില്ലി:കോൺഗ്രസിന് ആശ്വാസം നൽകുന്നതാണ് പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ, മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിനാണ് മുൻതൂക്കം കൽപ്പിക്കുന്നത്. ചത്തീസ്ഗഡിൽ ബിജെപിയും തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ ടിആർഎസും ഭരണം നിലനിർത്തുമെന്നാണ് സൂചന. മധ്യപ്രദേശിലും രാജസ്ഥാനിലും വ്യക്തമായ മുൻതൂക്കം കോൺഗ്രസിനുണ്ടാകുമെന്നാണ് പ്രവചനം. മിസോറാം കോൺഗ്രസിനെ കൈവിടുമെന്ന് സി വോട്ടർ സർവ്വേ പ്രവചിക്കുന്നു.













Click it and Unblock the Notifications