Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്‌സിറ്റ് പോള്‍ മാര്‍ച്ച് ഒമ്പതിന്; വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എക്‌സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിക്കുന്നത് മാര്‍ച്ച് ഒമ്പതിനെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ച് ഒമ്പതിന് മാത്രമേ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാവൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം മാര്‍ച്ച് എട്ടിനാണ് പൂര്‍ത്തിയാവുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാര്‍ച്ച് ഒമ്പതിലേയ്ക്ക് മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നത് ഒരു ദിവസം വൈകിപ്പിച്ചിട്ടുള്ളത്.

election-comission

ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പ് പൂര്‍ത്തിയായി അരമണിക്കൂറിന് ശേഷം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാന്‍ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലായി ഫെബ്രുവരി 11ന് ആരംഭിച്ച തിരഞ്ഞെടുപ്പ് മാര്‍ച്ച് ഒമ്പതിന് പൂര്‍ത്തിയാകും. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+