കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസോറാമിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത; എക്സിറ്റ് പോളുകൾ എംഎൻഎഫിന് അനുകൂലം, പക്ഷേ കേവല ഭൂരിപക്ഷമില്ല

Google Oneindia Malayalam News

ദില്ലി: മിസോറാമിൽ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതയെന്ന് പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് ഭരണമുള്ള ഏക സംസ്ഥാനമാണ് മിസോറാം. അതേസമയം ബിജെപിക്ക് ഒട്ടും സ്വാധീനവുമില്ല. 2013ല്‍ കോണ്‍ഗ്രസ് 34 സീറ്റ് നേടിയാണ് സംസ്ഥാനത്തിന്റെ ഭരണം
പിടിച്ചത്. എംഎന്‍എഫിന് അഞ്ച് സീറ്റേ നേടാനായുള്ളൂ.

എന്നാൽ എംഎൻഎഫിന് വോട്ട് ശതമാനം കൂട്ടാൻ 2018ൽ സാധിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത്. കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റ് എംഎൻഎഫിന് ലഭിക്കുമെങ്കിലും കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് സർവ്വെ ഫലം വ്യക്തമാക്കുന്നു. മിസോറാം ഭരിക്കാൻ 21 സീറ്റിന്റെ ഭൂരിപക്ഷം വേണം. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുമ്പോൾ ആർക്കും ഭൂരിപക്ഷമില്ല.

MNF

ടൈംസ് നൗ-സിഎൻഎക്സ് എക്സിറ്റ ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിന് 16 സീറ്റും എംഎൻഎഫിന് 18 സീറ്റും ലഭിക്കുമെന്നാണ് പ്രവചിക്കുന്ന്ത്. മറ്റുള്ളവർക്ക് ആറും. സി വോട്ടറും ഇിത് തന്നെയാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനമാണ് മിസോറാം. 2013ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ 29 സീറ്റാണ് കോൺഗ്രസ് നേടിയിരുന്നത്.

English summary
Exit polls predict hung assembly in Mizoram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X