ഇളക്കമില്ലാതെ കോണ്‍ഗ്രസ്; ത്രിപുര ബിജെപിക്കൊപ്പം, ഇടത്-തിപ്ര സഖ്യം രൂപീകരിക്കുമോ
പ്രാദേശിക കക്ഷിയായ തിപ്രയുടെ ഉദയമാണ് മറ്റൊരു പ്രധാന ഘടകം. ഇവര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതും ഉയരുന്ന ചോദ്യമാണ്

ന്യൂഡല്‍ഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. പ്രധാനപ്പെട്ട മൂന്ന് സര്‍വ്വെകളും ബിജെപിക്കാണ് വിജയം പ്രവചിക്കുന്നത്. ഇന്ത്യടുഡെ-ആക്സിസ് മൈ ഇന്ത്യ, ടൈംസ് നൗ-ഇടിജി റിസര്‍ച്ച്, സീ ന്യൂസ്-മാട്രിസ് തുടങ്ങിയ എക്സിറ്റ് പോള്‍ ഫലങ്ങളാണ് ബിജെപി മികച്ച വിജയം ആവര്‍ത്തിക്കുമെന്ന് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ആരും പ്രവചിക്കുന്നില്ല. അതേസമയം, ഇടതുപക്ഷത്തിന് 2018നെ അപേക്ഷിച്ച് സീറ്റ് കുറയുമെന്നും പ്രവചനമുണ്ട്.
60 അംഗ നിയമസഭയാണ് ത്രിപുരയിലേത്. 2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 36 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. അതുവരെ 25 വര്‍ഷം ത്രിപുര ഭരിച്ചിരുന്ന ഇടതുപക്ഷത്തെ തൂത്തെറിഞ്ഞായിരുന്നു ബിജെപിയുടെ വരവ്. ഇത്തവണ എന്തുവില കൊടുത്തും ബിജെപിയെ പുറത്താക്കണം എന്ന ലക്ഷ്യത്തോടെയാണ് സിപിഎം കളത്തിലിറങ്ങിയത്. കോണ്‍ഗ്രസുമായി ചരിത്രപരമായ ഐക്യത്തിനും അവര്‍ തയ്യാറായി. എന്നാല്‍ ഈ സഖ്യത്തിനും ബിജെപിയുടെ തേരോട്ടം പിടിച്ചുനിര്ത്താനായില്ലെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യ ടുഡെ എക്സ്റ്റ് പോള്‍ പ്രകാരം ബിജെപിക്ക് 36-45 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടില്ല. ഇടതുപക്ഷത്തിന് 6-11 സീറ്റുകള്‍ ലഭിക്കും. പ്രാദേശിക കക്ഷിയായ തിപ്രയ്ക്ക് 9-16 സീറ്റ് വരെ ലഭിച്ചേക്കും.
ടൈംസ് നൗ എക്സിറ്റ് പോള്‍ ഫലം ബിജെപിക്ക് 21-27 സീറ്റുകള്‍ പ്രവചിക്കുന്നു. ഇത് ശരിയാണെങ്കില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനാകില്ല. ഈ വേളയില്‍ പ്രാദേശിക കക്ഷിയായ തിപ്രയുടെ പിന്തുണ ബിജെപി തേടിയേക്കും. കോണ്‍ഗ്രസിന് സീറ്റ് ലഭിക്കില്ല. ഇടതുപക്ഷത്തിന് 18-24 സീറ്റ് കിട്ടും. തിപ്രയ്ക്ക് 12-17 സീറ്റുകളാണ് ടൈംസ് നൗ പ്രവചിക്കുന്നത്.
അതേസമയം, സീ ന്യൂസ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത് ബിജെപിക്ക് 29-36 സീറ്റുകളാണ്. ഇടതുപക്ഷത്തിന് 13-21 സീറ്റുകളും തിപ്രയ്ക്ക് 11-16 സീറ്റുകളും ലഭിക്കുമത്രെ. എന്നാല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടില്ലെന്ന് സീ ന്യൂസ് എക്സിറ്റ് പോളും പറയുന്നു. കോണ്‍ഗ്രസ് പതനം പൂര്‍ണമായി എന്നാണ് ത്രിപുരയിലെ വിലയിരുത്തല്‍.
ഇടതുപക്ഷത്തിന് വമ്പന്‍ തിരിച്ചുവരവിന് സാധിക്കില്ലെന്നും സൂചിപ്പിക്കുന്നു. ബിജെപി നില മെച്ചപ്പെടുത്തുമെന്നാണ് മറ്റൊരു വിവരം. പ്രാദേശിക കക്ഷിയായ തിപ്രയുടെ ഉദയവും ഈ തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. ഇടതുപക്ഷവും തിപ്രയും കൈകോര്‍ത്താല്‍ ബിജെപിയെ പുറത്താക്കാമോ എന്ന ചോദ്യത്തിനും ഇനി ഉത്തരം ലഭിക്കേണ്ടതുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications