എക്സിറ്റ് പോൾ ഫലം: എൻഡിഎയെ ഇന്ത്യാ സഖ്യത്തിന് തൊടാൻ പോലും പറ്റില്ല; ന്യൂസ് നാഷണൽ സർവേ
ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വീണ്ടും അധികാരം എൻ ഡി എയുടെ കയ്യിലിരിക്കുമോ അതോ ഇന്ത്യ സഖ്യം അധികാരം നേടുമോ എന്നാണ് വിവിധ സർവേ ഫലങ്ങൾ പരിശോധിക്കുന്നത്.
ന്യൂസ് നാഷണൽ സർവേ എൻ ഡി എയ്ക്കാണ് വിജയം പ്രവചിക്കുന്നത്. 342 സീറ്റുകൾ മുതൽ 378 സീറ്റുകൾ വരെ എൻ ഡി എ നേടുമെന്നാണ് ഈ സർവേ ഫലം പറയുന്നത്. ഇന്ത്യ സഖ്യത്തിന് 153 സീറ്റുകൾ മുതൽ 169 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് സർവേ പ്രവചനം. അതേ സമയം മറ്റുള്ളവർ 21 മുതൽ 23 വരെ സീറ്റുകൾ സ്വന്തക്കും എന്നാണ് പറയുന്നത്.

അതേ സമയം, ടിവി 5 തെലുങ്കുവിന്റെ സർവേ ഫലവും എൻ ഡി എ വിജയിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. എൻ ഡി എയ്ക്ക് 359 സീറ്റുകളാണ് ടിവി 5 തെലുങ്ക് പ്രവചിക്കുന്നത്. ഈ സർവേ ഫല പ്രകാരം ഇന്ത്യ സഖ്യം എൻ ഡി എ സഖ്യത്തിന് ഒരുപാട് പിന്നിലാണ്. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളാണ് സർവേ പ്രവചിച്ചിരിക്കുന്നത്.
ഇതേ പ്രവചനം തന്നെയാണ് റിപബ്ലിക്ക് ടിവി പി മാർക് സർവേയും പറയുന്നത്. എൻ ഡി എയ്ക്ക് 359 സീറ്റുകളും ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും മറ്റുള്ളവയ്ക്ക് 30 സീറ്റുകളും ആണ് റിപബ്ലിക് ടിവി പ്രവചിച്ചിരിക്കുന്നത്. ഇത്തവണയും അധികാരത്തിൽ എൻ ഡി എ തന്നെയായിരിക്കുമെന്ന സൂചനകളാണ് ഈ സർവേ ഫലങ്ങൾ മുന്നോട്ട് വെയ്ക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെപിയും പറഞ്ഞ 400 ൽ സഖ്യ എത്തും എന്ന സൂചനയില്ല. നിലവിൽ ഇന്ത്യ സഖ്യത്തിന് അനുകൂമല്ല കാര്യങ്ങൾ. ഇന്ത്യ സഖ്യം 295 സീറ്റുകൾ നേടുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞത്. എന്നാൽ ഈ സഖ്യയിൽ എത്താൻ മാത്രമല്ല, അതിന്റെ അടുത്തെത്താൻ പോലും കഴിയുമെന്ന് തോന്നാത്ത വിധത്തിലാണ് നിലവിലെ എക്സിറ്റ് പോൾ ഫലം. ആകെയുള്ള 543 സീറ്റുകളിൽ എൻ ഡി എ 300 ന് മുകളിൽ നേടുമെന്നാണ് വിവധി പ്രവചനങ്ങൾ പറയുന്നത്












Click it and Unblock the Notifications