ലോക്സഭ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ: വിജയം എൻഡിഎയ്ക്ക് തന്നെ; റിപബ്ലിക് ടിവി സർവേ ഫലം ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയ്ക്ക് വന്‍ വിജയം പ്രവചിച്ച് റിപബ്ലിക് ടിവി - പിമാര്‍ക്ക് സര്‍വേ. എന്‍ ഡി എയ്ക്ക് 359 സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. 154 സീറ്റുകളാണ് ഇന്ത്യാ മുന്നണിക്ക് പ്രവചിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് 30 സീറ്റുകളാണ് പ്രവചിക്കുന്നത്. ഇന്ത്യ ന്യൂസ് സർവേ ഫലവും എൻ ഡി എയ്ക്ക് തന്നെയാണ് വിജയം പ്രവചിക്കുന്നത്. 371 സീറ്റുകളാണ് എൻ ഡി എയ്ക്ക് സർവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 125 സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്.


അതേസമയം ഗുജറാത്തിൽ എന്‍ ഡി എ 25 മുതല്‍ 26 സീറ്റുകള്‍ വരെ നേടുമെന്നാണ് എ ബി പി ന്യൂസ് -സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിന് പരമാവധി ഒരു സീറ്റ് വരെയാണ് പ്രവചിക്കുന്നത്. വിവധ സർവേകൾ ഇന്ത്യ സഖ്യത്തിന് പരമാവധി ഒരു സീറ്റാണ് പ്രവചിക്കുന്നത്.
രാജ്യത്ത് എൻ ഡി എയ്ക്ക് അനുകൂലമാണ് സാഹചര്യം എന്ന സൂചനയാണ് ഈ സർവേ ഫലം നൽകുന്നത്. അതേ സമയം 400 സീറ്റുകൾ ബി ജെ പി നേടുമെന്നാണ് പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള നേതാക്കൾ പറയുന്നത്. എന്നാൽ 400 സീറ്റുകൾ ലഭിക്കാൻ സാധ്യത കുറവാണെന്നാണ് എക്സിറ്റ് പോൾ നൽകുന്ന സൂചന. അതേ സമയം ഇന്ത്യ സഖ്യം 295 സീറ്റുകൾ നേടുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞത്. നിലവിലെ പ്രവചന പ്രകാരം ഇന്ത്യ സഖ്യം ഒരുപാട് പിന്നിലാണ്. ആകെയുള്ള 543 സീറ്റുകൾ ആണ്.
പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ലെമന്നും എല്ലാ പാർട്ടികളുടെയും നേതാക്കളും പ്രവർത്തകരും അതീവ ജാഗ്രതയിലാണെന്നും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങൾ എല്ലാവരോടും ഒപ്പം പോരാടിയെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഞങ്ങളെ പിന്തുണച്ചതുപോലെ, ഒരു നല്ല ഫലത്തെക്കുറിച്ച് ആത്മവിശ്വാസമുണ്ടെന്നുമാണ് ഖാർഗെ പറഞ്ഞത്
543 ലോക് സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണയും തിരഞ്ഞെടുപ്പ് . ഏപ്രിൽ 19 നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ജൂൺ ഒന്നിനാണ് അവസാനിച്ചത്. ജൂൺ നാലിനാണ് വോട്ട് എണ്ണുക. 97 കോടി വോട്ടർമാർക്കായി 10. 5 ലക്ഷം പോളിംഗ് ബൂത്താണ് സജ്ജമാക്കിയിരുന്നത്. വീണ്ടും എൻ ഡി എ അധികാരത്തിഷ കയറുമോ അതോ ഇന്ത്യാ സഖ്യം അധികാരം നേടുമോ എന്നറിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി












Click it and Unblock the Notifications