Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്‌സിറ്റ് പോൾ ഫലം 2024: താമര വാടില്ല, എൻഡിഎയ്ക്ക് വമ്പൻ വിജയം പ്രവചിച്ച് ടിവി 5 തെലുങ്ക്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ ആര് ഭരണം നേടും എന്ന സൂചനകളുമായി വിവിധ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ടിവി 5 തെലുങ്കുവിന്റെ സർവേ ഫലം എൻ ഡി എ വിജയിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. എൻ ഡി എയ്ക്ക് 359 സീറ്റുകളാണ് ടിവി 5 തെലുങ്ക് പ്രവചിക്കുന്നത്. ഈ സർവേ ഫല പ്രകാരം ഇന്ത്യ സഖ്യത്തിന് എൻ‌ ഡി എ സഖ്യത്തെ തൊടാൻ പറ്റില്ലെന്ന സൂചനയാണ് നൽകുന്നത്. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളാണ് സർവേ പ്രവചിച്ചിരിക്കുന്നത്.

Exit Polls

ഇതേ സഖ്യതന്നെയാണ് റിപബ്ലിക്ക് ടിവി പി മാർക് സർവേയും പറയുന്നത്. എൻ ഡി എയ്ക്ക് 359 സീറ്റുകളും ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും മറ്റുള്ളവയ്ക്ക് 30 സീറ്റുകളും ആണ് റിപബ്ലിക് ടിവി പ്രവചിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കിൽ എൻ ഡി എ സർക്കാർ തന്നെ ഭരണം തുടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.‌

Exit Polls Results 2024

മൻ കി ബാത്ത് സർവേയും എൻ ഡി എ വിജയിക്കുമെന്നാണ് പറയുന്നത്. വമ്പൻ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. 392 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ 150 സീറ്റുകൾ ആണ് ഇന്ത്യ സഖ്യത്തിന് പ്രവചിച്ചിരിക്കുന്നത്. എൻ ഡി എയ്ക്ക് 260 - 270 സീറ്റുകൾ ലഭിക്കില്ലാ എന്നാണ് കോൺ​ഗ്രസ് വിലയിരുത്തുന്നത്, കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് ആവശ്യം.

ന്യൂസ് നാഷണൽ സർവേ എൻ ഡി എയ്ക്കാണ് വിജയം പ്രവചിക്കുന്നത്. 342 സീറ്റുകൾ മുതൽ 378 സീറ്റുകൾ വരെ എൻ ഡി എയെ നേടുമെന്നാണ് ഈ സർവേ പറയുന്നത്. ഇന്ത്യ സഖ്യത്തിന് 153 സീറ്റുകൾ മുതൽ 169 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. മറ്റുള്ളവർ 21 മുതൽ 23 വരെ സീറ്റുകൾ നേടുമെന്നാണ് സർവേ പറയുന്നത്.

543 ലോക് സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ ആയാണ് ഉണ്ടായിരുന്നത്. ഏപ്രിൽ 19 ന് ആണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടം ഏപ്രിൽ 26 ന് ആയിരുന്നു. ഇന്നാണ് ഏഴാം ഘട്ടം പൂർത്തിയായിത്, ജൂൺ 4 നാണ് വോട്ട് എണ്ണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+