Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്സിറ്റ് പോളുകള്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ ഉയര്‍ത്താന്‍: രൂക്ഷ വിമര്‍ശനവുമായി വീരപ്പ മൊയ്ലി

ദില്ലി: എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലി. വീണ്ടും ബിജെപി തന്നെ അധികാരത്തില്‍ വരുമെന്ന എ​ക്സിറ്റ് പോള്‍ ഫലങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് തയ്യാറാക്കിയതെന്ന് വീരപ്പ മൊയ്ലി ആരോപിച്ചു.

veerappa-moily

പ്രതിപക്ഷ ഐക്യം തകര്‍ക്കുകയാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. മണ്ഡലങ്ങളിലെ യഥാര്‍ത്ഥ ചിത്രം പ്രവചനങ്ങളുമായി ഏറെ അകന്ന് നില്‍ക്കുന്നതാണ്. പ്രവചനങ്ങള്‍ പുറത്തുവിട്ട ചില ഏജന്‍സികള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്ന പരാതിയെ തുടര്‍ന്ന് അവ പിന്‍വലിച്ചിട്ടുമുണ്ട്, വീരപ്പ മൊയ്ലി പറഞ്ഞു.

മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രവചനം മോദിയെ ഉണര്‍ത്താനായിരുന്നു. വിപണി ഉണര്‍ന്നതോടെ നാലര കോടി മുതല്‍ അഞ്ചര കോടി വരെയാണ് നിക്ഷേപകര്‍ക്ക് നേട്ടമുണ്ടായതെന്നും മൊയ്ലി പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ കൊണ്ടൊന്നും പ്രതിപക്ഷ ഐക്യം തകര്‍ക്കാനാവില്ല. ബിജെപിയെ പരാജയപ്പെടുത്തി പ്രതിപക്ഷം അധികാരത്തില്‍ വരും. വിശാല പ്രതിപക്ഷ സഖ്യം അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകില്ലെന്നും മൊയ്ലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+