Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, ബിജെപിക്കൊപ്പം

ദില്ലി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ലോകസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് നടന്ന ഈ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ഭരണം നിലനിര്‍ത്താനും രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കാനും ബിജെപിക്ക് സാധിക്കുമെന്നാണ് പ്രവചനം. ദില്ലിയില്‍ തുക്കുമന്ത്രിസഭക്കാണ് ചിലര്‍ സാധ്യത കാണുന്നത്. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി മെച്ചപ്പെട്ട പ്രകടനം നടത്തും. ബിജെപിയായിരിക്കും ഇവിടെയും ഏറ്റവും വലിയ ഒറ്റക്കക്ഷി.

Kejriwal

ദില്ലിയില്‍ ടൈംസ് നൗവുവിന്റെ അഭിപ്രായത്തില്‍ 29 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. അതേ സമയം എബിപി നീല്‍സണ്‍ സര്‍വെ പ്രകാരം ദില്ലിയില്‍ ആകെയുള്ള 70 സീറ്റില്‍ 37 എണ്ണവും ബിജെപി നേടും. ഹെഡ്‌ലൈന്‍സ് ടുഡേ ബിജെപിക്ക് 41 സീറ്റാണ് പ്രവചിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ആറു സീറ്റാണ് ഇവര്‍ പ്രവചിക്കുന്നത്. ബാക്കിയുള്ളവരെല്ലാം 15 മുതല്‍ പതിനാറ് സീറ്റ് വരെ ലഭിക്കുമെന്നു പറയുന്നു.

ഏറ്റവും കൗതുകകരമായ കാര്യം ദില്ലിയില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അരവിന്ദ് കെജ്രിവാളിനോട് തോല്‍ക്കുമെന്നതാണ്. തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷം ദില്ലിയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച നേതാവാണ് ഷീലാ ദീക്ഷിത്. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+