കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയോട് കടക്ക് പുറത്ത് പറഞ്ഞ് അമുലിന്‍റെ പരസ്യം; അക്കൗണ്ട് താല്‍ക്കാലികമായി റദ്ദാക്കി ട്വിറ്റര്‍

Google Oneindia Malayalam News

ദില്ലി: അമുലിന്‍റെ ഔദ്യോഗിക അക്കൗണ്ട് താല്‍ക്കാലികമായി റദ്ദ് ചെയ്ത് ട്വിറ്റര്‍.
എക്സിറ്റ് ദ ഡ്രാഗണ്‍ എന്ന പരസ്യ ചിത്രം പങ്കുവെച്ചതിനെ തുടര്‍ന്നായിരുന്നു അമുലിനെതിരായ ട്വിറ്ററിന്‍റെ നടപടി. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷ സാധ്യത നിലനില്‍ക്കെയായിരുന്നു അമുലിന്‍റെ എക്സിറ്റ് ദ ഡ്രാഗണ്‍ പരസ്യ ചിത്രം. ടിക്-ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ ബഹിഷ്കരിക്കണമെന്ന ക്യാംപെയിനും പരസ്യചിത്രത്തില്‍ പരോക്ഷമായി ഉള്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് അക്കൗണ്ട് താല്‍ക്കാലികമായി റദ്ദാക്കുകയും പിന്നീട് പുനഃസ്ഥാപിക്കുകയുമായിരുന്നു.

ചൈന എന്നെഴുതിയ ബാനര്‍ പിടിച്ച ചുവന്ന ഡ്രാഗണോട് പുറത്തുപോവാന്‍ ആജ്ഞാപിക്കുന്ന അമുല്‍ പെണ്‍കുട്ടിയാണ് പരസ്യചിത്രത്തിന്‍റെ ഉള്ളടക്കം. ഡ്രാഗണ് സമീപത്തായി ചൈനീസ് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിന്‍റെ ലോഗോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താ പ്രധാന്യമുള്ള വിഷയങ്ങള്‍ കേന്ദ്രീകരിച്ച് അമുല്‍ തുടക്ക കാലം മുതല്‍ പരസ്യ ചിത്രങ്ങല്‍ തയ്യാറാക്കുന്നുണ്ട്. ആ രീതി പിന്തുടര്‍ന്നാണ് ഇന്ത്യ-ചൈന വിഷയത്തിലും അവര്‍ പരസ്യം തയ്യാറാക്കിയത്.

 amul

എന്നാല്‍ ട്വിറ്ററിന്‍റെ നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടി അക്കൗണ്ട് താല്‍ക്കാലികമായി റദ്ദാക്കുകയായിരുന്നു. നാലം തിയതി അര്‍ദ്ധരാത്രിക്ക് ശേഷമാണ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. അഞ്ചാ തിയതി പുലര്‍ച്ചയോടെ അക്കൗണ്ട് പുനഃസ്ഥാപിച്ചെന്നും മുന്നറിയിപ്പില്ലാതെയാണ് അക്കൗണ്ട് റദ്ദാക്കുന്ന നടപടിയുണ്ടായതെന്നും അമുല്‍ വ്യക്തമാക്കി.

അതേസമയം, അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം തേടിയുളള ഇന്ത്യ-ചൈന സൈനികതല ചര്‍ച്ച അവസാനിച്ചു. നാല് മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് അവസാനിച്ചിരിക്കുന്നത്. ഇന്നത്തേത് അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടേയും അവസാന ചര്‍ച്ചയല്ല. വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ നടത്തി വിഷയം സമാധാനപരമായി പരിഹരിക്കാനാണ് ഇരുരാജ്യങ്ങളും താല്‍പര്യപ്പെടുന്നത്. അതിര്‍ത്തിയില്‍ നിലവിലെ അവസ്ഥ തന്നെ തുടരണം എന്നാണ് ഇരുരാജ്യങ്ങളുടേയും സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ നിര്‍ണായക യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായത്

കോട്ടയത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ്; ജില്ലയില്‍ ചികിത്സയിലുള്ളത് 30 പേര്‍കോട്ടയത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ്; ജില്ലയില്‍ ചികിത്സയിലുള്ളത് 30 പേര്‍

English summary
'exit the dragon' post; Twitter deactivates Amul's account, latesr restores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X