മേഘാലയയിൽ തൂക്കുസഭയക്ക് സാധ്യത; തൃണമൂലിന് 14 സീറ്റുവരെ ലഭിച്ചേക്കുമെന്ന് ജൻ കി ബാത്ത് എക്‌സിറ്റ് പോൾ
മേഘാലയയിൽ ഇത്തവണ തൂക്കുസഭയ്ക്ക് സാധ്യത പ്രവചിച്ച് ജൻ കി ബാത്ത് എക്‌സിറ്റ് പോൾ.

മേഘാലയയിൽ ഇത്തവണ തൂക്കുസഭയ്ക്ക് സാധ്യത പ്രവചിച്ച് ജൻ കി ബാത്ത് എക്‌സിറ്റ് പോൾ. ടിഎംസിക്ക് 14-9 സീറ്റുകളും യുഡിപിക്ക് 10-14 സീറ്റുകളും എൻപിപിക്ക് 11-16 സീറ്റുകളും ബിജെപിക്ക് 3-7 സീറ്റുകളും പിഡിഎഫിന് 11-6 സീറ്റുകളും ഐൻെസിക്ക് 11-16 സീറ്റുകളും ആണ് പ്രവചിക്കുന്നത്.
സീ ന്യൂസ് മാട്രിക്സ് എക്സിറ്റ് പോൾ സർവ്വേ ഫലവും മേഘാലയയിൽ ഇത്തവണ തൂക്കുസഭയ്ക്ക് സാധ്യത പ്രവചിച്ചിരുന്നു . 60 അംഗ നിയമസഭയിൽ എൻ പി പിക്ക് 21 മുതൽ 26 സീറ്റുകൾ വരെയാണ് സർവ്വേ പ്രവചിക്കുന്നത്. തൃണമൂൽ കോൺഗ്രസിന് 8 മുതൽ 13 സീറ്റ് വരെയും ബി ജെ പിക്ക് 6 മുതൽ 11 സീറ്റ് വരെയുമാണ് പ്രവചനം.
അതേസമയം 2018 ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസ് ഇത്തവണ തകർന്ന് അടിയുമെന്നും സർവ്വേ പറയുന്നു. കോൺഗ്രസിന് 3 മുതൽ ആറ് സീറ്റുകൾ വരെയാണ് പ്രവചനം. 60 അംഗ സഭയിൽ 31സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.












Click it and Unblock the Notifications