• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കശ്മീരി പണ്ഡിറ്റുകളെ പുറത്താക്കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫാറൂഖ് അബ്ദുള്ള

കശ്മീര്‍: 1990 കളുടെ തുടക്കത്തിൽ കശ്മീർ പണ്ഡിറ്റുകളെ സംസ്ഥാനത്ത് നിിന്നും പുറത്താക്കിയത് സംബന്ധിച്ച് വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ അന്വേഷിക്കണം ആവശ്യപ്പെട്ട് മുന്ഡ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. കശ്മീർ പണ്ഡിറ്റുകൾ ഇല്ലാതെ കശ്മീർ അപൂർണ്ണമാണെന്നാണ് വിശ്വസിക്കുന്നത്. അവരെ മാന്യമായി തിരിച്ചുകൊണ്ടുവരാനുള്ള ഏത് സംവിധാനത്തെയും പിന്തുണയ്ക്കുമെന്നും ഒരു വെബിനാർ ചോദ്യത്തിന് മറുപടിയായി അബ്ദുല്ല അഭിപ്രായപ്പെട്ടു.

1990 കളുടെ തുടക്കത്തിൽ കശ്മീർ താഴ്‌വരയിൽ തീവ്രവാദ സംഘടനകള്‍ ശക്തിപ്രാപിച്ചതോടെ ഏകദേശം അറുപതിനായിരത്തിനടത്ത് കശ്മീര്‍ പണ്ഡിറ്റുകളാണ് അഭയാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. പണ്ഡിറ്റുകളുടെ കുടിയിറക്കത്തില്‍ അന്നത്തെ ഗവർണർ ജഗ്മോഹനെതിരേയും പാര്‍ലമെന്‍റ് അംഗഹവം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള വിമര്‍ശനം ഉന്നയിച്ചു. മൂന്ന് മാസത്തിനുള്ളിൽ തിരിച്ചുവരവ് ഉറപ്പാക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയാണ് അവരെ കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു.

ജമ്മു ആസ്ഥാനമായുള്ള എപ്പിലോഗ് ന്യൂസ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച വെബിനാറിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്. കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് പ്രത്യേക പ്രദേശം ആവശ്യപ്പെട്ട് കാശ്മീരി പണ്ഡിറ്റ് സംഘടനയായ പനുൻ കശ്മീർ അവതരിപ്പിക്കുന്ന ബില്ലിനെ പിന്തുണയ്ക്കുമോ എന്ന് അബ്ദുല്ലയോട് ചോദിച്ചപ്പോള്‍, ആദ്യം ബില്ലിന്റെ വിശദാംശങ്ങളിലേക്ക് പോകേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

"സുപ്രീംകോടതിയിലെ സത്യസന്ധനായ ഒരു ജഡ്ജി, സുപ്രീം കോടതിയിലെ റിട്ടയേർഡ് ജഡ്ജി, ജഡ്ജിമാരുടെ ഒരു സംഘ ഇവരുടെ നേതൃത്വത്തില്‍ ഒരു അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കണം. ഇത് ലോകമെമ്പാടുമുള്ള നിരവധി കശ്മീരി പണ്ഡിറ്റുകള്‍ക്ക് അനുഗ്രഹമാവും, അവരെ പുറത്താക്കിയത് കശ്മീരി മുസ്ലീങ്ങളല്ല എന്ന് അവര്‍ക്ക് അറിയാം. ധാരാളം കശ്മീരി പണ്ഡിറ്റുകൾ ഇപ്പോഴും ഇവിടെ ഉണ്ട്. പണ്ഡിറ്റുകളോടൊപ്പം മുസ്‌ലിംകൾ നിരവധി സംഭവങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതവിശ്വാസത്തെ പരിഗണിക്കാതെ എല്ലാവരോടും തുല്യമായി പെരുമാറുകയെന്ന തന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രം താൻ തുടരും. "എന്റെ പിതാവ് ഒരിക്കലും ദ്വിരാഷ്ട്ര സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നില്ല. മുസ്ലീങ്ങളും ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും മറ്റെല്ലാ മതങ്ങളും വ്യത്യസ്തരാണെന്ന് അദ്ദേഹം ഒരിക്കലും വിശ്വസിച്ചിരുന്നില്ല. എല്ലാവരും ആദാമിന്റെയും ഹവ്വായുടെയും മക്കളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എല്ലാവരുടെയും ആവശ്യങ്ങൾ ഒന്നുതന്നെയാണ്, അതിനാൽ അദ്ദേഹം ഐക്യത്തിനായി കഠിനമായി പരിശ്രമിച്ചു.ഞങ്ങൾ അതേ പാതയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

English summary
1990 കളുടെ തുടക്കത്തിൽ കശ്മീർ താഴ്‌വരയിൽ തീവ്രവാദ സംഘടനകള്‍ ശക്തിപ്രാപിച്ചതോടെ ഏകദേശം അറുപതിനായിരത്തിനടത്ത് കശ്മീര്‍ പണ്ഡിറ്റുകളാണ് അഭയാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. പണ്ഡിറ്റുകളുടെ കുടിയിറക്കത്തില്‍ അന്നത്തെ ഗവർണർ ജഗ്മോഹനെതിരേയും പാര്‍ലമെന്‍റ് അംഗഹവം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള വിമര്‍ശനം1990 കളുടെ തുടക്കത്തിൽ കശ്മീർ താഴ്‌വരയിൽ തീവ്രവാദ സംഘടനകള്‍ ശക്തിപ്രാപിച്ചതോടെ ഏകദേശം അറുപതിനായിരത്തിനടത്ത് കശ്മീര്‍ പണ്ഡിറ്റുകളാണ് അഭയാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. പണ്ഡിറ്റുകളുടെ കുടിയിറക്കത്തില്‍ അന്നത്തെ ഗവർണർ ജഗ്മോഹനെതിരേയും പാര്‍ലമെന്‍റ് അംഗഹവം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള വിമര്‍ശനം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X