കള്ളപ്പണം അടിച്ചമര്‍ത്തും ബജറ്റ്; പാവങ്ങള്‍ക്ക് വാരിക്കോരി, മോദിയുടെ അടവുകള്‍ കാണാനിരിക്കുന്നേയുള്ളു
ഉത്തര്‍പ്രദേശ് ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചില സോപ്പിടലും ബജറ്റിലുണ്ടാവും.
ദില്ലി: നോട്ട് നിരോധനത്തിന്റെ അനന്തര ഫലങ്ങള്‍ മനസിലാക്കി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചുള്ളതാവും ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റെന്ന് നിരീക്ഷണം. ഉത്തര്‍പ്രദേശ് ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചില സോപ്പിടലും ബജറ്റിലുണ്ടാവും. പാവങ്ങള്‍ക്ക് വാരിക്കോരി വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്ന ബജറ്റില്‍ കള്ളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ ശക്തിപ്പെടുത്തുന്ന നിര്‍ദേശങ്ങളുമുണ്ടാവുമെന്ന് അംബിറ്റ് കാപിറ്റല്‍ അഭിപ്രായപ്പെടുന്നു.

കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം. രണ്ടാമത്തേത് പാവപ്പെട്ടവരെ പരിഗണിക്കും. വരുമാന നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമുണ്ടാവും. വരുമാന നികുതി കുറയ്ക്കുന്നത് മധ്യവര്‍ഗത്തിന് ഗുണം ചെയ്യും.
സമ്പന്ന വിരുദ്ധ ബജറ്റായിരിക്കും ഇത്തവണ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുക. ആദായ നികുതി കുറയ്ക്കുന്നത് മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടായിരിക്കും. മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ നിയമവിരുദ്ധമാക്കാന്‍ സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശചെയ്തിരുന്നു. ഇതിന് അനുകൂലമായ തീരുമാനം ബജറ്റില്‍ ഉള്‍ക്കൊള്ളിക്കും. അതു പോലെ 15 ലക്ഷത്തിലധികം രൂപ കൈവശം വയ്ക്കുന്നതും നിരോധിച്ചേക്കും.
നികുതി പരിശോധനകള്‍ ശക്തമാക്കാന്‍ നടപടിയുണ്ടാവും. 18ാം പഞ്ചവല്‍സര പദ്ധതിയില്‍ നികുതി വെട്ടിക്കുറയ്ക്കുന്നതിന് മുന്‍ഗണന നല്‍കും. വരുമാന ചെലവ് വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കൂടുതല്‍ ഫണ്ട് ചെലവഴിക്കും. സബ്‌സിഡികള്‍ ഒഴിവാക്കുന്നത് പ്രേരിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും. സ്വത്ത് രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനും ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കാനാണ് സാധ്യത. ലോകത്ത് സ്വത്ത് നികുതി ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.












Click it and Unblock the Notifications