കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ പീഡനങ്ങള്‍ വര്‍ധിക്കുമെന്ന് മതപണ്ഡിതന്‍

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയാല്‍ പീഡനങ്ങള്‍ വര്‍ധിക്കുമെന്ന് മതപണ്ഡിതനായ ശങ്കരാചാര്യ സ്വരൂപാനന്ദ്.

ശനി ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് സ്വാമി പ്രസ്താവനയുമായി മുന്നോട്ട് വന്നത്. ബോംബെ കോടതി വിധിയെ വെല്ലുവിളിച്ചു കൊണ്ടാണ് നാട്ടുക്കാരും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചത്.

shakaran

ജനുവരി മാസത്തില്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് സ്ത്രീകള്‍ ശ്രമിച്ച സമയത്ത് ശനിയുടെ പ്രഭാവം സ്ത്രീകള്‍ക്ക് മോശമാണെന്ന് സ്വാമി പറയുകയുണ്ടായി. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നത് സംബന്ധിച്ച് നല്‍കിയ ഹര്‍ജിയില്‍ ബോംബെ കോടതി അനുകൂലമായ ഉത്തരവാണ് പുറപ്പെടുവിച്ചത്.

സ്ത്രീ ആയത് കൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന് പറയുന്നത് ലിംഗവിവേചനമാണെന്നും കോടതി ചൂണ്ടി കാട്ടി. കേരളത്തിലെ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം എന്നാവശ്യപ്പെട്ടു കൊണ്ട് നല്‍കിയ സമാനമായ ഹര്‍ജിയും ഇപ്പോള്‍ പരിഗണനയിലാണ്.

English summary
The entry of women into a famous temple devoted to Lord Shani or Saturn in Maharashtra will drive more rapes, a senior religious leader has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X