കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ സുരക്ഷിതമായി വിട്ടയക്കണം; അന്താരാഷ്ട്ര മര്യാദ ലംഘനമെന്ന് ഇന്ത്യ!!

Google Oneindia Malayalam News

ദില്ലി: ബുധനാഴ്ച പാകിസ്താൻ കസ്റ്റഡിയിലായ ഇന്ത്യൻ പൈലറ്റിനെ സുരക്ഷിതമായി വിട്ടയക്കരുതെന്ന് ഇന്ത്യ. സുരക്ഷിതമായി പൈലറ്റ് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പാക് ഡെപ്യൂട്ടി കമമ്മീഷണറോട് ഇന്ത്യ വ്യക്തമാക്കി. പാകിസ്താന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായ സാഹചര്യത്തില്‍ കാശ്മീരില്‍ അടിയന്തര സൈനിക നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

<strong>പൈലറ്റിനെ കസ്റ്റഡിയിലെടുത്ത സംഭവം; പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി, ശക്തമായി അപലപിച്ചു!</strong>പൈലറ്റിനെ കസ്റ്റഡിയിലെടുത്ത സംഭവം; പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി, ശക്തമായി അപലപിച്ചു!

പാകിസ്താന്‍റെ പിടിയിലായ അഭിനന്ദനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ജനീവ കണ്‍വന്‍ഷന്‍ പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ പാകിസ്ഥാന്‍ ഇന്ത്യന്‍ വൈമാനികനായ അഭിനന്ദ് വര്‍ധനോട് കാണിച്ചില്ലെന്ന് വിദേശ മന്ത്രാലയം കുറ്റപ്പെടുത്തി.

MEA

ഇന്ന് രാവിലെയോടെ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. അപകടത്തിൽ നിന്ന് പൈലറ്റ് അഭിനന്ദൻ രക്ഷപ്പെട്ടെങ്കിലും പാക് അതിർത്തിയിലായിരുന്നു വിമാനം വീണത്. ഇദ്ദേഹത്തെ പ്രദേശവാസികളും പക് സൈനികരും പിടികൂടി പിന്നീട് സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയായിരുന്നു.


അതിർത്തിയിൽ ജാഗ്രതയോടെയാണ് നീക്കങ്ങൾ. അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചതിനു പിന്നാലെ ജമ്മു-പത്താന്‍കോട്ട് പാതയിലെ ഗതാഗതവും സൈന്യം റദ്ദാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ സേനാനീക്കം സുഗമമാക്കുകയെന്ന ലക്ഷ്യമിട്ടാണ് നടപടികള്‍. സേനാ മേധാവികളും ആഭ്യന്തരമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച തുടരുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി സേനമേധാവികളുമായി ചർച്ച നടത്തുന്നുണ്ട്. ദേശീയ ഉപദേഷ്ടാവും ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ നേതൃത്വത്തില്‍ ഉന്നത സൈനിക മേധാവികള്‍ യോഗം ചേര്‍ന്നിരുന്നു. തിരിച്ചടിയ്ക്കാന്‍ എല്ലാ ഒരുക്കളും ഇന്ത്യ നടത്തിയതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ അതിര്‍ത്തിയിലേക്ക് വിന്യസിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

English summary
Expect safe return of our pilot, India tells Pak dy high commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X