ഗാര്‍ഹിക പീഡനം: എട്ടുമാസം ഗര്‍ഭമുളളപ്പോള്‍ കുഞ്ഞുമരിച്ചതായി യുവതിയുടെ പരാതി.
ബെംഗളൂരു: ഗാര്‍ഹിക പീഡനം കാരണം എട്ടു മാസം ഗര്‍ഭമുളളപ്പോള്‍ കുഞ്ഞ് മരിച്ചതായി യുവതിയുടെ പരാതി. പരപ്പന അഗ്രഹാരയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശി പ്രിയയാണ് ഭര്‍ത്താവ് ഭാര്‍ഗവഭട്ടിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ പരാതി നല്‍കിയിരിക്കുന്ന്. 2002 ലായിരുന്നു പ്രിയയുടേയും ഭാര്‍ഗവഭട്ടിന്റെയും വിവാഹം. വിവാഹത്തിനു ശേഷം ബെംഗളൂരുവിലായിരുന്നു പ്രിയയും ഭര്‍ത്താവും താമസിച്ചിരുന്നത്.പുതിയ ബിസിനസ് തുടങ്ങുന്നതിനായി ഭാര്‍ഗവഭട്ട് പ്രിയയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ വിറ്റതായാണ് പ്രിയ പറയുന്നത്.

പക്ഷേ ബിസിനസ് തുടങ്ങാനായില്ലെന്നു മാത്രമല്ല തുടര്‍ന്നും സ്വന്തം വീട്ടില്‍ നിന്ന് പണം കൊണ്ടുവരാന്‍ പറയുകയായിരുന്നു. ഭര്‍ത്താവ് മാത്രമല്ല ഭര്‍ത്താവിന്റെ സഹോദരിയും മാതാപിതാക്കളും ഇതേ ആവശ്യം ഉന്നയിച്ച് മാനസികമായി പീഡിപ്പിക്കുമായിരുന്നു. തുടര്‍ച്ചയായ മാനസിക ശാരീരിക പീഡനം കാരണമാണ് തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നാണ് യുവതിയുടേ പരാതി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പരപ്പന അഗ്രഹാര പോലീസ് പറഞ്ഞു.












Click it and Unblock the Notifications