കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രതീക്ഷിച്ചത് തന്നെ നടന്നു...സർക്കാരിന്റെ രഹസ്യങ്ങൾ സുരക്ഷിതം'; വികാസ് ദുബെയുടെ കൊലയിൽ പ്രതിപക്ഷം

  • By Desk
Google Oneindia Malayalam News

ലഖ്നൗ; ഉത്തർപ്രദേശിൽ എട്ട് പോലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വികാസ് ദുബേ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം. മധ്യപ്രദേശിലേയും ഉത്തർപ്രദേശിലും രാഷ്ട്രീയ നേതാക്കളുടെ രഹസ്യങ്ങൾ പുറത്തറിയാതിരിക്കാനുള്ള ആസൂത്രിക കൊലപാതകമാണിതെന്ന് നേതാക്കൾ ആരോപിച്ചു.

സർക്കരിന്റെ രഹസ്യങ്ങൾ സംരക്ഷിക്കപ്പെട്ടു എന്നായിരുന്നു സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത്. ദുബെയടെ അറസ്റ്റിലും അഖിലേഷ് പ്രതികരിച്ചിരുന്നു. ദുബെയെ പോലീസ് അറസ്റ്റ് ചെയ്തതാണോ അതോ അയാൾ കീഴടങ്ങിയതാണോയെന്നായിരുന്നു അഖിലേഷ് ചോദിച്ചത്. ഉത്തര്‍പ്രദേശിലെ കാൺപുരില്‍ ഡിവൈഎസ്പി ഉള്‍പ്പെടെ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു വികാസ്. ഉജ്ജയിനിയിലെ ക്ഷേത്രപരിസരത്തുവെച്ച് വ്യാഴാഴ്ച ആയിരുന്നു ദുബെയെ പിടികൂടിയത്.

vikas-dubey1-159429

Recommended Video

cmsvideo
Vikas Dubey ജീവിച്ചിരുന്നാല്‍ പേടി ആര്‍ക്ക് | Oneindia Malayalam

പ്രതീക്ഷിച്ചത് തന്നെ നടന്നുവെന്നായിരുന്നു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ പ്രതികരണം. ഇതോടെ ഏതൊക്കെ രാഷ്ട്രീയക്കാർ , പോലീസുകാർ എന്നിവരുമായാണ് ദുബെയ്ക്ക് ബന്ധമുള്ളതെന്ന കാര്യവും ഇനിയൊരിക്കലും പുറത്തുവരില്ലെന്നും അദ്ദേഹം പ്രതികരിച്ചു. യുപി പോലീസാണ് ഏറ്റവും വലിയ അധോലോക നേതാവിന് കീഴിൽ പ്രവർത്തിക്ക യുപി പോലീസ് ആണ് ഏറ്റവും വലിയ ലഹളകൂട്ടം. ഇപ്പോൾ എല്ലാം പരിഹരിക്കപ്പെട്ടു, കാർത്തി ചിദംബരം കുറിച്ചു.

ഇന്ന് രാവിലെയാണ് ദുബെ ഏറ്റുമുട്ടലിൽ മരിച്ചതായി യുപി പോലീസ് സ്ഥിരീകരിച്ചത്. ദുബെയും കൊണ്ട് പുറപ്പെട്ട വാഹനം കാൺപൂരിൽ വെച്ച് മറിഞ്ഞു. കാർ മറിഞ്ഞതോടെ അപകടത്തിൽ പെട്ട പോലീസുകാരന്റെ തോക്ക് എടുത്ത് വികാസ് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ് പോലീസ് വിശദീകരണം. ദുബെയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. അതിനിടെ പോലീസിന് നേരെ ദുബെ വെടിയുതിർത്തു. പോലീസ് തിരിച്ച് വെടിയുതിർപ്പോൾ ഇയാൾക്ക് പരിക്കേറ്റെന്നും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അധ്യാപകനെയും മന്ത്രിയേയും കൊലപ്പെടുത്തി; രാഷ്ട്രീയത്തിലും; 60 ഓളം ക്രിമിനല്‍ കേസ്;ആരാണ് വികാസ് ദുബെഅധ്യാപകനെയും മന്ത്രിയേയും കൊലപ്പെടുത്തി; രാഷ്ട്രീയത്തിലും; 60 ഓളം ക്രിമിനല്‍ കേസ്;ആരാണ് വികാസ് ദുബെ

ബോട്ടില്‍ നിറച്ച് ആയുധങ്ങള്‍; ഗള്‍ഫില്‍ വീണ്ടും ഭീതി, സൗദിക്കെതിരെ നീക്കം! ഇത് വേറെ കളിയെന്ന് ഇറാന്‍ബോട്ടില്‍ നിറച്ച് ആയുധങ്ങള്‍; ഗള്‍ഫില്‍ വീണ്ടും ഭീതി, സൗദിക്കെതിരെ നീക്കം! ഇത് വേറെ കളിയെന്ന് ഇറാന്‍

 സ്വപ്‌നയുടെ നീക്കം യുഎഇയിലേക്ക്.. സ്വര്‍ണക്കടത്തില്‍ ട്വിസ്റ്റ് വരും, വിചാരണ നടക്കില്ല, കാഞ്ഞ ബുദ്ധി സ്വപ്‌നയുടെ നീക്കം യുഎഇയിലേക്ക്.. സ്വര്‍ണക്കടത്തില്‍ ട്വിസ്റ്റ് വരും, വിചാരണ നടക്കില്ല, കാഞ്ഞ ബുദ്ധി

English summary
Expected; opposition on Vikas dubey's encounter killing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X