കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥിന് പിന്തുണയേറുന്നു; മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍, സ്വീകരിക്കാന്‍ രാഹുലെത്തും

Google Oneindia Malayalam News

Recommended Video

cmsvideo
ബി ജെ പിയെ ഉപേക്ഷിച്ച് നേതാക്കൾ | Oneindia Malayalam

ഭോപ്പാല്‍; നിയമസഭാ തിരഞ്ഞെടുപ്പിലെ പാരജയത്തിന് പിന്നാലെ മധ്യപ്രദേശില്‍ ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്ന രാമകൃഷ്ണ കുഷ്മാരിയയാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്.

ബിജെപി ബന്ധം ഉപേക്ഷിച്ച രാമകൃഷ്ണ കുഷ്മാരിയക്കായി വലിയ സ്വീകരണമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. വെള്ളിയാഴ്ച്ച തലസ്ഥാനമായ ഭോപ്പാലില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാമകൃഷ്ണ കുഷ്മാരിയക്ക് പാര്‍ട്ടി അംഗത്വം നല്‍കും.

ഫലം വന്നപ്പോള്‍

ഫലം വന്നപ്പോള്‍

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ രാജസ്ഥാനില്‍ ഏറെക്കുറെ പരാജയം ഉറപ്പിച്ചിരുന്നെങ്കിലും മധ്യപ്രദേശില്‍ ഭരണം തുടരാന്‍ കഴിയുമെന്ന് തന്നെയായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. പക്ഷെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാജസ്ഥാന്‍, ഛത്തീസ്ഗഢ്, എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം മധ്യപ്രദേശ് കോണ്‍ഗ്രസ് പിടിച്ചെടുത്തു.

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

കഴിഞ്ഞ 15 വര്‍ഷമായി അധികാരത്തിലിരിക്കുന്ന സംസ്ഥാനം കൈവിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. ഇതിന്‍റെ ക്ഷീണം മാറുന്നതിന് പിന്നാലെയാണ് ശിവരാജ് സിങ് മന്ത്രിസഭയിലെ അംഗമായിരുന്നു രാമകൃഷ്ണ കുഷ്മാരിയയുടെ പാര്‍ട്ടി മാറ്റം.

കുഷ്മാരിയ

കുഷ്മാരിയ

76 വയസ്സുകാരനായി കുഷ്മാരിയ അഞ്ച് തവണ ലോക്സഭാംഗവും മൂന്ന് തവണ പാര്‍ട്ടി എംഎല്‍എയുമായിരുന്നു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കുഷ്മാരിയക്ക് പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. ഇതോടയാണ് അദ്ദേഹം ബിജെപിയോട് ഇടയുന്നത്. പ്രായാധിക്യമായിരുന്നു കുഷ്മാരിയക്ക് സീറ്റ് നിഷേധിക്കാനുള്ള കാരണമായി പറഞ്ഞിരുന്നത്.

സ്വതന്ത്രനായി മത്സര രംഗത്ത്

സ്വതന്ത്രനായി മത്സര രംഗത്ത്

പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഷ്മാരിയ സ്വതന്ത്രനായി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. ദാമോ, പാതാഹരിയ മണ്ഡലങ്ങളില്‍ നിന്നായിരുന്നു അദ്ദേഹം ജനവിധി തേടിയിരുന്നത്. ദാമോയില്‍ 1133 വോട്ടുകളും പാതഹരിയയില്‍ 8775 വോട്ടുകളുമായിരുന്നു കുഷ്മാരിയ നേടിയത്.

സര്‍തജ് സിങും കോണ്‍ഗ്രസില്‍

സര്‍തജ് സിങും കോണ്‍ഗ്രസില്‍

കുഷ്മാരിയക്കൊപ്പം തന്നെ സീറ്റ് നിഷേധിക്കപ്പെട്ട മുന്‍ മന്ത്രിയായ സര്‍തജ് സിങ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹോഷങ്കാ ബാദില്‍ നിന്ന് ഇദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി നേടിയെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ സ്വതന്ത്രാനയി മത്സരിച്ച കുഷ്മാരിയ ദാമോയില്‍ 1133 വോട്ടുകളും പാതഹരിയയില്‍ 8775 വോട്ടുകളും നേടി.

ബാബുലാല്‍ ഗൗറുമായി കൂടിക്കാഴ്ച

ബാബുലാല്‍ ഗൗറുമായി കൂടിക്കാഴ്ച

ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബാബുലാല്‍ ഗൗറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാംകൃഷ്ണ കുസ്മാരിയ കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ബാബുലാല്‍ ഗൗറുമായി നടത്തിയ കൂടിക്കാഴ്ചയും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.

അവഗണന

അവഗണന

ബിജെപി അവരുടെ മുതിര്‍‌ന്ന നേതാക്കളെ അവഗണിക്കുന്ന സമീപനമാണ് തുടര്‍ന്നു വരുന്നത്. ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് കുഷ്മാരിയ അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത് എന്നാണ് പിസിസി മീഡിയാ വക്തവായ ശോഭാ ഓസ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ ആളുകള്‍ കോണ്‍‌ഗ്രസില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1991 മുതല്‍ 1999വരെ

1991 മുതല്‍ 1999വരെ

1991 മുതല്‍ 1999വരെ ദമോ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്ന കുഷ്മാരിയ 2004ല്‍ ഖജുരാഖോ മണ്ഡലത്തില്‍നിന്നാണ് എംപിയായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുഷ്മാരിയയെ ദമോയില്‍ നിന്നോ ഖജുരാഖോയില്‍ നിന്നോ കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്.

ഉഷ ചൗധരി

ഉഷ ചൗധരി

ഒരാഴ്ച്ചക്കുള്ളില്‍ മറ്റുപാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറുന്ന രണ്ടാമത്തെ വലിയ നേതാവ് കുഷ്മാരിയ. മധ്യപ്രദേശിലെ മുതിര്‍ന്ന ബിഎസ്പി നേതാവും റെയ്ഗഗന്‍ മണ്ഡലത്തലെ മുന്‍ എംഎല്‍എയുമായ ഉഷ ചൗധരിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത് തിങ്കളാഴ്ച്ചയായിരുന്നു.

ബിഎസ്പിക്ക് വിമര്‍ശനം

ബിഎസ്പിക്ക് വിമര്‍ശനം

ബിഎസ്പിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു ഉഷ ചൗധരി പാര്‍ട്ടി വിട്ടത്. ആത്മര്‍ത്ഥതയുള്ള നേതാക്കളുടെ പ്രവര്‍ത്തനങ്ങളെ ബിഎസ്പി അംഗീകരിക്കുന്നില്ല. പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പ്രവര്‍ത്തകരെ കയ്യൊഴിയുന്ന സമീപനമാണ് കുറേക്കാലമായി ബിഎസ്പി സ്വീകരിക്കുന്നതെന്ന് ഉഷ ചൗധരി കുറ്റപ്പെടുത്തി.

2013 ല്‍

2013 ല്‍

2013 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ റായ്ഗോണില്‍ നിന്ന് നാലായിരത്തിലേറോ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഉഷ ചൗധരി വിജയിച്ചത്. കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ റായ്ഗോണില്‍ നിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരാണ് തന്‍റെ തോല്‍വിക്ക് ഇടയാക്കിയതെന്നായിരുന്നു ഉഷ ചൗധരിയുടെ ആരോപണം.

തീരുമാനം ശരിയായില്ല

തീരുമാനം ശരിയായില്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടി ഒറ്റക്ക് മത്സരിക്കാനെടുത്ത തീരുമാനം ശരിയായില്ല. തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താല്‍പര്യത്തിന് അനുസരിച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് പാര്‍ട്ടി നടത്തിയത്. അതു കൊണ്ടാണ് 2 അംഗത്തില്‍ മാത്രം പാര്‍ട്ടി ഒതുങ്ങിപ്പോയതെന്നും ചൗധരി വിമര്‍ശിച്ചു.

കമല്‍നാഥിന്‍റെ നേതൃത്വം

കമല്‍നാഥിന്‍റെ നേതൃത്വം

കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുകയാണ്. സംസ്ഥാനത്തിന്‍റെ വികസനത്തിനായി അദ്ദേഹത്തിന് ധാരാളം പദ്ധതികളുണ്ടെന്നും ചൗധരി വ്യക്തമാക്കി. പിന്തുണ നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാറിനെ നിരന്തരം വിമര്‍ശിക്കുന്ന ബിഎസ്പിക്ക് കനത്ത തിരിച്ചടിയാണ് ചൗധരിയുടെ പാര്‍ട്ടി മാറ്റം.

English summary
Expelled BJP veteran and former minister Ramkrishna Kusmariya to join Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X