കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത മരിച്ചോ അതോ ജീവനോടെയുണ്ടോ? സത്യമറിയണമെന്ന് ശശികല.. തമിഴകത്തിനും അറിയണം!

പാര്‍ട്ടി നേതാക്കളും ആശുപത്രി അധികൃതരും ശരിയായ വിവരം തരാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

  • By Kishor
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് രാജ്യസഭ എം പി ശശികല പുഷ്പ. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന ജയലളിതയ്ക്ക് ഞായറാഴ്ച ഹൃദയാഘാതമുണ്ടായ സാഹചര്യത്തിലാണ് ശശികല പുഷ്പയുടെ ആവശ്യം.

Read Also: എംഎല്‍എമാരെയെല്ലാം ആശുപത്രിയില്‍ വിളിച്ചുകൂട്ടി എഐഎഡിഎംകെ നേതൃത്വം.. എന്താണ് ആ പ്രഖ്യാപനം?

ജയലളിതയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കണം. ജയയുടെ ആരോഗ്യസ്ഥിതിയില്‍ സുതാര്യത വേണം. പാര്‍ട്ടി നേതാക്കളും ആശുപത്രി അധികൃതരും ശരിയായ വിവരം തരാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ശശികല പുഷ്പ ആവശ്യപ്പെട്ടു.

സത്യമറിയണമെന്ന് ശശികല

സത്യമറിയണമെന്ന് ശശികല

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇപ്പോഴും ജീവനോടെയുണ്ടോ എന്ന് തമിഴ്‌നാട്ടിലെ ആളുകള്‍ക്ക് അറിയണം. - പുറത്താക്കപ്പെട്ട എ ഐ എ ഡി എം കെ നേതാവ് ശശികല പുഷ്പ ആവശ്യപ്പെട്ടു. പാര്‍ട്ടി പുറത്താക്കിയിട്ടും രാജ്യസഭ എം പി സ്ഥാനം വിടാന്‍ കൂട്ടാക്കാത്ത നേതാവാണ് ശശികല പുഷ്പ.

ജയലളിത ജീവനോടെയുണ്ടോ

ജയലളിത ജീവനോടെയുണ്ടോ

ശശികല പുഷ്പയുടെ ചോദ്യം ഇതാണ്. ജയലളിത ജീവനോടെയുണ്ടോ. ശശികലയ്ക്ക് മാത്രമല്ല പലര്‍ക്കും ഇതേ സംശയമുണ്ട്. പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നത് ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നു എന്നാണ്. എന്നാല്‍ ആശുപത്രി അധികൃതര്‍ പറയുന്നത് നേരെ വിപരീതവും.

 നരേന്ദ്രമോദി ഇടപെടണം

നരേന്ദ്രമോദി ഇടപെടണം

ജയലളിതയുടെ ആരോഗ്യസ്ഥിതി വ്യക്തമായി പുറത്ത് വിടാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ശശികല പുഷ്പ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ ഇപ്പോഴുള്ളത് അടിമകള്‍ മാത്രമാണെന്നും അടിമസംഘത്തിന്റെ ഭാഗമാകാന്‍ താല്‍പര്യമില്ല എന്നുമാണ് ഇവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായ ശേഷം പറഞ്ഞത്.

 ജയലളിതയെ അപായപ്പെടുത്താനുള്ള ശ്രമം

ജയലളിതയെ അപായപ്പെടുത്താനുള്ള ശ്രമം

ജയലളിതയുടെ ഇപ്പോഴത്തെ അനാരോഗ്യത്തിന് പിന്നില്‍ അപായപ്പെടുത്താനുളള ശ്രമമുണ്ടെന്ന് ശശികല പുഷ്പ നേരത്തെ ആരോപിച്ചിരുന്നു. കുറേ കാലമായുളള പദ്ധതിയുടെ ഭാഗമാണിത് എന്നാണ് ശശികല പുഷ്പ ആരോപിച്ചത്.

ശശികല പുറത്തേക്ക്

ശശികല പുറത്തേക്ക്

ഡിഎംകെ എംപി തിരുച്ചി ശിവയെ കൈയേറ്റം ചെയ്ത സംഭവുമായി ബന്ധപ്പെട്ടാണ് രാജ്യസഭ എം പിയായ ശശികല പുഷ്പയെ അണ്ണാ ഡി എം കെ പുറത്താക്കിയത്. രാജ്യസഭാ അംഗത്വം രാജിവയ്ക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദമേറുന്നുണ്ടെന്നും തമിഴ്‌നാട്ടില്‍ താന്‍ സുരക്ഷിതയല്ലെന്നും ശശികല പുഷ്പ നേരത്തെ പറഞ്ഞിരുന്നു.

English summary
http://malayalam.oneindia.com/news/india/jaya-suffers-cardiac-arrest-all-aiadmk-mlas-told-to-assemble-at-apollo-hospital-160317.html
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X