Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയ്ക്ക് വീണ്ടും തിരിച്ചടി! തൃണമൂല്‍ എംപി ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിക്ക് ആത്മവിശ്വാസമേകി മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ബോല്‍പൂരില്‍ നിന്നുള്ള എംപിയും തൃണമൂല്‍ നേതാവുമായ അനുപം ഹസ്രയാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൈലാഷ് വിജയ് വര്‍ഗിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് ഹസ്ര ബിജെപിയില്‍ ചേര്‍ന്നത്.

mamataanupam-15523945

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ജനവരി 9 ന് ഹസ്രയെ തൃണമൂലില്‍ നിന്ന് പുറത്താക്കിയിരുന്നു. ബിര്‍ഭം ജില്ലയിലെ ബോല്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഹസ്ര. ഹസ്ര തൃണമൂല്‍ നേതാക്കള്‍ക്കെതിരേയും നേതൃത്വത്തിനെതിരേയും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെ ഹസ്രയെ പാര്‍ട്ടി ശാസിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ ട്രെന്‍റ് നോക്കി നിരവധി തൃണമൂല്‍ നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കാറാന്‍ ഇരിക്കുന്നത്. ബിഷ്ണപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തൃണമൂല്‍ എംപി സൗമിത്ര ഖാന്‍ ബിജെപിയില്‍ എത്തിയ പിന്നാലെയാണ് ബിജെപിയിലേക്ക് തൃണമൂല്‍ നേതാക്കളുടെ കൂട്ടപലായനം.കൊല്‌ക്കത്തയിലെ മുന്‍ മേയറും മന്ത്രിയും ഉള്‍പ്പെടെ നിരവധി പേരാണ് ബിജെപിയിലേക്ക് ചേരാന്‍ തയ്യാറായി നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+