കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് രണ്ടാം തരംഗം നൂറ് ദിവസത്തിലധികം നീണ്ടുനില്‍ക്കും, ദില്ലി പോലീസിന് വിദഗ്ധന്റെ മുന്നറിയിപ്പ്

Google Oneindia Malayalam News

ദില്ലി: കൊവിഡിന്റെ രണ്ടാം തരംഗം നൂറ് ദിവസത്തില്‍ അധികം നീണ്ടും നില്‍ക്കുമെന്ന് മുന്നറിയിപ്പ്. ഇന്ത്യയിലെ 70 ശതമാനം ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ ലഭിച്ചില്ലെങ്കില്‍ ഇത്തരം തരംഗങ്ങള്‍ ഇനിയും വന്ന് കൊണ്ടിരിക്കുമെന്ന് കൊവിഡ് രോഗപ്രതിരോധ വിദഗ്ധന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സൗത്ത് ഈസ്റ്റ് ഡല്‍ഹി പോലീസിനായി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. വാക്‌സിനേഷനിലൂടെ മാത്രമേ കൊവിഡ് രോഗപ്രതിരോധ ശേഷി ജനങ്ങളില്‍ ഉണ്ടാവൂ എന്നും ഇയാള്‍ പറയുന്നു. പോലീസുകാര്‍ക്കിടയില്‍ കൊവിഡ് അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു ഉപദേശം നല്‍കിയിരിക്കുന്നത്.

1

ഡോ നീരജ് കൗശിക്കാണ് ഇത്തരമൊരു കാര്യം പോലീസിനെ അറിയിച്ചത്. ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസിന് രോഗ പ്രതിരോധ ശേഷിയെയും വാക്‌സിനെയും മറികടന്ന് രോഗം ശരീരത്തിലെത്തിക്കാനുള്ള ശേഷിയുണ്ടെന്ന് ഡോ. കൗശിക്ക് പറയുന്നു. വാക്‌സിനേഷന്‍ എടുത്തവര്‍ക്കും വീണ്ടും രോഗം വരുന്നത് അതുകൊണ്ടാണ്. ഈ ജനിതകമാറ്റം വന്ന വൈറസ് രോഗം പരത്താന്‍ കൂടുതല്‍ ശേഷിയുള്ളതാണ്. പെട്ടെന്ന് രോഗം പടരുകയും ചെയ്യും. വീട്ടിലെ ഒരാള്‍ക്ക് വന്നാല്‍ അത് കുടുംബം മൊത്തം പരത്താന്‍ ഈ വൈറസിന് സാധിക്കുമെന്നും കൗശിക്ക് പറയുന്നു.

ജനിതക മാറ്റം വന്ന വൈറസ് കുട്ടികളിലേക്കും രോഗവ്യാപനത്തിന് ശേഷിയുള്ളതാണെന്ന് കൗശിക് വ്യക്തമാക്കുന്നു. ആശങ്കകള്‍ പലതാണ് കൊവിഡ് കാരണമുള്ളത്. ഈ അപകടകാരിയായ രൂപമാറ്റം വന്ന വൈറസിനെ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ കൊണ്ട് കണ്ടെത്താന്‍ സാധിക്കില്ല. ഇവ രോഗലക്ഷണങ്ങളില്ലാത്തതും എന്നാല്‍ മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടേറിയതുമാണ്. എന്നാല്‍ നിങ്ങള്‍ക്ക് ശ്വാസ തടസ്സവും മണങ്ങളെ തിരിച്ചറിയാനാവാതിരിക്കുകയും ചെയ്താല്‍ അത് കൊവിഡ് പോസിറ്റീവാണെന്ന് ഉള്ളതിന്റെ ലക്ഷ്ണമായി കാണാമെന്നും ഡോ. നീരജ് കൗശിക് പറഞ്ഞു.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

കൊവിഡിന്റെ രണ്ടാം തരംഗം വളരെ അപകടം പിടിച്ചതാണ്. നൂറ് ദിവസം വരെ ഇത് നീണ്ടുനില്‍ക്കാം. അത്തരം തരംഗങ്ങള്‍ വാക്‌സിനേഷന്‍ ശക്തമാകുന്നതിന് വരെ വന്ന് കൊണ്ടിരിക്കും. നിങ്ങളുടെ പ്രതിരോധം ഒരിക്കലും കുറയ്ക്കരുത്. മാസ്‌ക് ധരിക്കുക എന്നത് വളരെ പ്രധാനമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊവിഡ് പലരിലേക്കും പകരാനുള്ള സാഹചര്യം വളരെ കൂടുതലാണ്. 15 മിനുട്ടിലധികം നിങ്ങള്‍ പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ നിങ്ങള്‍ക്കും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിത വ്യായാമവും കൊഴുപ്പേറിയ ജങ്ക് ഫുഡുകളും ഒഴിവാക്കണമെന്നും കൗശിക് ആവശ്യപ്പെട്ടു.

ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

English summary
expert says covid second wave may last 100 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X