കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയെ പിടിച്ചു കുലുക്കാന്‍ മറ്റൊരു ദുരന്തം, വന്‍ ഭൂകമ്പത്തിന് സാധ്യത; മുന്നറിയിപ്പുമായി വിദഗ്ദര്‍

Google Oneindia Malayalam News

ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിദഗ്ദര്‍. ധന്‍ബാദ് ഐഐടിയിലെ ജിയോഗ്രഫി, സീസ്‌മോളജി വിഭാഗങ്ങളാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ദില്ലി-കേന്ദ്രസര്‍ക്കാരുകള്‍ക്ക് നല്‍കിയത്. ഇതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നം ഐഐടി വിഭാഗങ്ങള്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ദില്ലി.എന്‍സി ആര്‍ മേഖലയില്‍ ഭൂകമ്പം ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

earthquake

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെയില്‍ ദില്ലി-എസി ആര്‍ മേഖലയില്‍ 11ഓളം ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇത് ഭാവിയില്‍ വലിയൊരു ഭൂകമ്പം വരാനുള്ള മുന്നറിയിപ്പാണെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏത് സമയത്ത് അത് സംഭവിക്കുമെന്ന് പറയാനാവില്ല, കൃത്യമായ സ്ഥലമോഎത്ര സ്‌കെയിലാണെന്നോ പറയാന്‍ സാധിക്കില്ല. എന്നാല്‍ ഈ പറഞ്ഞ മേഖലയില്‍ നടക്കുന്ന സീസ്മിക് ആക്റ്റിവിറ്റി വലിയൊരു ഭൂകമ്പത്തിന്റെ സൂചനയാണെന്ന് വാദിയ ഹിമാലയന്‍ ജിയോളജിയുടെ മേധാവി ഡോ. കലചന്ദ് സെയിന്‍ പറഞ്ഞു.

ഏപ്രില്‍ 12 മുതല്‍ മേയ് 29 വരെ പത്ത് ഭൂകമ്പങ്ങളാണ് ദില്ലി എന്‍സിആര്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ സമയത്ത് തന്നെ ഉത്തരാഖണ്ഡിലും നാലും ഹിമാചല്‍ പ്രദേശില്‍ ആറ് ഭൂകമ്പങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കാനുള്ള സമയം അതിക്രമിച്ചെന്നും ഐഐടി സീസ്‌മോളജി വകുപ്പ് മേധാവിയായ പി കെ ഖാന്‍ പറഞ്ഞു. സമീപ കാലത്തുണ്ടായ ചെറിയ ഭൂചലനങ്ങള്‍ വലുതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊറോണ വൈറസ് വ്യാപകമായി പടരുന്ന ഈ സാഹചര്യത്തില്‍ ഒരു ഭൂകമ്പം കൂടി സംഭവിച്ചാല്‍ ദില്ലിയെ സംബന്ധിച്ച് കനത്ത വെല്ലുവിളിയായിരിക്കും. നിലവില്‍ ദില്ലിയില്‍ 27654 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം. 1320 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 16229 പേര്‍ ഇപ്പോഴും സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതുവരെ 10644 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടിട്ടുള്ളത്. 761 പേര്‍ക്കാണ് ദില്ലിയില്‍ നിന്നും കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇന്നലെ മാത്രം 51 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്.

നാണക്കേടിൽ മുങ്ങി കോൺഗ്രസ്, മുതിർന്ന നേതാവും ഒപ്പം അണികളും ബിജെപിയിൽ ചേർന്നു!നാണക്കേടിൽ മുങ്ങി കോൺഗ്രസ്, മുതിർന്ന നേതാവും ഒപ്പം അണികളും ബിജെപിയിൽ ചേർന്നു!

 മോഷണം കാമുകിയെ കാണാൻ; അതിബുദ്ധി കാണിച്ച് ബിലാൽ,പോലീസ് പൂട്ടിയത് ഇങ്ങനെ മോഷണം കാമുകിയെ കാണാൻ; അതിബുദ്ധി കാണിച്ച് ബിലാൽ,പോലീസ് പൂട്ടിയത് ഇങ്ങനെ

English summary
Experts at IIT Dhanbad’s says, An earthquake is likely to hit Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X