ലോക്ക് ഡൌൺ 14 ദിവസത്തേക്ക് നീട്ടാൻ വിദഗ്ധ സമിതി നിർദേശം: തീരുമാനം ശനിയാഴ്ച !!
ചെന്നൈ: കൊറോണ വ്യാപനം തടയാൻ തമിഴ്നാട്ടിൽ ലോക്ക് ഡൌൺ നീട്ടണമെന്ന നിർദേശവുമായി വിദഗ്ധ സമിതി. 19 അംഗ വിദഗ്ധസമിതിയാണ് സർക്കാരിന് മുമ്പാകെ ഈ നിർദേശം വെച്ചത്. രോഗ ബാധിതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ ഏപ്രിൽ 14ന് ശേഷവും ലോക്ക് ഡൌൺ നീട്ടുന്ന കാര്യം പരിഗണിക്കണമെന്നാണ് സമിതി നിർദേശം.
ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി തമിഴ്നാട് നിയമസഭ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തിനായാണ് തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി കാത്തിരിക്കുന്നത്. ശനിയാഴ്ച വീഡിയോ കോൺഫറൻസ് വഴി എല്ലാ മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ലോക്ക് ഡൌൺ നീട്ടുന്നത് സംബന്ധിച്ച നിർണായക പ്രഖ്യാപനവും ഇതിനിടെ ഉണ്ടായേക്കുമെന്നാണ് സൂചന. തമിഴ്നാട്ടിൽ വെള്ളിയാഴ്ച 77 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 911 ആയിട്ടുണ്ട്. നേരത്തെ ഒഡിഷ ലോക്ക് ഡൌൺ നീട്ടിയതിന് പിന്നാലെ പഞ്ചാബും ലോക്ക് ഡൌൺ മെയ് ഒന്ന് വരെ നീട്ടിയിരുന്നു.

തമിഴ്നാട്ടിൽ ലോക്ക് ഡൌൺ നീട്ടുന്നത് സംബന്ധിച്ച തീരുമാനം വിദഗ്ധ സമതിയുടെ നിർദേശത്തിന് അനുസൃതമായിട്ടായിരിക്കുമെന്ന് ഒരു ദിവസം മുമ്പ് പളനിസ്വാമി വ്യക്തമാക്കിയിരുന്നു. സെക്രട്ടറിയേറ്റിലെ വീഡിയോ ലിങ്ക് വഴി അദ്ദേഹം ലോകാര്യ സംഘടനയിലെ പ്രമുഖ ശാസ്ത്രജ്ഞ സൌമ്യ സ്വാമിനാഥൻ, പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധർ എന്നിവരുമായും സംവദിച്ചിരുന്നു. എന്നാൽ ഇവരിൽ നിന്നുള്ള പ്രതികരണങ്ങൾ ലഭ്യമല്ല.
വിദഗ്ധരുടെ കമ്മറ്റിയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത ഡോ. പ്രദീപ് കൌർ മുന്നോട്ടുവെച്ച നിർദേശം രോഗ വ്യാപനം തടയുന്നതിനായി ഏപ്രിൽ 14 മുതൽ 14 ദിവസത്തേക്ക് കൂടി ലോക്ക് ഡൌൺ നീട്ടാനാണ്. ഐസിഎംആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ ശാസ്ത്രജ്ഞനാണ് അദ്ദേഹം.
ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സുരക്ഷയ്ക്കയി നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. അവർ ആരോഗ്യത്തോടെയിരുന്നാൽ മാത്രമേ ആഗോളമഹാമാരിക്കെതിരെ പോരാടാൻ കഴിയൂ എന്നും അവർ പറയുന്നു. എന്നിരുന്നാലും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പെട്ടെന്ന് രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. അതുകൊണ്ട് തന്നെ രോഗവ്യാപനം തടയുന്നതിനായി 14 ദിവസത്തേക്ക് കൂടി ലോക്ക് ഡൌൺ നീട്ടുകയെന്ന നിർദേശമാണ് നിരവധി വിദഗ്ധർ മുന്നോട്ടുവെക്കുന്നത്.
14 ദിവസക്കാലയളവിൽ ജനങ്ങൾക്കിടയിൽ കൂടുതൽ പരിശോധനകൾ നടത്തണം. കൊറോണ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളവരുടെ സാമ്പിളുകളും ഇതിൽ ഉൾപ്പെടണം. ഇതാണ് കഴിഞ്ഞ രണ്ടാഴ്ച ചെയ്തത്. എന്നാൽ കണക്കുകൾ പരിശോധിച്ച ശേഷം ലോക്ക് ഡൌൺ നീട്ടുമോ എന്നത് സംബന്ധിച്ച കാര്യങ്ങൾ അറിയിക്കാമെന്നും കൌർ പറയുന്നു. നിലവിൽ രണ്ടാംഘട്ടത്തിലുള്ള തമിഴ്നാട് അടുത്ത ഘട്ടത്തിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications