പെഗാസസ് ഫോണില്‍ ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് വിദഗ്ധര്‍; സുപ്രീംകോടതി സമിതിയ്ക്ക് റിപ്പോര്‍ട്ട് നല്കി
ന്യൂദല്‍ഹി: ഇസ്രായേലിന്റെ എന്‍ എസ് ഒ വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഫോണുകളില്‍ ഉപയോഗിച്ചതിന് തെളിവുകളുണ്ടെന്ന് സൈബര്‍ സുരക്ഷാ ഗവേഷകര്‍. ഇതു സംബന്ധിച്ച സത്യവാങ്മൂലം പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിയമിച്ച ആര് വി രവീന്ദ്രന് സമിതിക്ക് സമര്‍പ്പിച്ചുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആര് വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കുന്നത്. സൈബര്‍ രംഗത്തെ വിദഗ്ധരായ രണ്ട് ഗവേഷകരാണ് ഫോണുകളില്‍ പെഗാസസ് ഉപയോഗിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതിയെ അറിയിച്ചത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെതിരെ ഹര്‍ജി നല്കിയവര് ഫോറന്‍സിക് വിശകലനത്തിന്റെ വിശദാംശങ്ങള്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയ്ക്ക് മുന്നില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് ഗവേഷകരില്‍ ഒരാള്‍ പരാതിക്കാരായ ഏഴ് പേരുടെ ഐ ഫോണുകളാണ് പരിശോധിച്ചത്. ഇതില്‍ രണ്ട് പേരുടേതില്‍ പെഗാസസ് ഉപയോഗിച്ചതായി കണ്ടെത്തിയെന്നാണ് ഗവേഷകന് പറയുന്നത്. ഇത് സംബന്ധിച്ച് ഗവേഷകന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും സമിതിക്ക് മുമ്പാകെ വിശദാംശങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരാളുടെ ഫോണില്‍ 2018 ഏപ്രിലിലും രണ്ടാമത്തെയാളില്‍ 2021 ജൂണ്‍- ജൂലൈ മാസങ്ങളില്‍ ഒന്നിലധികം തവണയും പെഗാസസ് ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

കേസിലെ ഹര്‍ജിക്കാരില്‍ ആറ് പേരുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ വിശകലനം ചെയ്തപ്പോള്‍ നാല് ഫോണുകളില്‍ പെഗാസസിന്റെ വ്യത്യസ്ത പതിപ്പുകള്‍ കണ്ടെത്തിയെന്നാണ് രണ്ടാമത്തെ സൈബര്‍ സുരക്ഷാ ഗവേഷകന് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്. ബാക്കിയുള്ള രണ്ട് ഫോണുകളില്‍ പെഗാസസിന്റെ യഥാര്‍ത്ഥ പതിപ്പിന്റെ വകഭേദങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മാല്‍വെയര്‍ ആയതുകൊണ്ട് തന്നെ നിയമാനുസൃതമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരാളുടെ ചാറ്റുകള്‍ വായിക്കുക മാത്രമല്ല, അവരുടെ വീഡിയോകള്‍ നേടുകയും എപ്പോള്‍ വേണമെങ്കിലും ഓഡിയോ അല്ലെങ്കില്‍ വീഡിയോ ഓണക്കുകയും ചെയ്യാമെന്നും സൈബര്‍ സുരക്ഷാ ഗവേഷകന് പറഞ്ഞു.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ പരിശോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27നാണ് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ആര് വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്. ഗാന്ധിനഗറിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി ഡീന്‍ ഡോ. നവീന്‍ കുമാര്‍ ചൗധരി, കേരളത്തിലെ അമൃത വിശ്വവിദ്യാപീഠത്തിലെ പ്രൊഫസര്‍ ഡോ. പി. പ്രഭാഹരന്‍, ബോംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ അശ്വിന് അനില്‍ ഗുമാസ്റ്റെ എന്നിവരാണ് മൂന്നംഗ സാങ്കേതിക സമിതിയിലെ മറ്റു അംഗങ്ങള്‍.

ഇസ്രായേല്‍ സ്ഥാപനമായ എന്‍ എസ് ഒയുടെ സ്പൈവെയര്‍ പെഗാസസ് ഉപയോഗിച്ച് ബിസിനസ് പ്രമുഖര്‍, മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണങ്ങളാണ് വിദഗ്ധ സമിതി അന്വേഷിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മ പെഗാസസിനെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യ, ഇസ്രായേലില്‍ നിന്ന് പെഗാസസ് വാങ്ങിയെന്ന റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്. 'ലോകത്തിലെ ഏറ്റവും ശക്തമായ സൈബര്‍ ആയുധത്തിനായുള്ള യുദ്ധം' എന്ന തലക്കെട്ടിലാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2017 ജൂലൈയിലെ പ്രധാനമന്ത്രി മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പെഗാസസും മിസൈല്‍ സംവിധാനവും കേന്ദ്രബിന്ദുവാക്കി ഏകദേശം 2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അത്യാധുനിക ആയുധങ്ങളുടെയും രഹസ്യാന്വേഷണ ഉപകരണങ്ങളുടെയും ഒരു പാക്കേജ് വില്ക്കാന് ഇരു രാജ്യങ്ങളും സമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനോട് കേന്ദ്രസര്‍ക്കാരോ ഇസ്രായേല്‍ സര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
-
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications