കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് യുകെ മാതൃകയില്‍, വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ഈ വര്‍ഷം നടപ്പിലാക്കുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അറിയിച്ചത്. ചെറുകിട, ഇടത്തരം, നാമമാത്ര സംരഭങ്ങള്‍ക്കും പ്രവാസികള്‍ക്കും കാര്‍ഷിക മേഖലകള്‍ക്കും ഗുണകരമാകുന്ന സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് വിശദീകരിക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. എന്നാല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് യുകെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ മാതൃകയിലാണെന്ന് വിദ്ഗദര്‍ ചൂണ്ടിക്കാട്ടുന്നു. വിശദാംശങ്ങളിലേക്ക്...

യുകെയുടെ സാമ്പത്തിക പാക്കേജ്

യുകെയുടെ സാമ്പത്തിക പാക്കേജ്

സാമ്പത്തിക ഉത്തേജനത്തിനായി യുകെ 3000 കോടി പൗണ്ടിന്റെ പാക്കേജാണ് പ്രഖ്യാപിച്ചത്. ഈ പാക്കേജില്‍ ആരോഗ്യ സംരക്ഷണത്തിനും തൊഴില്‍ വിപണിക്കും വലിയ വിഹിതമാണ് നീക്കിവച്ചിരിക്കുന്നത്. ഇതുകൂടാതെ 33000 കോടി പൗണ്ടിന്റെ ഗ്യാരണ്ടീഡ് വായ്പകളും വ്യാപാരികള്‍ക്കായി മാറ്റിവച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിനരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജും ഇതും തമ്മില്‍ നല്ല സാമ്യമുണ്ടെന്നാണ് വിദ്ഗ്ദര്‍ ഇപ്പോള്‍ സൂചിപ്പിക്കുന്നത്.

എല്ലാ മേഖലകളിലും

എല്ലാ മേഖലകളിലും

അതേസമയം, ധനമന്ത്രി ഇന്ന് വിശദീകരിക്കുന്ന സാമ്പത്തിക പാക്കേജിലെ എല്ലാ മേഖലകളിലും ഉപകരിക്കുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. തൊഴില്‍, പണലഭ്യത, ഭുമി എന്നിവയില്‍ പാക്കേജ് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത. ചെറുകിടവ്യാപാരികളെയും തൊഴിലാളികളെയും ഈ പാക്കേജ് സഹായിക്കുമെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ദീര്‍ഘകാലം

ദീര്‍ഘകാലം

കൊവിഡ് ദീര്‍ഘകാലം ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ രോഗം നമ്മളെ കീഴ്‌പ്പെടുത്താന്‍ അനുവദിക്കരുത്. എല്ലാ മുന്‍കരുതലകളുമായി നമ്മുക്ക് ഇനിയും മുന്നേറേണ്ടതുണ്ട്.നാലാം ഘട്ട ലോക്ക്ഡൗണ്‍ വ്യത്യസ്തമായിരിക്കും. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചായിരിക്കും തീരുമാനം. മെയ് 18 ന് മുന്‍പ് ഇക്കാര്യങ്ങള്‍ വിശദമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിരവധി കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. അതില്‍ അനുശോചനം അറിയിക്കുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജിഡിപിയുടെ പത്തിലൊന്ന്

ജിഡിപിയുടെ പത്തിലൊന്ന്

കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ചില്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ഉള്‍പ്പെടുന്ന 20 ലക്ഷം കോടിയുടെ പുതി പാക്കേജ് രാജ്യത്തിന്റെ ജിഡിപിയുടെ പത്തിലൊന്നാണ് വരുന്നത്. ഇത് ഇന്ത്യയ്ക്ക് പുതിയ ഉത്തേജനം നല്‍കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറസിംഗ് കൂടിക്കാഴ്ചയില്‍ സാമ്പത്തിക പാക്കേജ് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
modi announces 20 lakh crore stimulus package
ധനമന്ത്രിയുടെ വിശദീകരണം 4ന്

ധനമന്ത്രിയുടെ വിശദീകരണം 4ന്

പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് വൈകീട്ട് 4മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കും. വലിയ പ്രതിക്ഷയോടെയാണ് സാമ്പത്തിക പാക്കേജിനെ ലോകം നോക്കിക്കാണുന്നത്.

English summary
Experts says the Prime Minister's economic package is similar to UK's model
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X