കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം തരംഗം അവസാനിച്ചിട്ടില്ല? തീവ്രതയും കുറയില്ല, വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന് വിദഗ്ധര്‍

Google Oneindia Malayalam News

ദില്ലി: കൊവിഡിന്റെ മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളിലായി സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ അടക്കം പറഞ്ഞിരുന്നു. ദില്ലി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നീ വന്‍ നഗരങ്ങളിലെ കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലായിരുന്നു. ഈ പ്രവചനം. എന്നാല്‍ മൂന്നാം തരംഗം ഇപ്പോഴും ഏറ്റവും തീവ്രമായ അവസ്ഥിയിലേക്ക് എത്തിയിട്ടില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വിദഗ്ധര്‍. ഇനിയുള്ള ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കും. ഡിസംബര്‍ അവസാനവും ജനുവരി ആദ്യവുമായി കൊവിഡ് കേസുകളില്‍ വന്‍ തോതില്‍ വര്‍ധനവുണ്ടായിരുന്നു.

ധനുഷ്-ഐശ്വര്യ വേര്‍പിരിയലിലേക്ക് നയിച്ചത് ഈ കാരണം, പ്രശ്‌നങ്ങള്‍ തുടങ്ങിയത് ആറ് മാസം മുമ്പ്ധനുഷ്-ഐശ്വര്യ വേര്‍പിരിയലിലേക്ക് നയിച്ചത് ഈ കാരണം, പ്രശ്‌നങ്ങള്‍ തുടങ്ങിയത് ആറ് മാസം മുമ്പ്

1

ഇന്നലെ അടക്കം ദില്ലിയിലും മുംബൈയിലും കൊല്‍ക്കത്തയിലും കഴിഞ്ഞ ആഴ്ച്ചത്തേക്കാള്‍ കുറവായിരുന്നു കേസുകള്‍. രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യം മുംബൈ, ദില്ലി, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കഴിഞ്ഞതായി വിദഗ്ധര്‍ പറയുന്നു. എന്നാല്‍ മൂന്നാം തരംഗത്തിലേക്ക് രാജ്യം എത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ കേസുകള്‍ കുറവായത് കൊണ്ട് മൂന്നാം തരംഗം അവസാനിച്ചെന്ന് പറയാനാവില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ദില്ലിയും മുംബൈയും കൊല്‍ക്കത്തയും കേസുകള്‍ കുറയുമ്പോള്‍ തിരുവനന്തപുരത്ത് കേസുകള്‍ കൂടുകയാണ് ചെയ്തത്. ഇതും നഗരങ്ങളില്‍ വരുന്നതാണ്.

അതേസമയം ചെന്നൈയില്‍ ശനിയാഴ്ച്ച കേസുകള്‍ കുറഞ്ഞെങ്കിലും കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് കൂടുതല്‍ തന്നെയാണ്. ബെംഗളൂരുവിലും സമാന അവസ്ഥയാണ്. തിങ്കളാഴ്ച്ച മാത്രമാണ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയത്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം ഉയര്‍ന്ന തോതിലാണ് കേസുകള്‍. ഓരോ ഘട്ടം ഘട്ടമായിട്ടുള്ള മൂര്‍ധന്യാവസ്ഥയാണ് ഇത്തവണ ഉണ്ടാവുകയെന്ന് എപ്പിഡെമോളജിസ്റ്റായ ചന്ദ്രകാന്ത് ലഹാരിയ പറയുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായിട്ടായിരിക്കും കൊവിഡ് മൂര്‍ധന്യത്തിലെത്തുക. അതിന് ശേഷം മാത്രമാകും കേസുകള്‍ കുറയുക. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതോ കുറയുന്നതോ അല്ല മൂര്‍ധന്യാവസ്ഥയെ കണക്കാക്കുന്നതെന്നും ലഹാരിയ പറഞ്ഞു.

പ്രതിദിന വര്‍ധനവ് ഉപയോഗിച്ച് കൊവിഡ് കേസുകള്‍ കുറവ് കണ്ടെത്തുക, അത് മൂന്നാം തരംഗത്തിന്റെ അവസാനമായി എന്നൊക്കെ അവകാശപ്പെടുന്നത് തെറ്റായ ചിന്താഗതിയാണെന്നും അദ്ദേഹം പറഞ്ഞു. കാരണം രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ പരിശോധിക്കുക പോലും ചെയ്യുന്നില്ല. അതുകൊണ്ട് ഈ ഡാറ്റയൊന്നും ഒരിക്കലും സ്വീകാര്യമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും, ആശുപത്രികളിലെ രോഗികളുടെ എണ്ണവും പരിശോധിച്ച് കൊവിഡ് വ്യാപനം കണക്കാക്കുന്നതാണ് ഇപ്പോഴത്തെ ശരിയായ രീതിയെന്നും ലഹാരി പറഞ്ഞു. മഹാരാഷ്ട്രയില്‍ തന്നെ മുംബൈയില്‍ കേസുകള്‍ കുറയുകയും, പൂനെയില്‍ കേസുകള്‍ കൂടുകയും ചെയ്യുന്നുണ്ടെന്ന് ഇമ്മ്യൂണോളജിസ്റ്റ് വിനീത ബാല്‍പരയുന്നു. പല ജില്ലകളിലും നഗരങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് തീവ്രത അനുഭവപ്പെടുകയെന്നും വിനീത പറഞ്ഞു.

ദിലീപിന്റെ സുഹൃത്ത് ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങി, പോലീസ് തിരഞ്ഞത് തോക്കും ദൃശ്യങ്ങളുംദിലീപിന്റെ സുഹൃത്ത് ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങി, പോലീസ് തിരഞ്ഞത് തോക്കും ദൃശ്യങ്ങളും

Recommended Video

cmsvideo
How To Do Self Testing Of COVID | Oneindia Malayalam

English summary
experts says third wave of covid not ended, cities show different peaks and wave says them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X