കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി-മമത വാക്‌പോര് തുടരുന്നു; കാലാവധി കഴിയാറായ പ്രധാനമന്ത്രിയുടെ കൂടെ ചെലവഴിക്കാന്‍ സമയമില്ലെന്ന് മമത, ചുഴലിക്കാറ്റിനിടയിലും മമതയു‌ടെ രാഷ്ട്രീയമെന്ന് മോദി!

Google Oneindia Malayalam News

ഫാനി ചുഴലിക്കാറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മണിക്കൂറുകള്‍ക്കകം മറുപടിയുമായി മമത ബാനര്‍ജി. ഖരക്പൂരില്‍ ആയതിനാല്‍ തനിക്ക് തിരിച്ചു വിളിക്കാനായില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ മമത പറഞ്ഞു.

<strong>ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ടോ? പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് മാത്രം... സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം അവഗണിച്ച തിരഞ്ഞെടുപ്പ് കാലം, ഗ്രീന്‍ പീസ് ഇന്റര്‍ നാഷ്ണലിന്റെ റിപ്പോർട്ട് ഞെട്ടിക്കും!!</strong>ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ടോ? പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് മാത്രം... സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം അവഗണിച്ച തിരഞ്ഞെടുപ്പ് കാലം, ഗ്രീന്‍ പീസ് ഇന്റര്‍ നാഷ്ണലിന്റെ റിപ്പോർട്ട് ഞെട്ടിക്കും!!

ഫാനി ചുഴലിക്കാറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി വിളിച്ചപ്പോള്‍ എനിക്ക് സംസാരിക്കാനായില്ല. കാരണം ഞാന്‍ ഖരക്പൂരില്‍ ആയിരുന്നു. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദിയുടെ പരാതിക്ക് മമത മറുപടി നല്‍കി. തിരഞ്ഞെടുപ്പ് കാലമായാതിനാല്‍ കാലാവധി കഴിയാറായ ഒരു പ്രധാനമന്ത്രിക്കൊപ്പം സമയം ചെലവഴിക്കാനാകില്ലെന്നും മമത റാലിയില്‍ കൂട്ടിച്ചേര്‍ത്തു.

Mamata Banejee

ഫാനി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ ബംഗാള്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി ഇന്ന് കാലത്താണ് രംഗത്തെത്തിയത്. സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ രണ്ടു തവണ മമതയെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ബംഗാളിലെ താംലുക്കില്‍ നടന്ന റാലിയില്‍ അദ്ദേഹം പറഞ്ഞു.


''ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ പോലും സ്പീഡ് ബ്രേക്കര്‍ ദീദി രാഷ്ട്രീയം കളിക്കുകയാണ്. രണ്ടു തവണ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതവരുടെ അഹങ്കാരമാണ്. അവര്‍ തിരിച്ച് വിളിക്കാനായി കാത്തിരിക്കുകയാണ്.'' ഇതായിരുന്നു മോദിയുടെ വാക്കുകള്‍. ഒഡീഷയിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഇന്ന് സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് തൃപാഥിയെ ഞായറാഴ്ച പ്രധാനമന്ത്രി വിളിച്ച് ഫാനി ചുഴലിക്കാറ്റിനെ കുറിച്ച് റിപ്പോര്‍ട്ട് തേടിയതിനെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്.

English summary
"Expiry PM," Says Mamata Banerjee After He Says She Didn't Return Calls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X