മൗറീഷ്യസിൽ നിന്നും കോടികളൊഴുകി.. ദീപക് കൊച്ചാറിന് അടുത്ത പണി.. പിടിമുറുക്കി ആദായനികുതി വകുപ്പ്
ദില്ലി: വീഡിയോകോണ്‍ ഗ്രൂപ്പിന് ചട്ടവിരുദ്ധമായി വന്‍ തുക വാഗ്ദാനം നല്‍കിയെന്ന ആരോപണത്തില്‍ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍ എന്നിവര്‍ അന്വേഷണം നേരിടുകയാണ്. വീഡിയോകോണിന് 3250 കോടി രൂപ 2012ല്‍ വായ്പ നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. അന്വേഷണം നേരിടുന്ന ദീപക് കൊച്ചാറിന് വിദേശ ഫണ്ടിന്റെ പേരില്‍ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. മൗറീഷ്യസ് ആസ്ഥാനമായുള്ള രണ്ട് കമ്പനികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് നോട്ടീസ്. ഈ കമ്പനികളുടെ ഡയറക്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനും ആദായനികുതി വകുപ്പ് നോട്ടീസില്‍ ആവശ്യപ്പെടുന്നു.

വിദേശ കമ്പനികളില്‍ നിന്നും വന്‍ തുക ദീപക് കൊച്ചാര്‍ കൈപ്പറ്റിയിട്ടുണ്ടെന്നും ഈ കൈമാറ്റങ്ങളെക്കുറിച്ചും ഇടപാടിന് പിന്നിലുള്ളവരെക്കുറിച്ചുമാണ് അന്വേഷണമെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വീഡിയോകോണ്‍ വായ്പാ വിവാദത്തില്‍ സിബിഐ അന്വേഷണം നേരിടുന്നതിനിടെയാണ് ആദായനികുതി വകുപ്പും ദീപക് കൊച്ചാറിനെതിരെ തിരിഞ്ഞിരിക്കുന്നത്. ദീപക് കൊച്ചാറും വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്മാന് വേണുഗോപാല്‍ ധൂതും ചേര്‍ന്ന് ന്യൂപവര്‍ റിന്യൂവബിള്‍ എന്ന പേരില്‍ സ്ഥാപനം നടത്തുന്നുണ്ട്.
ഐസിസി ബാങ്ക് എംഡിയും സിഇഓയുമായ ചന്ദ കൊച്ചാര്‍ വീഡിയോകോണിന് വായ്പ നല്‍കിയത് ഭര്‍ത്താവ് ദീപകിന്റെയും ധൂതിന്റെയും കച്ചവടത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് ആരോപണം ഉയര്‍ന്നത്. കടക്കെണിയിലായ വീഡിയോകോണ്‍ വഴിവിട്ട രീതിയില്‍ വായ്പ നേടി എന്നാരോപിച്ച് ബാങ്കിലെ ഓഹരി ഉടമ അരവിന്ദ് ഗുപ്ത പ്രധാനമന്ത്രിക്ക് കത്തെഴുതിയതോടെയാണ് വായ്പ വിവാദത്തിലായത്.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications