കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൗറീഷ്യസിൽ നിന്നും കോടികളൊഴുകി.. ദീപക് കൊച്ചാറിന് അടുത്ത പണി.. പിടിമുറുക്കി ആദായനികുതി വകുപ്പ്

Google Oneindia Malayalam News

ദില്ലി: വീഡിയോകോണ്‍ ഗ്രൂപ്പിന് ചട്ടവിരുദ്ധമായി വന്‍ തുക വാഗ്ദാനം നല്‍കിയെന്ന ആരോപണത്തില്‍ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍ എന്നിവര്‍ അന്വേഷണം നേരിടുകയാണ്. വീഡിയോകോണിന് 3250 കോടി രൂപ 2012ല്‍ വായ്പ നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. അന്വേഷണം നേരിടുന്ന ദീപക് കൊച്ചാറിന് വിദേശ ഫണ്ടിന്റെ പേരില്‍ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. മൗറീഷ്യസ് ആസ്ഥാനമായുള്ള രണ്ട് കമ്പനികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് നോട്ടീസ്. ഈ കമ്പനികളുടെ ഡയറക്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനും ആദായനികുതി വകുപ്പ് നോട്ടീസില്‍ ആവശ്യപ്പെടുന്നു.

kochhar

വിദേശ കമ്പനികളില്‍ നിന്നും വന്‍ തുക ദീപക് കൊച്ചാര്‍ കൈപ്പറ്റിയിട്ടുണ്ടെന്നും ഈ കൈമാറ്റങ്ങളെക്കുറിച്ചും ഇടപാടിന് പിന്നിലുള്ളവരെക്കുറിച്ചുമാണ് അന്വേഷണമെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വീഡിയോകോണ്‍ വായ്പാ വിവാദത്തില്‍ സിബിഐ അന്വേഷണം നേരിടുന്നതിനിടെയാണ് ആദായനികുതി വകുപ്പും ദീപക് കൊച്ചാറിനെതിരെ തിരിഞ്ഞിരിക്കുന്നത്. ദീപക് കൊച്ചാറും വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതും ചേര്‍ന്ന് ന്യൂപവര്‍ റിന്യൂവബിള്‍ എന്ന പേരില്‍ സ്ഥാപനം നടത്തുന്നുണ്ട്.

ഐസിസി ബാങ്ക് എംഡിയും സിഇഓയുമായ ചന്ദ കൊച്ചാര്‍ വീഡിയോകോണിന് വായ്പ നല്‍കിയത് ഭര്‍ത്താവ് ദീപകിന്റെയും ധൂതിന്റെയും കച്ചവടത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് ആരോപണം ഉയര്‍ന്നത്. കടക്കെണിയിലായ വീഡിയോകോണ്‍ വഴിവിട്ട രീതിയില്‍ വായ്പ നേടി എന്നാരോപിച്ച് ബാങ്കിലെ ഓഹരി ഉടമ അരവിന്ദ് ഗുപ്ത പ്രധാനമന്ത്രിക്ക് കത്തെഴുതിയതോടെയാണ് വായ്പ വിവാദത്തിലായത്.

ആലപ്പുഴ കടപ്പുറത്ത് ആഭാസ കുടകളെന്ന് മോൾജി.. ഓടാനുള്ള കണ്ടം കാട്ടിക്കൊടുത്ത് സോഷ്യൽ മീഡിയ!ആലപ്പുഴ കടപ്പുറത്ത് ആഭാസ കുടകളെന്ന് മോൾജി.. ഓടാനുള്ള കണ്ടം കാട്ടിക്കൊടുത്ത് സോഷ്യൽ മീഡിയ!

''വെട്ടിക്കൊല്ലുമ്പോൾ രാജേഷ് നിലവിളിക്കുന്നത് അവൾ ഫോണിലൂടെ കേൾക്കണം''! കൊട്ടേഷൻ ഇങ്ങനെ''വെട്ടിക്കൊല്ലുമ്പോൾ രാജേഷ് നിലവിളിക്കുന്നത് അവൾ ഫോണിലൂടെ കേൾക്കണം''! കൊട്ടേഷൻ ഇങ്ങനെ

English summary
Income tax department tells ICICI MD Chanda Kochhar's husband Deepak to Explain 'funds from Mauritius'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X