ജമ്മുകാശ്മീരിൽ ആക്രിക്കടയിൽ സ്ഫോടനം; 4 പേർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരമുള്ള സോപാറിലെ ആക്രിക്കടയിൽ ഉണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നസീർ അഹമ്മദ് നദ്രൂ (40), ആസിം അഷ്റഫ് മിർ (20), ആദിൽ റഷീദ് ഭട്ട് (23), മുഹമ്മദ് അസ്ഹർ (25) എന്നിവരാണ് മരിച്ചത്. ലോറിയിൽ നിന്ന് ആക്രി സാധനങ്ങൾ ഇറക്കുമ്പോഴാണ് സ്ഫോടനം നടന്നത്.
ഇന്ന് ഉച്ചയോടെയാണ് സ്ഫോടനം നടന്നത്. രണ്ട് പേർ സംഭവ സ്ഥലത്ത് വെച്ചും മറ്റ് രണ്ട് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സ്ഫോടനത്തിന് പിന്നിലെ കാരണം അറിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.













Click it and Unblock the Notifications